യാത്രാദൈര്‍ഘ്യം പോലെ നീണ്ടൊരു വണ്ടിയില്‍
അപരിചിതത്വത്തിന്‍റെ ഒരു കൂപ്പേയില്‍
എതിര്‍സീറ്റുകളിലിരുന്ന്
കണ്ണുവെട്ടിച്ചു കൈവിട്ടുപോകുന്ന നോട്ടങ്ങളെ
കണ്ടില്ലെന്നു നടിച്ച് ഇരിക്കുകയായിരുന്നു
ഞങ്ങളിരുവരും.
അന്തരീക്ഷത്തില്‍ വേരാഴ്ത്തി, തലയുയര്‍ത്തി
ഞങ്ങള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി
പടര്‍ന്നു പന്തലിച്ച ശീതസമരം പോലൊരു മരം
എപ്പോഴും തലയ്ക്കുമുകളിലേയ്ക്ക് കടപുഴകി വീഴാമെന്ന്
ഭയപ്പെട്ടുകൊണ്ടിരുന്നപ്പോഴാണതു സംഭവിച്ചത്.
മൂന്നു സെക്കന്‍റു് നീളത്തില്‍, താളത്തില്‍.
ഒരു വളി.
ദാതാവ് അവളായിരുന്നെങ്കിലും
സ്വീകര്‍ത്താവിനും മുന്നേ
ചിരി തുടങ്ങിയതുമവളായിരുന്നു.
ശീതസമരത്തിന്‍റെ മരമില്ലാതായി
പൊട്ടിച്ചിരിയുടേയും സൌഹൃദത്തിന്‍റേതുമായി
വളര്‍ന്നു വന്ന മറ്റൊരു മരത്തിനുമൊപ്പം
എന്‍റെയുള്ളില്‍ എന്തോ ഒന്ന് വളര്‍ന്നു വരുന്നുണ്ടായിരുന്നു
അവളുടെ ചിരികള്‍ക്കൊപ്പം കുലുങ്ങിച്ചിരിക്കുമ്പോള്‍
അതിനു ശിഖരങ്ങളുണ്ടായി
അവള്‍ക്കൊപ്പം കഥകള്‍ കയറുമ്പോള്‍
അതു പൂത്തു തളിര്‍ത്തു
അവളുടെ ആര്‍ദ്രമായ നോട്ടങ്ങളില്‍
കണ്ണു വെട്ടിച്ചതു വേരുകള്‍ നീട്ടി
അനിവാര്യമായൊരു യാത്രപറച്ചിലിന്‍റെ സ്റ്റേഷനില്‍
"ഇനിയെന്നെങ്കിലും കാണുമോ" എന്ന വിത്തെറിഞ്ഞുള്ള
അവളുടെ ഇറങ്ങിപ്പോക്കിനെതിരെ
യാത്രാദൈര്‍ഘ്യത്തിന്‍റെ വണ്ടി അനങ്ങിത്തുടങ്ങിയപ്പോഴേയ്ക്കും
ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നത് ഉള്‍ക്കൊള്ളാനാവാതെയായിരുന്നു.
ഒടുക്കം അതു പുറത്തു വന്നു
ഒരു സെക്കന്‍റു കൂടുതല്‍ നീളത്തിലും താളത്തിലും..
'മറുവളി'.
2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച
വേണ്ടാതീനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
17 പ്രതികരണങ്ങള്‍:
ഔ! മാനം രക്ഷപ്പെട്ടു! :)
അയ്യേ വളി
പോയ വഴിയെ അറിയാതെ പോയൊരു വളി
കഥകള്‍ പറയും വളി
അവനെയും അവളെയും ഒന്നാക്കിയ വളി
ഇതുമൊരു വളി
എനിക്കും വരുന്നൊരു വളി
ഇനി വിടുകയില്ലൊരു വളി എന്ന
പ്രതിജ്ഞ തെറ്റിച്ചതില്‍ വീണ്ടും ഒരു വളി
എങ്കിലും എനിക്കീ വഴി വരാതെ പറ്റില്ലല്ലോ
വളിയും വിടാതെ ഇരിക്കാന്‍ പറ്റില്ലല്ലോ :)
ഓടോ -ഞാന്‍ ഒരു മെയില്‍ അയച്ചു .മറുപടി കാക്കുന്നു .
ഹാ ഹാ ബഷീറിന്‍റെ ഒരു കഥ ഓര്‍മ്മ വന്നു...
മോഹന ചന്ദ്രന്റെ കലികയില്‍ ആണ്
കാദറിന്റെ കീഴ്‌ശ്വാസം വര്‍ണിക്കുന്നത്
ആ നിരങ്ങുന്ന ചാരുകസേരയുടെ സ്വരത്തിനൊപ്പം അധോവായുവിന്റെ ഗമനം
ബഷീറിന്റെ ഭര്‍ര്‍ര്‍ അതിനു മുന്നെ വിഖ്യാതമായി
എന്നാലും ഇനി ഇപ്പോള്‍ ബൂലോകത്ത് ഈ “വളിക്ക്” ആരോക്കെ
വിളി കേള്‍ക്കുമോ ആവോ?
വളിക്കുത്തരം വെളുത്തുള്ളി എന്ന് പറഞ്ഞ ഒരു പാട്ടിയമ്മാളെ പരിചയപ്പെട്ടിട്ടുണ്ട്.
ജീവിതത്തില്‍ വളരെ ലേറ്റ് ആയി പഠിച്ച ഒരു വാക്കാണ് വളി. പെമ്പറന്നോത്തി വിടുമ്പം മാത്രം വിളിക്കുന്ന വാക്ക്. ഞങ്ങളുടെ നാട്ടില്‍ ഒച്ചയുള്ളത് ‘പൊറി’യും സൌണ്ടില്ലാതെ വിടുന്നത് ‘ഊച്ചു’മാണ്.
ബഷീറിന്‍റെ ഭര്‍ര്‍ര്‍, സക്കറിയായുടെ ‘വളി-ഒരാഗോള പ്രതിഭാസം’ എന്നോ മറ്റോ പേരുള്ള ഒരു കഥ തുടങ്ങിയവ മനസ്സിലിങ്ങനെ നില്‍ക്കുന്നു. എന്തുകൊണ്ടോ ബ്ലോഗ് കവികള്‍ക്കും വളി ഒരൂ വീക്ക്നെസ്സാണ്.
:)
വേണ്ടാതീനമോ??!!..ഇതിവിടെ വളരെ മനോഹരമായ ഒരു വാക്കാണ് കേട്ടോ. ‘വളി‘ ചോദിച്ച് ചോദിച്ക്..
മറുവളിക്ക് കാതോര്‍ക്കാതെ അവള്‍ പോയി അല്ലേ.............:)
ഒരു വളിക്കിത്രയും മാസ്മരികതയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇനി പിടിച്ചു വക്കുന്ന പ്രശ്നമേയില്ല, ലേഡീസിനും ഇനി പാമരന്‍റെ സ്പിരിറ്റ് കാണുമോ എന്തോ!
വളി കൊണ്ട് വിടവടച്ച ഈ കരവിരുത് വളരെ ഇഷ്ടമായി. പക്ഷേ, ആ മറുവളി അവള്‍ അറിയാതെ പോയതാണ് ഭയങ്കര സങ്കടമായത്. സാമൂഹ്യജീവിതത്തിലെ അരുതായ്മകളെ ചോദ്യം ചെയ്തു കൊണ്ട് ഒരു വളി എന്‍റെ മൂട്ടില്‍ ഉയരുന്നുണ്ട്. സ്നേഹം, സന്തോഷം....
ഔ! ആ വിത്തെറിഞ്ഞിട്ടുള്ള ഇറങ്ങിപ്പോക്ക്..!! ഇഷ്ടായി.
..പിന്ന്യേയ്.ഒരു സെക്കന്റ് കൂടുതൽ ഉണ്ടായിട്ടെന്തു കാര്യം? അത് ഒരു സെക്കന്റും കൂടി മുൻപായിരുന്നെങ്കിൽ...
:)
(കെ.എം.പ്രമോദിന്റെ “വിശ്വാസം” എന്ന കവിത ഓർത്തു. ഒന്നുംകൂടി പോയി വായിച്ചു. കമന്റടക്കം.)
ഔ! മാനം രക്ഷപ്പെട്ടു! :)
പക്ഷേ മനമോ? പണയത്തിലായില്ലേ. (ഒാ.ടോ. മാഷെ, പറഞ്ഞ പോലെ അനോണിയേട്ടനു ഒരു ഷോക്ക് കൊടുത്തിട്ടുണ്ട് കേട്ടോ എണ്റ്റെ പോസ്റ്റില്‍)
ന്റെ പാമൂ...
ഈ ഗുട്ടൻസ് കുറച്ച് നാള് മുന്നേ പറഞ്ഞുതന്നിരുന്നെങ്കിൽ എത്രയെന്ത്ര സുന്ദരിമാരെ അനായാസം വളച്ചെടുക്കാമായിരുന്നു.
3 സെക്കന്റ് വളിയുടേയും, അതിലും ഒന്നധികം സെക്കന്റ് നീളമുള്ള മറുവളിയുടേയും താളം , ശ്രുതി, സംഗതികൾ, പല്ലവി, അനുപല്ലവി, ചരണം എന്നിവയൊക്കെ ഒന്നുതന്നെയായിരുന്നോ ? :) :)
കഷ്ടം..അവളത് കേള്‍ക്കാതെ പോയല്ലോ..
:)
ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നത് ഉള്‍ക്കൊള്ളാനാവാതെയായിരുന്നു.
...
അത് പിടിച്ച് നിറുത്തല്‍ ..ഹാവു..
ഓഫ്..
കുറേ കാലമായി മാഷേ ബ്ലോഗുകളില്‍ വന്നിട്ട്...
വളി
അയ്യേ...! ദേ പോയി...!!
"..If you fart consistently for 6 years and 9 months, enough gas is produced to create the energy of an atomic bomb.."
ഗവേഷണത്തിനിടയ്ക്ക് കിട്ടിയതാ ഒരു മൊതലല്ലെ ഇവിടെ കിടക്കട്ടെ!
പോസ്റ്റും കമന്റുകളും വായിച്ച് ഞാനും ചിരിച്ചു ചിരിച്ച് ഒരു വ”ഴി”ക്കായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ