2009, ജനുവരി 4, ഞായറാഴ്‌ച

അമ്മിഞ്ഞ

വളരെ വൈകിയാണ്‌
'മുലകള്‍' എന്ന അത്യാധുനിക കവിത
വായിച്ചു തുടങ്ങിയത്‌.

മാന്ത്രികകഥയിലെ
എണ്ണമറ്റ കെട്ടുപിണഞ്ഞ വഴികള്‍ തുടങ്ങുന്ന
ഗുഹാമുഖത്തെത്തിയ നായകനെപ്പോലെ
വായന വഴിതെറ്റി ഒട്ടലഞ്ഞു

ഉറക്കത്തില്‍ നിന്നു ഉണര്‍വ്വിലേയ്ക്കും
തിരക്കില്‍ നിന്നു തിരക്കിലേയ്ക്കും
ഓടുന്ന ഒരു ബസ്സിലെ
ഇരിപ്പിടത്തിനു സംവരണം കിട്ടാതെ
കമ്പിയില്‍ തൂങ്ങിക്കിടന്ന
ഒരു നൂറു വിയര്‍പ്പുമണങ്ങള്‍ക്കിടയിലൂടെ
കാമപൂര്‍ത്തിയുടെ മധ്യാഹ്നം കഴിഞ്ഞ ഒരു കയ്യ്‌
നീണ്ടുചെന്ന്‌ ബലാല്‍സംഗം ചെയ്യുന്നതായിരുന്നു
ക്ളൈമാക്സ്‌.

തിരിച്ചുവന്ന കയ്യില്‍
വെളുത്ത്‌ ഒട്ടുന്ന എന്തോ.
സാക്ഷിമൊഴിയെടുത്തപ്പോള്‍
രേതസ്സിന്‍റെ മണം പ്രതീക്ഷിച്ച
മൂക്ക്‌ കൊഞ്ചിപ്പറഞ്ഞത്‌
'അമ്മിഞ്ഞ' എന്നായിരുന്നു.

17 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ചിന്തിക്കാന്‍ മറന്നു പോകരുതല്ലോ :)

സബി പറഞ്ഞു...

അതങ്ങിനെയാണു

പൊറാടത്ത് പറഞ്ഞു...

ഭീകരമായ ചിന്ത.. :)

Rejeesh Sanathanan പറഞ്ഞു...

പൊറാടത്ത് പറഞ്ഞപോലെ ഭീകരമായിപ്പോയി...:)

പ്രയാണ്‍ പറഞ്ഞു...

എവിടെ നിന്നു തുടങ്ങുന്നു.. എവിടെയെത്തുന്നു....കൊള്ളാം...

ചാണക്യന്‍ പറഞ്ഞു...

കുസൃതിക്കൈ.....

ശ്രീ പറഞ്ഞു...

ചിന്തിപ്പിയ്ക്കുന്ന ആശയം മാഷേ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നല്ല എഴുത്ത് മി. പാമരന്‍..
ആശംസകള്‍....

തണല്‍ പറഞ്ഞു...

പാമര്‍ജീ,
ചക്കരയ്ക്കിപ്പോഴും “മുലകള്‍“ എന്ന അത്യന്താധുനിക കവിത വായിച്ചൊടുക്കാനുള്ള പ്രായമായിട്ടില്ല കേട്ടോ..
അതോണ്ട്
അമ്മിഞ്ഞ നുണഞ്ഞ്
തൊണ്ണ കാട്ടിച്ചിരിച്ച്
കിടന്നുറങ്ങാന്‍ നോക്കെന്റെ വാവേ.
:)
(മദ്ധ്യാഹ്നം കഴിഞ്ഞ ആ മുഖത്ത് നോക്കിയല്ല പറയുന്നത്..കുട്ടിത്തത്തിന്റെ പാല്‍മണം മാറാത്ത മനസ്സു നോക്കിയാണേ മച്ചൂ)

smitha adharsh പറഞ്ഞു...

:)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എന്റമ്മച്ച്യേ ! എന്തൊരു കവിത !

ചന്ദ്രകാന്തം പറഞ്ഞു...

പാമൂ..... ചിന്തകള്‍ കാടുകയറുന്നു..എന്നൊക്കെ കേട്ടിട്ടുണ്ട്‌...
ഇതിപ്പോ... കോടതീലെ കൂട്ടിലാണല്ലോ എത്തിപ്പെട്ടത്‌..!!!

മാണിക്യം പറഞ്ഞു...

അത്യന്താധുനീകം !!
വായിച്ചു തീരുമ്പോള്‍
തോന്നുന്ന വികാരത്തെ
എന്തു പേരിട്ട് വിളിക്കണം? ..
ഇരയിമ്മന്‍ തമ്പിയുടെ
പ്രാണനാഥനെനിക്ക് ..
പാടി,ബസ്സ് യാത്ര
കഴീഞ്ഞിറങ്ങണോ ?

Anil cheleri kumaran പറഞ്ഞു...

:)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കവിതയുടെ 'അരക്കു' വീടുണ്ടാക്കി, വായനക്കാരെ അതിനുള്ളിലാക്കി
പുറത്തു നിന്ന് തീക്കൊടുക്കുന്നു നീ പാമൂ...ഞങ്ങളാ തീയില്‍ കിടന്നു...
വേവുന്നു...

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

___ ?

പാര്‍ത്ഥന്‍ പറഞ്ഞു...

പാമൂ, ഇത് വായിച്ചപ്പോൾ പണ്ടൊരു സുഹൃത്ത് പറഞ്ഞ കാര്യം ഓർമ്മ വരുന്നു.
ക്രീഡാ വിനോദത്തിനു പോകാറുള്ളവരുടെ കൂടെ ഇദ്ദേഹവും പോകാറുണ്ട്. പുള്ളിയുടെ കാര്യമായ ആസ്വാദനം, മുലക്കനം നോക്കൽ മാത്രം. ഒരിക്കൽ പ്രഷർ നോക്കുന്ന നേരത്ത് കണ്ണിലേയ്ക്ക് തെറിച്ചത്‌ മുലപ്പാലായിരുന്നു. (ഇത്‌ ജീവിതമാണ്.)