2008, ജൂൺ 30, തിങ്കളാഴ്‌ച

ശംഖ് : ഒരു മാപ്പപേക്ഷ

http://www.thriftyfun.com/tf359973.tip.html
ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍.

സൂനാമിയുടെ ദ്രുതതാളമോ
തിരിച്ചറിയപ്പെടാതെപോയ ആഴങ്ങളുടെ
നിസ്സംഗമായ നിശബ്ദതയോ ഒന്നും
കൂടുപൊട്ടിച്ചിറങ്ങുന്നില്ല
അതില്‍ നിന്നും.

ചെവിയില്‍ ചേര്‍ത്തു പിടിച്ചാല്‍ മാത്രം
ആ നേര്‍ത്ത പിടച്ചിലു കേള്‍ക്കാം.

ചിലവികൃതിക്കുട്ടികള്‍
ഒന്നുകുലുക്കിനോക്കിയിട്ട്‌
ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്‌
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.

നിലത്തുടഞ്ഞു കിടക്കുമ്പോഴും
ആവിപറന്നു പോകുന്ന ആത്മാവിനെ നോക്കി
വേദനയുടെ ഒരു ചിരിയെറിയാനും
അതിനു കഴിയുന്നതാണാശ്ചര്യം..!

28 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

തണലേ, ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരാ, ഒരു വേദനയ്ക്കു നിമിത്തമായതിന്‌ മാപ്പ്‌.

വിശാഖ് ശങ്കര്‍ പറഞ്ഞു...

കവിതയ്ക്കും ലിങ്കിനും നന്ദി പാമരാ..

സുനീഷ് പറഞ്ഞു...

ശംഖ് നീറിയല്ലേ വെണ്മയുള്ള കുമ്മായമാകുന്നത്? ആവി പറന്നു പോയ ആത്മാവിന്‍‌റെ മാത്രം നിറമെന്താണ്‍? കടലിന്‍‌റെ നിറമോ?

ശ്രീ പറഞ്ഞു...

“ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍.”

നന്നായിട്ടുണ്ട് മാഷേ.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ശംഖിനെ ഇങ്ങനെ പകുക്കാന്‍ പറ്റിയതെങ്ങനെയാ പാമരാ... ആ പടത്തിന്റെ കാര്യമാ കേട്ടോ ??

ചിലവികൃതിക്കുട്ടികള്‍
ഒന്നുകുലുക്കിനോക്കിയിട്ട്‌
ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്‌
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.

ഞാനും ഇങ്ങനെ തന്നെയാ...എനിക്ക് ചെവി ഓര്‍ത്താലും ഒന്നും കേള്‍ക്കാന്‍ പറ്റില്ല...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ശംഖിവിടെ തണലിന്റെ
കവിതയാകുന്നു അല്ലേ പാമരാ...
"ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍."
"നിലത്തുടഞ്ഞു കിടക്കുമ്പോഴും
ആവിപറന്നു പോകുന്ന ആത്മാവിനെ നോക്കി
വേദനയുടെ ഒരു ചിരിയെറിയാനും
അതിനു കഴിയുന്നതാണാശ്ചര്യം..!"
ഈ വരികള്‍ കിടന്നു പിടക്കുന്നല്ലോ
പാമുവേട്ടാ......

ചിതല്‍ പറഞ്ഞു...

ജ്യോനവന്റെ ആ ചെറിയ വലിയ കവിതയിലും നേരത്തെ ചില വായനകള്‍ കണ്ടു.
തണലിലും....


അവിടെ പാമരന്റെ കമ്മന്റ് ഡീലീറ്റാക്കിയത്
...........
“ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്‌
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.”

Rare Rose പറഞ്ഞു...

പാമരന്‍ ജീ..,..മാ‍പ്പപേക്ഷയെന്താന്നു കണ്ടു ഓടി വന്നതാണു....വരികളിലെ പിടയ്ക്കുന്ന നോവിനു മുന്നില്‍ മൌനം പാലിക്കുനു....
വികൃതിക്കുട്ടികള്‍ ശംഖിനുള്ളിലുറങ്ങുന്ന നേര്‍ത്ത പിടച്ചിലുകള്‍ അറിയാതെ പോകുമ്പോഴും വേദനയുടെ പുഞ്ചിരിയെറിയുന്നത് എന്നെങ്കിലും ആ തുടിപ്പുകള്‍ ആ കുരുന്നുകള്‍ ഏറ്റുവാങ്ങുമെന്ന് കരുതിയാവാം.....

Unknown പറഞ്ഞു...

ചിലവികൃതിക്കുട്ടികള്‍
ഒന്നുകുലുക്കിനോക്കിയിട്ട്‌
ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്‌
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.
പാമു അതാ പറഞ്ഞെ നല്ല കലാവാസന
വേണമെന്ന്
എതായാലും ഒരു ശംഖുനാദം കേട്ടപോലെ
മധുരമായി വരികള്‍

Sharu (Ansha Muneer) പറഞ്ഞു...

ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍."
ഈ കവിതയിലും താങ്കളുടെ മനസ്സും മാപ്പപേക്ഷയും ആത്മാര്‍ത്ഥമായി തന്നെ ഊതികയറ്റിറ്റിട്ടുണ്ട്.

കാവലാന്‍ പറഞ്ഞു...

"ചെവിയില്‍ ചേര്‍ത്തു പിടിച്ചാല്‍ മാത്രം
ആ നേര്‍ത്ത പിടച്ചിലു കേള്‍ക്കാം."

പാമരാ,
ഞരമ്പറ്റുകിടന്നുപിടഞ്ഞലറിയാലാരും തിരി‍ഞ്ഞു നോക്കാത്തിടത്ത്‌‌
ചേര്‍ത്തു പിടിച്ച് നേര്‍ത്തൊരൊച്ചയ്ക്ക് കതോര്‍ത്തില്ലെന്നത്.....

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍.

ആദ്യവരികള്‍ തന്നെ കലക്കി.

കാപ്പിലാന്‍ പറഞ്ഞു...

എനിക്കൊന്നും മനസിലാകുന്നില്ല പാമൂ ,എന്താണ് ഈ മാപ്പ് അപേക്ഷ ,തണലിന്റെ കവിതയില്‍ കുറെ കമെന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നതായും കണ്ടു .
ശംഖ് നന്നായി .എനിക്കിപ്പോള്‍ കവിതകള്‍ ഒന്നും വിരിയുന്നില്ല .മണ്ട ചെത്തിയിട്ട് കുറെ ഫുരടാന്‍ തളിച്ചാലോ എന്ന് വിചാരിക്കുന്നു .എന്താണ് അഭിപ്രായം .ഒന്നിനും ഒരു മൂഡ് വരുന്നില്ല .

smitha adharsh പറഞ്ഞു...

നല്ല വരികള്‍...അതിനൊപ്പം ചിത്രവും അതി മനോഹരം..

ഗീത പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ജ്യോനവന്‍ പറഞ്ഞു...

തണലിന്റെ ദുഃഖം ശരിക്കും മനസിലാകും.
എന്നാലുമെന്നാലും ഇവിടെയീ കവിതയില്‍, തണലില്‍
ഒരു നിമിഷം തലകുനിച്ചു നില്‍ക്കണം.
ആലോചിച്ചാല്‍ ശംഖ് ഹൃദയം പോലെ;
പിളര്‍ന്നുകിടക്കുമ്പോള്‍ ഒരു കടലുണ്ട് വായിച്ചെടുക്കാന്‍.......

ചന്ദ്രകാന്തം പറഞ്ഞു...

പാമരന്‍ജീ...,
പിടച്ചില്‍ കേള്‍ക്കുന്നു; നേരിയതെന്നു പറഞ്ഞൂടാ...വളരെ വ്യക്തമായിത്തന്നെ.
സ്നേഹസാഗരത്തിന്റെ ആത്മാവ്‌ ആണതെന്ന്‌‌ അറിയുകയും ചെയ്യുന്നു.

ഹരിത് പറഞ്ഞു...

പാമൂ,, ഇതു ക്ലാസ്സ് കവിത. തണലിനേയുമ്ം വായിച്ചു, നന്ദി.

കരീം മാഷ്‌ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഒരു സ്നേഹിതന്‍ പറഞ്ഞു...

വരികളും ഫോട്ടോയും ഇഷ്ടപ്പെട്ടു...
ആശംസകള്‍...

പാമരന്‍ പറഞ്ഞു...

എല്ലാവര്‍ക്കും വളരെ നന്ദി.

ഗീതേച്ചീ, കരീം മാഷെ, കൂടുതല്‍ വിഷമിപ്പിക്കണ്ടാന്നു കരുതി കമന്‍റു്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്യുന്നു.. നന്ദി..

Gopan | ഗോപന്‍ പറഞ്ഞു...

പാമരന്‍സേ,
ഇതിലെ രസതന്ത്രം മനസ്സിലായില്ലയെങ്കിലും
ഈ കവിത ആസ്വദിച്ചൂ.
നന്നായിരിക്കുന്നു. :)

ഗോപക്‌ യു ആര്‍ പറഞ്ഞു...

nalla kavitha!

Typist | എഴുത്തുകാരി പറഞ്ഞു...

കവിത കൊള്ളാം. എന്തിനാ ആ ശംഖിനെ പകുതി ആക്കിയതു്? തണലും വേദനയുമൊന്നും എനിക്കു മനസ്സിലായില്ല. ‘ഒരു വേദനയ്ക്കു’ പോയി നോക്കിയിട്ടു് ഒന്നും കാണാന്‍ പറ്റിയില്ല.

ഹരിശ്രീ പറഞ്ഞു...

നിലത്തുടഞ്ഞു കിടക്കുമ്പോഴും
ആവിപറന്നു പോകുന്ന ആത്മാവിനെ നോക്കി
വേദനയുടെ ഒരു ചിരിയെറിയാനും
അതിനു കഴിയുന്നതാണാശ്ചര്യം..!


നല്ല ചിന്തകള്‍...

:)

ധ്വനി | Dhwani പറഞ്ഞു...

പ്രാര്‍ത്ഥന ഈശ്വരനോളം എത്തിയ്ക്കുന്ന ശമ്പ്ദം കടലിന്റെ ആത്മാവാണെന്ന ഭാവന കൊള്ളാം

വല്യമ്മായി പറഞ്ഞു...

ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍.

nalla varikal

നന്ദ പറഞ്ഞു...

വരികളില്‍ ആ നേര്‍ത്ത പിടച്ചിലുകള്‍ കാണാനുണ്ട്.