2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

മറന്നു വച്ചത്‌

നിങ്ങള്‍ക്കറിയാമോ
ഇറയത്തെ ചുവരില്‌
കടന്നലുകള്‍ പണ്ടേ ഉപേക്ഷിച്ചുപോയ
ഒരു തുളയ്ക്കുള്ളില്‌
ഞാനെന്‍റെ കുട്ടിക്കാലം
ഒളിച്ചു വച്ചിട്ടുണ്ട്‌.

അട്ടത്തെ
പഴയ പുസ്തകക്കെട്ടുകള്‍ക്കിടയില്‌
ഇരട്ടവാലന്‍ തിന്നുതീര്‍ന്നിട്ടുണ്ടാവില്ല
എന്‍റെ പ്രണയം

തൊഴുത്തിന്‍റെ പുറകില്‌
തുരുമ്പ്‌ വിഴുങ്ങിക്കഴിഞ്ഞിട്ടുണ്ടാവില്ല
രണ്ടു ചക്രമുള്ള
എന്‍റെ നാടുകാഴ്ചകളെ.

വിറകുപുരയ്ക്കുള്ളിലെ
തകരപ്പെട്ടിയില്‌
ഇപ്പോഴുമുണ്ടാവും
മൂര്‍ച്ച തീര്‍ന്നുപോയ,
മുഖത്തൊന്നു പൌരുഷം പിരിച്ചുവയ്ക്കാന്‍
ഞാന്‍ പെട്ട പെടാപ്പാടുകള്‍.

അടുക്കളയില്‍
അമ്മയുടെ ഉപ്പുമാങ്ങാ ഭരണിക്കുള്ളില്‌
അഴുകിത്തുടങ്ങിയിട്ടുണ്ടാവും
എന്‍റെ മനസ്സ്‌.

മറന്നുവച്ചതല്ല,
മറക്കാന്‍ വച്ചത്‌.

27 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നു സെന്‍റിയാ.. പച്ചയ്ക്ക്‌.

ശ്രീ പറഞ്ഞു...

ഞാനും പലതും മറന്നു പോകുകയാണല്ലോ എന്ന് വായിച്ചപ്പോള്‍ തോന്നുന്നു...

ഇഷ്ടമായി മാഷേ

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

naSikkaathirikkatte ellaam
nalla varikal

ജ്യോനവന്‍ പറഞ്ഞു...

പച്ചയ്ക്ക് സെന്റിയാക്കി........
കശ്മല്‍....:)

ചാണക്യന്‍ പറഞ്ഞു...

നല്ല വരികള്‍ പാമരാ....

കാന്താരിക്കുട്ടി പറഞ്ഞു...

മറന്നു വച്ചതല്ല ! മറക്കാൻ വച്ചത്


“ മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി വിളിച്ചീടുന്നു “ എന്നതല്ലേ അവസ്ഥ !

the man to walk with പറഞ്ഞു...

ഓര്‍മ്മകള്‍ ..
congrats

പപ്പൂസ് പറഞ്ഞു...

മലബാര്‍.....!

vadavosky പറഞ്ഞു...

പാമൂ,
നീ തകര്‍ക്കുന്നുണ്ട്‌ :)

Prayan പറഞ്ഞു...

കൂടുവിട്ട് കൂടു മാറിക്കൊണ്ടിരിക്കുന്ന പ്രവാസിയെക്കൊണ്ട് ഒരു നല്ല കവിതയെഴുതിക്കാനെങ്കിലും ബാല്യത്തിന്റെ ഇത്രയൊക്കെ ബാക്കിയുണ്ടല്ലൊ....ഭാഗ്യവാന്‍....ആശംസകള്‍.

മയൂര പറഞ്ഞു...

പച്ചപ്പില്‍ തഴച്ച് തളിര്‍ക്കുന്ന ഓര്‍മ്മകള്‍, ഇഷ്ടമായി :)

അനില്‍@ബ്ലോഗ് പറഞ്ഞു...

എതു ഭാഗം ക്വോട്ട് ചെയ്യണം എന്നറിയില്ല, എല്ലാം നന്നായിരിക്കുന്നു.
ശരിക്കും.

നന്ദ പറഞ്ഞു...

നന്നായിരിക്കുന്നു.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

മറന്നുവച്ചതല്ല,
മറക്കാന്‍ വച്ചത്‌..
കൊള്ളാം.. പച്ചക്ക് തന്നെയോ?

കാപ്പിലാന്‍ പറഞ്ഞു...

നിന്നെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോഴും നീ എന്‍റെ മനസിലേക്ക് കൂടുതല്‍ കടന്നുവരുന്നു .

മനഃപൂര്‍വ്വം മറന്നതാണ് വായിക്കാന്‍ .

ഹാപ്പി വാല്‍ എന്ടിംഗ് ഡേ

തണല്‍ പറഞ്ഞു...

മൌനം!
.......

പാര്‍ത്ഥന്‍ പറഞ്ഞു...

ദുഷ്ടാ‍ാ‍ാ‍ാ‍ാ‍ാ.....

ചന്ദ്രകാന്തം പറഞ്ഞു...

ഉം....മറക്കാൻ വച്ചതോണ്ടാണ് ഇപ്പഴും ഈ പച്ചപ്പ്‌. ഇതൊന്നും അത്ര പെട്ടെന്ന്‌ മുറികൂടൂല്ലാ.

വല്യമ്മായി പറഞ്ഞു...

മറന്നുവച്ചതല്ല,
മറക്കാന്‍ വച്ചത്‌..
superb

Rare Rose പറഞ്ഞു...

ഈ കൊച്ചു കൊച്ചോര്‍മ്മകള്‍ എങ്ങനെ മറക്കാന്‍ വെച്ചാലും ഇങ്ങനെ പിന്നേം...നന്നേ ഇഷ്ടായി പാമൂ ജീ...:)

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

വൈക്കോലാലയില്‍ പഴുപ്പിക്കാന്‍ വച്ച മുള്ളന്‍‌ചക്കയും ചക്കപ്പഴവും
നീ മറന്നു, കള്ളന്‍....
മനോഹരം....പാമൂ...മധുരതരം....

തേജസ്വിനി പറഞ്ഞു...

മറവിയില്‍ സ്മൃതികള്‍
ആത്മാഹുതിയടയും, പിന്നെ
പുനര്‍ജ്ജനിക്കും...

അയല്‍ക്കാരന്‍ പറഞ്ഞു...

അവള്‍ക്കുമുണ്ടായിരുന്നത്രെ ഒരു മനസ്സ്, ഞാന്‍ കണ്ടില്ല. അവള്‍ പക്ഷെ മറക്കാന്‍ വെച്ചതല്ല, മറച്ചു വെച്ചതാണ്.

ഞാനുമിന്ന് സെന്‍‌റിയാണ്. പക്ഷെ പച്ചയ്ക്കല്ല. ഒത്തിരിക്കാലം കൂടി കുത്തരിയുടെ കഞ്ഞിവെള്ളം കുടിച്ചു.

എനിവെയ്സ് വാലന്‍‌റൈന്‍ ബ്ലെസ്സിങ്സ്.

പ്രയാസി പറഞ്ഞു...

പാമര്‍ജീ..:)
ഇതു കിടു!

പാമരന്‍ പറഞ്ഞു...

എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

പൊറാടത്ത് പറഞ്ഞു...

ഇതത്ര പച്ചയായിട്ടല്ല പടച്ചത് എന്ന് തോന്നുണൂ.. :)

സുന്ദരം..

Thattayil പറഞ്ഞു...

thante maravi sammadikkunnu.nalla grahatharuthvam.pakshe ethukondu mathram ethu kavithayakumo.kavithakku maraviyude ormayalla vendiyathu.orkkunna nombarangal,athinodulla prethikshethangal,prethikaranangal ethellam bhashayude noolelude korthittal thangalkku nalla oru kaviyakam.ashamsakal