2009, ഫെബ്രുവരി 7, ശനിയാഴ്‌ച

പത്താമി



പത്താമിയുടെ വീട്‌ ഭൂമീന്‍റെ അറ്റത്താണ്‌.

അരീക്കുന്നിന്‍റെ നിറുകയില്‌ ആകാശം തോട്ടു തൊട്ടില്ലഎന്നാണതിന്‍റെ ഒരു നില്പ്പ്‌. അരീക്കുന്ന്‌ കുട്ടികള്‍ക്ക്‌ പോകാന്‍ പറ്റിയ സ്ഥലമല്ല. നട്ടുച്ചയ്ക്കുപോലും അവടെ കുറുക്കന്മാരു്‌ പാഞ്ഞു നടക്കും. രാത്രിയായാല്‍ കഴുതപ്പുലികളുടെ ചിരികളാണ്‌.

പത്താമിക്ക്‌ അതൊന്നും ഒരു പ്രശ്നമല്ല. വെള്ളിയാഴ്ച രാത്രികൂടി പാട്ടുംപാടി കുന്നു കേറിപ്പോകണതു കാണാം.

പത്താമി ഷര്‍ട്ടിടില്ല. ഒരു ദുബായ്‌ ലുങ്കി* ആണുടുക്കുക. പച്ച നിറത്തില്‌ വീതികൂടിയ ഒരു ബെല്‍ട്ടും കെട്ടും. ബെല്‍ട്ടില്‌ എപ്പോഴും ഒരു മടക്കപ്പിച്ചാത്തിയും ഉണ്ടാവും.

രാവിലെ അങ്ങാടീലെത്തും. ഞായറാഴ്ച ആണെങ്കില്‍ എറ്ച്ചിക്കാരന്‍ അബ്ദ്വാക്കേന്‍റെ പീട്യേല്‌ സഹായത്തിന്‌ നിക്കും. ആടിന്‍റെ തോലു പൊളിക്കണതും ചോര കെഴുകണതുമൊക്കെ പത്താമ്യാണ്‌. ആടിനെ കൊന്നാലുടനെ പത്താമി ആടിന്‍റെ കൂമ്പ്‌ പച്ചയ്ക്കു കടിച്ചു തിന്നും. ഒരു ഗ്ളാസ്സ്‌ പച്ചവെള്ളവും കുടിക്കും. ആടിന്‍റെ കൂമ്പു തിന്നാല്‍ ഇടികിട്ട്യതിന്‍റെ കേടൊക്കെ തീരുമത്രെ. പത്താമിക്കെവടന്നാ ഇടി കിട്ടണേന്നാര്‍ക്കും അറിയില്ല.

ഇറച്ചിപ്പണി ഇല്ലെങ്കില്‌ പത്താമി ഗഫൂറാക്കേന്‍റെ റേഷന്‍ പീട്യേല്‌ണ്ടാവും. അവടെ പൂത്ത അരി അടിച്ചു വാരലും അതു കഴുകി ഒണക്കി പൊടിക്കാന്‍ കൊണ്ടോവലും ഒക്കെ ആണു ഏര്‍പ്പാട്‌.

പത്തേമി അധികാരോടും മിണ്ടാറില്ല. കുട്ട്യളോടാണ്‌ പിന്ന്യും എപ്പോഴെങ്കിലും മിണ്ട്വ. പക്ഷേ കുട്ട്യോളും അയാളെ കളിയാക്കും.

"പത്താമ്യേയ്‌ പൂയ്‌.. പെണ്ണുകെട്ടണ്ടേ.." ന്ന്‌ ചെക്കന്മാരു്‌ വിളിച്ചു കൂവും. അതു കേട്ടാ പത്താമിയ്ക്കു കലിയാണ്‌. കണ്ണിക്കണ്ട സാധനം എടുത്ത്‌ എറിയും. ഒരിക്കല്‍ കറപ്പേട്ടന്‍റെ മോന്‍ സന്തോഷിനെ കരിങ്കല്ലോണ്ട്‌ എറിഞ്ഞത്‌ ഓന്‍റെ നെറ്റിക്ക്‌ കൊണ്ടു. ചെക്കന്‍ ചോര്യും ഒലിപ്പിച്ച്‌ പെരേല്‌ ചെന്നപ്പം കറപ്പേട്ടന്‍ തോണീന്‍റെ പങ്കായും എടുത്ത്‌ പത്താമീനെ തല്ലാന്‍ ചെന്ന്‌. പത്താമി ബെല്‍ട്ട്‌ന്ന്‌ പിച്ചാത്തി ഊരി. അതോടെ കറപ്പേട്ടന്‌ പങ്കായും കൊണ്ട്‌ തിരിച്ചു പോകേണ്ടീം വന്നു.

സ്കൂള്‌ന്ന്‌ പോകുമ്പം ഇടയ്ക്ക്‌ പത്താമി അരി പൊടിപ്പിക്കാന്‍ പോകണ്ടാവും. ഇന്നോട്‌ വല്യ കാര്യേര്ന്ന്‌. ഞാനതുവരെ കളിയാക്കാന്‍ ഒന്നും പോയിട്ടില്യ. ബാക്കിള്ള ചെക്കന്മാരു്‌ പേരു്‌ വിളിച്ചു കൂവുമ്പം ഞാന്‌ അവരെ കൂട്ടത്തില്‌ കൂടാതെ മാറി നടക്കും.

പത്താമി ഇടയ്ക്ക്‌ ഐസ്‌ വാങ്ങിത്തരും. ഐസ്‌ വാങ്ങാന്‍ വീട്ട്‌ന്ന്‌ നയാ പൈസ കിട്ടില്ല. ബാക്കി ചെക്കന്മാരൊക്കെ മുന്തിരി ഐസും സേമിയ ഐസും വാങ്ങി നക്കിത്തിന്നുമ്പം ഞാന്‍ വെറുതേ ഇങ്ങനെ നൊണച്ചിരിക്കും*. കൊറേ എണ്ണത്തിനെങ്കിലും വയറെളകീട്ടുണ്ടാവും ഞാന്‍ കാരണം.

ഒരിക്കല്‌ ഞാന്‍ മാത്രം ഐസ്‌ തിന്നാണ്ടെ മാറിയിരിക്കണത്‌ പത്താമി കണ്ട്‌. അയാള്‌ ന്നോട്‌ 'ന്തേയ്‌ അണക്ക്‌* ഐസ്‌ തിന്നണ്ടേ' ന്നു ചോദിച്ച്‌. 'ഐസ്‌ അയാള്‌ ബെര്‍ദെ തെരൂലല്ലോന്ന്‌' ഞാനും പറഞ്ഞ്‌. ന്‍റെ കയ്യില്‌ പൈസ ഇല്യാന്ന്‌ മനസ്സിലായിട്ടാവും ഒരു മുന്തിരി ഐസ്‌ വാങ്ങി എന്ടെ നേരെ നീട്ടി.

മടിച്ചു മടിച്ചാണ്‌ ഞാന്‍ അതു വാങ്ങിയത്‌. അച്ഛന്‍ അറിഞ്ഞാല്‌ ചീത്ത കേക്കും. അങ്ങാടീലാണെങ്കില്‌ ചൂടോടെ വാര്‍ത്ത വീട്ടിലെത്തിക്കാന്‍ ആളേള്‌ണ്ട്‌. ഇറയില്‌ ഒരു പുളിവാറല്‌ തിരുകി വെച്ചിട്ട്‌ണ്ട്‌ അച്ഛന്‍. അതില്‌ എന്‍റെ തൊടേലെ തോല്‌ നല്ലോം പതിഞ്ഞിട്ടും ണ്ട്‌.

ഞാന്‍ പത്തേമീനോട്‌ അടുത്ത്‌ കൂട്യത്‌ അതോണ്ടൊന്നും അല്ല. അരീക്കുന്ന്‌ കേറണം. മാനത്ത്‌ മുട്ടണ അയാള്ടെ പൊരേന്‍റെ അകത്തോളം പോയി നിന്നിട്ട്‌ അങ്ങാടി മുഴുവന്‍ കാണണം. ചാലിയാര്‍ പൊഴയും പാടവും ഉസ്കൂളും എള്ളാത്തെ ആനക്കൊട്ടിലും ഒക്കെ ചെറ്തായി ചെറ്തായി പോണദ്‌ കാണണം.

പാടത്ത്‌ മേഞ്ഞ്‌ നടക്കണ പൈക്കളെ* ഒക്കെ കൈവെള്ളേല്‌ വെക്കാന്‍ പാകത്തിന്‌ ചെറ്ദായിട്ട്‌ കാണാത്രെ. എള്ളാത്തെ കൊമ്പനാനേനെ സിദ്ധാര്‍ത്ഥന്മാഷ്ടെ അലമാരയിലിരിക്കണ മരം കൊണ്ട്ള്ള ആനക്കുട്ടീനെപ്പോലെ ചെറ്ദായി കാണാം. തോട്ട്‌വക്കത്ത്‌ പെണ്ണുങ്ങള്‌ കുളിക്കണത്‌ ഒരു പുള്ളി പോലെ കാണാം. സ്കൂളു മുറ്റത്ത്‌ ചെക്കന്മാരു്‌ ചൂടിപ്പന്ത്‌ കളിക്കണതും പെങ്കുട്ട്യോള്‌ കക്ക്‌ കളിക്കണതും കാണാം. ഇതൊക്കെ പത്താമി തന്നെ പറഞ്ഞതാണ്‌ ട്ടോ.

എന്നെങ്കിലും ആരും അറിയാതെ അരീക്കുന്ന്‌ കേറാന്‍ പോകണം ന്ന്‌ തീരുമാനിച്ചിരുന്നു. പക്ഷെ ഒറ്റയ്ക്ക്‌ പോകാന്‍ ധൈര്യം ഇല്ല. ചെക്കന്മാരെ ആരെയെങ്കിലും വിളിക്കാന്‍ ചെന്നാല്‌ അത്‌ വീട്ടിലറിയും. ഇപ്പം തന്നെ സന്തോഷും ഓന്‍റെ കമ്പനിക്കാരും* ഞാന്‍ പോകുമ്പം 'പത്താമീന്‍റെ കോലൈസ്‌ തിന്നോനേ..' ന്ന്‌ വിളിച്ച്‌ കൂവണത്‌ ഞാന്‍ കേക്കാത്ത മാതിരി നടക്ക്വാണ്‌.

കഴിഞ്ഞ കൊല്ലം ആഗസ്റ്റ്‌ പതിനഞ്ചിന്‍റെ അന്നാണ്‌ ഒരു ചാന്‍സ്‌ ഒത്തു കിട്ട്യത്‌. സ്കൂള്ന്ന്‌ നേരത്തെ ചാടി. പതാക ഉയര്‍ത്തിക്കഴിഞ്ഞ ഒടനെ. വിചാരിച്ച പോലെത്തന്നെ പത്താമി റേഷന്‍പീട്യേലെ പണി കഴിഞ്ഞ്‌ കുന്ന്‌ കേറാന്‍ പോക്വാരുന്നു.

'പത്താമ്യേ ന്ന്യും കൂട്ടൂ' ന്ന്‌ വിളിച്ചു പറഞ്ഞോണ്ട്‌ ഓടിച്ചെന്നു. പത്താമിക്ക്‌ സന്തോഷായി. തിന്നോണ്ടിരുന്ന പരിപ്പുവടയുടെ കടിക്കാത്ത ഭാഗത്ത്‌ന്ന്‌ ഒരു കഷണം പൊട്ടിച്ച്‌ എനിക്കു തന്നു.

ശെരിക്കും സ്വര്‍ഗ്ഗം കിട്ട്യപോലേരുന്ന്‌ എനിക്ക്‌. കുന്ന്‌ കേറണതിന്‍റെ ക്ഷീണം ഒന്നും അറിഞ്ഞതേ ഇല്ല. കേറണേനനുസരിച്ച്‌ കാഴ്ചകള്‌ ചെറുതായി ചെറുതായി വന്നു. ദൂരേയ്ക്ക്‌ ദൂരേയ്ക്ക്‌ കാണാനും തുടങ്ങി.

ചാലിയാര്‍പൊഴ വളഞ്ഞ്‌ പൊളഞ്ഞ്‌ ഒരു ചേരപ്പാമ്പ്‌ എലീനെ തിന്ന്‌ കെടക്കണപോലെ. മണക്കടവിനടുത്ത്‌ പൂഴിത്തോണിക്കാരുണ്ടെന്ന്‌ ഞാന്‍ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വല്യ എമണ്ടന്‍ തോണികളില്‌ അവരു്‌ പൂഴി നെറച്ച്‌ വല്യേ കഴുക്കോലുകൊണ്ട്‌ ഉന്തുന്നു.

പത്തേമിക്ക്‌ അതൊന്നും ഒരു കാഴ്ച അല്ലായിരുന്നു. അയാള്‌ എന്നും കാണണതല്ലേ. എള്ളാത്തെ ആനേനെ കാണാന്‍ പറ്റീല്ല. അതിനെ എഴുന്നള്ളിക്കാന്‍ കൊണ്ടോയിരിക്കാണത്രെ.

ആകാശം പിന്ന്യും പിന്ന്യും മോളില്ക്ക്‌ പോയിക്കൊണ്ടിരിക്ക്വേരുന്നു. അരീക്കുന്നിന്‍റപ്പുറത്തുള്ള കാഴ്ചകളും കാണാന്‍ തുടങ്ങി. രാനാട്ടര അങ്ങാടി കൊറച്ച്‌ കാണാന്‍ പറ്റണ്‌ണ്ടാരുന്നു. അരീക്കുന്നിന്‍റെ അപ്പറത്ത്‌ ഒരു ലോകം ണ്ടെന്ന്‌ അന്നാണ്‌ മനസ്സിലായത്‌.

നമ്പര്‍ ലോക്കായിരുന്നു പത്താമീന്‍റെ പൊരയ്ക്ക്‌. 7-8-6 ന്ന്‌ അയാള്‌ തിരിച്ച്‌ തൊറക്കണത്‌ ഞാന്‍ മനപ്പാഠാക്കി.

പത്താമി കരിങ്കല്ലോണ്ട്ണ്ടാക്കിയ ഒരു ക്‌അ്‌ബേന്‍റെ രൂപം കാണിച്ചു തന്നു. നല്ല ഭംഗിണ്ടായിരുന്നു അതിന്‌. ഞാന്‍ അത്‌ തിരിച്ചും മറിച്ചും നോക്കണ കണ്ട്‌ അത്‌ ന്നോട്‌ ഇടുത്തോളാന്‍ പറഞ്ഞു. ക്‌അ്‌ബ മാപ്ളാരെ സ്ഥലം ആയതുകൊണ്ട്‌ വീട്ടില്‌ കൊണ്ടു ചെന്നാല്‌ അമ്മ ചീത്ത പറയ്വോന്ന്‌ പേടി ണ്ടായിരുന്നു. ന്നാലും വേണ്ടാന്ന്‌ പറഞ്ഞില്ല. അത്‌ ട്രൌസറിന്‍റെ പോക്കറ്റില്‌ കേറീല. കയ്യില്‌ തന്നെ പിടിച്ചു. നല്ലോണം പണി ഇട്ത്തിട്ട്‌ണ്ടാവും പത്താമി അത്‌ ഉണ്ടാക്കാന്‍. കരിങ്കല്ലോണ്ടല്ലേ.

ഇന്നെ പൊരേന്‍റെ ഉമ്മറത്ത്‌ ഇരുത്തീട്ട്‌ പത്താമി അകത്തേയ്ക്ക്‌ പോയി. ഞാന്‍ കാഴ്ചകളൊക്കെ കണ്ടോണ്ട്‌ ഇരിക്ക്വേരുന്നു. അപ്പോഴാണ്‌ അകത്തേയ്ക്ക്‌ വിളിച്ചത്‌. ഞാന്‍ അകത്തേയ്ക്ക്‌ ചെന്നപ്പം ആകെ ഇരുട്ട്‌.

പത്താമിക്ക്‌ കുന്നിന്‍റെ മോളില്‌ കരണ്ടൊന്നും ഇല്ല. ഒരു റാന്തല്‌ അവടെ തൂങ്ങിക്കെടപ്പുണ്ടായിരുന്നു. അപ്പോ പത്താമി പിറകില്‌ന്ന്‌ എന്‍റെ തോളത്ത്‌ കയ്യ്‌ വെച്ചു. തിരിഞ്ഞു നോക്കിയപ്പോ പത്താമീണ്ട്‌ തുണി ഉടുക്കാണ്ടെ നിക്കണ്‌. അയാള്‌ടെ ചുക്കുമണി വീര്‍ത്ത്‌ ഒരു കുന്തം പോലെ നീണ്ട്‌ നിക്കണ്‌.

സംഭവം എന്തോ പന്തി അല്ലാന്ന്‌ എനിക്ക്‌ തോന്നി. തോളത്ത്‌ പിടി വിടുവിച്ച്‌ ഞാന്‌ ഓടാന്‍ നോക്കി. അയാള്‌ വാതില്‌ മറഞ്ഞ്‌ നില്ക്കാണ്‌. തൂറാന്‍ മുട്ട്യ നായ്ക്കളെ ചേല്ക്ക്‌* ആകെ ഒരു വെപ്രാളവും പരവേശവും. ന്‍റെ നിക്കറീന്‍റെ മോളില്‌ പിടിക്കാന്‍ നോക്കി. ഞാന്‌ ഒഴിഞ്ഞു മാറി. കയ്യില്‌ണ്ടാരുന്നത്‌ ക്‌ബേന്‍റെ കരിങ്കല്ലൊണ്ട്ള്ള രൂപം ആയിര്ന്ന്‌. അതോണ്ട്‌ അയാളെ നെറ്റിക്ക്‌ ഇന്നെക്കൊണ്ട്‌ പറ്റുമ്പോലെ ആഞ്ഞൊന്ന്‌ കൊട്ത്ത്‌. ചോര അങ്ങട്ട്‌ ചീറ്റി. അയാളവടെ കൊയഞ്ഞ്‌ വീണു. വാതിക്കല്ന്ന്‌ അയാള്‌ മാറിയ തക്കത്തിന്‌ ഞാന്‍ ഇറങ്ങി ഓടി.

കേറ്യ ദൂരത്തിനേക്കാളും ണ്ടേരുന്നു തിരിച്ചെറങ്ങാന്‍. എവടൊക്ക്യോ തട്ടി മുട്ടി വീണ്‌ കയ്യിന്‍റ്യും കാലിന്‍റ്യും മുട്ടൊക്കെ പൊട്ടി നാശായി. നേരെ വീട്ടിലിക്ക്‌ ആണ്‌ ഓടിച്ചെന്നത്‌. അവടെ എത്ത്യപ്പം അമ്മണ്ട്‌ മുറ്റത്തെന്നെ നിക്കണു.

എന്തൊക്ക്യോ നൊണ പറയാന്‍ തോന്നിച്ചതുകൊണ്ട്‌ രക്ഷപ്പെട്ടു.

പത്താമി ചത്ത്‌ പോയിട്ട്‌ണ്ടാവ്വോന്ന്‌ പേടി ണ്ടേര്ന്ന്‌ എനിക്ക്. കൊറേ ദെവസം പിന്നെ റേഷന്‍പീട്യേന്‍റെ വഴിക്കൊന്നും പോയില്ല.

ഒരു അഞ്ചാറു്‌ ദെവസം കഴിഞ്ഞിട്ട്‌ണ്ടാവും, ഉസ്കൂള്‌ പറമ്പില്‌ ചെക്കന്മാരു്‌ ഐസ്‌ തിന്നണത്‌ നോക്കി ഒരു പറങ്ക്യാവിന്‍റെ കൊമ്പില്‌ ഇരിക്കേരുന്നു ഞാന്‍.

ഒരു കൂക്ക്‌ കേട്ട്‌ തിരിഞ്ഞ്‌ നോക്ക്യപ്പം പത്താമീണ്ട്‌ ഒരു ഐസും നീട്ടിപ്പിടിച്ച്‌ നിക്കണ്‌. തലേല്‌ ഒരു വെച്ചുകെട്ടൊക്കെ ണ്ട്‌.

ഞാന്‍ നീട്ടി ഒരു തുപ്പു വെച്ചു കൊടുത്തു.



------------------
മാപ്പള -- മലബാറില്‍ മാപ്പള എന്നാല്‍ മുസ്ലിം ആണ്‌.
പൈക്കള്‍ -- പശുക്കള്‍
ദുബായ്‌ ലുങ്കി -- പോളിസ്റ്റര്‍ ലുങ്കി
നൊണച്ചിരിക്കുക -- കൊതിച്ചിരിക്കുക
അണക്ക്‌ -- നിനക്ക്‌
കമ്പനിക്കാരു്‌ -- കൂട്ടുകാരു്‌
ചേല്‌ക്ക്‌ -- പോലെ

26 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

എന്തേലും പോസ്റ്റാണ്ടിരിക്കാന്‍ വയ്യാതായിരിക്കണു :) ക്ഷമി :)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പത്താമി എന്താ ജാക്സന് പഠിക്ക്യാ?
നന്നായി പാമൂ,
അരീക്കുന്നിന്റെ മോളീന്ന് താഴേക്ക് ഉരുളുമ്പോലെ വായിച്ചുവീണു...!

(കോയിക്കോട്ടങ്ങാടീല് ഈ പറഞ്ഞ പത്താമികള് കുണ്ടന്മാരെ കാണുമ്പൊ, ഒറ്റ ഉറുപ്പ്യ താഴേക്കിടുന്ന
ഒരു പ്രയോഗണ്ട്...! എന്തിനാണെന്നല്ലേ, ഓഫ്‌ലൈനില്‍ പറഞ്ഞു തരാം)

ചാണക്യന്‍ പറഞ്ഞു...

ങ്ഹും....പത്താമി ബാലവേലേന്റെ ആളാണല്ലെ?
കഥ നന്നായി പാമൂ...
ചെമ്മൂന്റെ കമന്റ് ജോറായി..:):)

തണല്‍ പറഞ്ഞു...

“പത്താമിയുടെ വീട്‌ ഭൂമീന്‍റെ അറ്റത്താണ്‌. അതിനപ്പുറം ഒന്നുമില്ല.“
-പത്താമിയെ ഉള്ളിലേക്ക് നുള്ളിയെറിഞ്ഞൊരൊരുഗ്രന്‍ തുടക്കം..!
“ബാക്കി ചെക്കന്മാരൊക്കെ മുന്തിരി ഐസും സേമിയ ഐസും വാങ്ങി നക്കിത്തിന്നുമ്പം ഞാന്‍ വെറുതേ ഇങ്ങനെ നൊണച്ചിരിക്കും.“
-നിഷ്കളങ്കത നിറഞ്ഞു കവിയുന്ന ഓരോ വാചകങ്ങളും..!
പാമരാ,
അരീക്കുന്നിന്റെ മുകളു വരെ ഒപ്പമുണ്ടായിരുന്നു..സത്യം!
പക്ഷേ പിന്നീട് അവനേക്കാള്‍ മുന്‍പേ താഴേക്കുരുണ്ടുപോയൊരു തോന്നല്‍..
ശരി ക്ഷമിച്ചിരിക്കുന്നു കേട്ടോ .
:)

ചന്ദ്രകാന്തം പറഞ്ഞു...

...'കേറ്യ ദൂരത്തിനേക്കാളും ണ്ടേരുന്നു തിരിച്ചെറങ്ങാന്‍. എവടൊക്ക്യോ തട്ടി മുട്ടി വീണ്‌ കയ്യിന്‍റ്യും കാലിന്‍റ്യും മുട്ടൊക്കെ പൊട്ടി നാശായി.'
..കൂടെ ഓട്യോരുടെയും...!!!

:)

Kaithamullu പറഞ്ഞു...

പാമര്‍,
പത്താമീനെപ്പറ്റി ഇങ്ങനെയൊന്നും അല്ല കരുതീത്, ട്ടാ!

പ്രയാണ്‍ പറഞ്ഞു...

കൊള്ളാം....ഈ പത്താമികളെക്കൊണ്ട് തോറ്റു....
...:)

പാര്‍ത്ഥന്‍ പറഞ്ഞു...

പൂർണ്ണ വളർച്ചയെത്തിയ പത്താമി.
എന്തിനാ ഒരു അന്തക്കെട് തോന്നിച്ച്, ആദ്യം.

കാപ്പിലാന്‍ പറഞ്ഞു...

പാമൂ :) കുണ്ടന്‍ മുന്നില്‍ നിന്നത് പോലെ :)

പൊറാടത്ത് പറഞ്ഞു...

ഈ ശൈലി നന്നായിരിയ്ക്കുന്നു. വളരെ സൂക്ഷ്മമായി ശ്രമിച്ചിട്ടും ചില ഭാഗങ്ങളിൽ വിട്ട് പോയോ..?!!

പിന്നെ, പത്താമി ആള് മോശല്ല്യല്ലാ.. എടേല് എപ്പളോ ക്ലൈമാക്സിന്റെഒരു മണം അടിച്ചേർന്നു.

'പത്താമീന്‍റെ കോലൈസ്‌ തിന്നോനേ..' ഹ ഹ.. :)

“രാനാട്ടര“.. :)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അയ്യേ ! പത്താമി ഇങ്ങനത്തെ ആളാ !ഹോ എന്തായാലും രക്ഷപെട്ടല്ലോ ഭാഗ്യം !ആ കല്ലു കൊണ്ട് പത്താമീടെ ചുക്കുമണി പൊട്ടിച്ചിട്ടു വേണ്ടാരുന്നോ ഓടാൻ !

പ്രയാസി പറഞ്ഞു...

പത്താമിക്ക് ആളു തെറ്റീല്ല..;)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഞാന്‍ നീട്ടി ഒരു തുപ്പു വെച്ചു കൊടുത്തു.!
വായിച്ചതിന്റെ ഹാങ്ങ്‌ ഓവറില്‍... ഹഹ
കൊള്ളാട്ടോ...

വല്യമ്മായി പറഞ്ഞു...

നല്ല അവതരണം

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

paamaran maashee,
ezhutthu veerittathaanu,
pakshe katha.. (-)

സുനീഷ് പറഞ്ഞു...

നന്നായിട്ടുണ്ട്... പ്രത്യേകിച്ച് ശൈലി. പക്ഷേ കുറച്ചൂടെ ഒതുക്കി എഴുതാമായിരുന്നു...

smitha adharsh പറഞ്ഞു...

ishtappettu..

smitha adharsh പറഞ്ഞു...

ishtappettu..

മുസാഫിര്‍ പറഞ്ഞു...

ഭംഗിയുള്ള ഗ്രാമ്യശൈലി കൊണ്ട് കഥ വേറിട്ടു നില്‍ക്കുന്നു.

Aluvavala പറഞ്ഞു...

"പാമരോ.. പൂയ്‌.. പെണ്ണുകെട്ടണ്ടേ.." അടിപൊളി...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നല്ല കഥ!

ഹരിത് പറഞ്ഞു...

പാമ്വോ, ഇതു കലക്കീട്ടോ!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കലക്കന്‍..........

vadavosky പറഞ്ഞു...

എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്‌.

Manikandan പറഞ്ഞു...

വളരെ ഇഷ്ടമായി പാമര്‍ജീ

Bindhu Unny പറഞ്ഞു...

പത്താമിമാരില്‍ നിന്ന് രക്ഷപെടാന്‍ എല്ലാ കുഞ്ഞുങ്ങക്കും സാധിക്കട്ടെ.