2008, ഫെബ്രുവരി 24, ഞായറാഴ്‌ച

കുറച്ചു സംഗീതം വേണം

വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ) ഇതു ഒന്നു സംഗീതം കൊടുത്തു പാടികേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്‌.. പ്രിയ ബൂലോകരേ ഒന്നു സഹായിക്കുമോ?മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്‌
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്‌

(മേലേ മാനത്തേ.. )

നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്‌
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്‌
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്‌

(മേലേ മാനത്തേ.. )

നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ

(മേലേ മാനത്തേ.. )

38 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ) ഇതു ഒന്നു സംഗീതം കൊടുത്തു പാടികേള്‍ക്കാന്‍ ആഗ്രഹം ഊണ്ട്‌.. പ്രിയ ബൂലോകരേ ഒന്നു സഹായിക്കുമോ?

കാപ്പിലാന്‍ പറഞ്ഞു...

എന്‍റെ വക ആദ്യ തേങ്ങാ..(((((((((((((ട്ടോ )))))))))))) ഇത്തിരി വലിയ ശബ്ധതിലാ പൊട്ടിയത്.ആര് പറഞ്ഞു വരികള്‍ മോശമാണെന്ന്..നല്ല വരികള്‍.കൂടുതല്‍ തേങ്ങകള്‍ ഇവിടെ പൊട്ടട്ടെ .....എന്‍റെ എല്ലാ ആശംഷകളും ( വെള്ളം അടിച്ചതുകൊണ്ടാ )ആശംഷ എന്ന് വന്നത്..ആരെങ്കിലും ഇതൊന്നു പാടിക്കൊടുക്കൂ ...പാമരന്‍ കേള്‍ക്കട്ടെ ....

നിരക്ഷരന്‍ പറഞ്ഞു...

ആര് പറഞ്ഞു വരികള്‍ ബോറാണെന്ന്.
എനിക്കങ്ങ് ‘ക്ഷ‘ പിടിച്ചു.

ഞാനെന്റെ കാനഡയിലുള്ള സുഹൃത്തിന് അയച്ച് കൊടുക്കാം. കക്ഷിക്ക് റെക്കോഡിങ്ങ് സ്റ്റുഡിയോ ഉള്ളതാ. ഒരു കൈ നോക്കാന്‍ പറയാം. ട്രാക്ക് കിട്ടിയാല്‍ ഞാന്‍ തന്നെ പാടിക്കോട്ടേ ? വിരോധമില്ലല്ലോ ?

അതിനിടയില്‍ ബൂലോകര്‍ ആരെങ്കിലും‍ ട്യൂണിട്ട് പാടുന്നുണ്ടെങ്കില്‍ അങ്ങിനെയും ആയിക്കോട്ടെ :)

കാപ്പിലാന്‍ പറഞ്ഞു...

പാമാരാ , നിരക്ഷരന്‍ പറഞ്ഞത് കേട്ടല്ലോ ...ഇനി സമാധാനമായി ഉറങ്ങിക്കോ ...പിന്നെ ഇതിനെല്ലാം കാരണം നമ്മടെ ഷാപ്പാണ്‌..എഴുതാന്‍ "പാട്ടു മറന്നാലും എന്‍റെ ഷാപ്പ് മറക്കല്ലേ കടവുളേ ..". വല്യ സിനിമാ പാട്ട് എഴുത്തുകാരന്‍ ആകുമ്പോള്‍ ഈ പാവം കാപ്പിലാനെ മറക്കല്ലേ ...

ഷാപ്പില്‍ വരുന്നില്ലേ ...വരുമ്പോള്‍ നിരനെയും കൂട്ടിക്കോ :)

പാമരന്‍ പറഞ്ഞു...

നിരക്ഷരന്‍ജി പാട്ടുകാരനാണോ.. അതു ഇതുവരെ പറഞ്ഞില്ലല്ലോ... പാടൂ.. പാടൂ.. എന്നിട്ട്‌ കേപ്പിക്കൂ..


രണ്ടുപേര്‍ക്കും നന്ദി. ദേ ഷാപ്പിലെത്തീ...

"ഷാപ്പിലേക്കച്യുതാ പോകല്ലെ പോകല്ലെ".. ങ്ഹാ പെണ്ണുംപിള്ളയാരിക്കും..

കാപ്പിലാന്‍ പറഞ്ഞു...

ഒ .ടോ....ഇതുവരെ ഇത് ബ്ലോഗ്ഗില്‍ വന്നില്ല ..വല്യ ചതിയായി പോയി.എന്തായാലും വേണ്ടിയില്ല ..നിരക്ഷരന്‍ പാടാം എന്ന് പറഞ്ഞില്ലേ ?
ഷാപ്പിലേക്ക് അച്ചുതാ പോകല്ലേ പോകല്ലേ .....:):)

നിഷ്ക്കളങ്കന്‍ പറഞ്ഞു...

ന‌ന്നായി പാമ‌രന്‍ :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പാമരന്‍‌ജീ, നല്ല വരികള്‍.

ഞാന്‍ പാടണോ, വേണ്ടല്ലേ...

ശ്രീവല്ലഭന്‍ പറഞ്ഞു...

ഇതെന്താ എല്ലാരും ഷാപ്പീന്ന് ഇങ്ങോട്ട് പോന്നോ?
വരികള്‍ നല്ലത്. ഞാന്‍ പാടി നോക്കി, പക്ഷെ റെക്കോഡ് ചെയ്യാന്‍ സംവിധാനം ഇല്ല!

നിലാവര്‍ നിസ പറഞ്ഞു...

ആരെങ്കിലും ഒന്നു പാടൂന്നേ..

നിരക്ഷരന്‍ പറഞ്ഞു...

പാമരന്‍സേ...
അത്ര വല്യ പാട്ട്‌കാരനൊന്നുമല്ല. എന്നാലും ദിവസം രണ്ട് നേരം സാധകം ചെയ്യും. ഒന്ന് രാവിലെ ടോയ്‌ലറ്റില് പോകുമ്പോള്‍. പിന്നെ വൈകീട്ട് ഷാപ്പില് പോകുമ്പോള്‍.

അപ്പോ ശരി,... വൈകീട്ട് ഷാപ്പില് കാണാം.

വാല്‍മീകി പറഞ്ഞു...

കൊള്ളാം, നല്ല വരികള്‍. ആരെങ്കിലും ഒന്നു സഹായിക്കൂ പ്ലീസ്.

പാമരന്‍ പറഞ്ഞു...

എല്ലാവര്‍ക്കും പെരുത്ത്‌ നന്ദി...

ശ്രീ, പാടിയത്‌ വിന്‍ഡോസ്‌ സൌണ്ട്‌ റെക്കോര്‍ഡര്‍ ഉപയോഗിച്ചു റെക്കോര്‍ഡ്‌ ചെയ്തെങ്കിലും ഞങ്ങളെ കേപ്പിക്കൂ..

നിരക്ഷര്‍ജി, കല്യാണിയെ കാണുംബോഴുള്ള സാധകം വിട്ടുപോയോ?

പ്രിയ, പാടൂ.. ആരും പാടിയില്ലേല്‍ അവസാനം ഞാന്‍ കേറീ പാടുവേ.. അപ്പൊപ്പിന്നെ ചീമൊട്ട തപ്പി എറങ്ങേണ്ടി വരും :)

നിഷ്കളങ്കന്‍, നിസ, വാല്മീകി, വളരെ നന്ദി.

കാപ്പിലാന്‍ പറഞ്ഞു...

അങ്ങനെ പാടുന്ന ആളാണെങ്കില്‍ നമ്മുടെ കല്യാണിയെ പറ്റി ഞാന്‍ എഴുതിയത് ഒന്ന് പാടിക്കെ ..കേള്‍ക്കട്ടെ ..സംഗീത വിദ്വാന്റെ കഴിവ് :)

പാമരന്‍ പറഞ്ഞു...

നിരക്ഷര്‍ജി, വല്ലഭ്ജി, പ്രിയാജി.. നിങ്ങളോടാരിക്കും.. ഞാന്‍ജി ഈ ഏരിയേലില്ല ജി...

കാപ്പിലാന്‍ പറഞ്ഞു...

:)

വരുത്തന്റൊപ്പം ഒളിച്ചു പോയൊരു തങ്കമ്മോ

ഷാപ്പിലെ നിരന്റെ പാട്ടാ ...

നിരക്ഷരന്‍ പറഞ്ഞു...

പാമരന്‍
ഞാനിന്ന് ഇത് പല ട്യൂണില്‍ മൂളി നോക്കി. ഉറക്കെയും പാടി നോക്കി. (വീട്ടില്‍ ആരും ഇല്ലായിരുന്നു.) അവസാനം ഒരു ട്യൂണില്‍ അങ്ങ് ഉറപ്പിച്ചു. അതിനിടയില്‍ എന്റെ കാനഡയിലുള്ള സുഹൃത്ത് ജെയ്‌ദീപിന് മെയില്‍ അയച്ചു.

അദ്ദേഹം ഇത് റെക്കോഡ് ചെയ്യാനുള്ള വഴികള്‍ ഒക്കെ പറഞ്ഞുതന്നു. ദാണ്ടെ താഴെ അദ്ദേഹത്തിന്റെ മെയില്‍ ഞാന്‍ കട്ട് പേസ്റ്റിയിരിക്കുന്നു.
---------------------
Manoj

Just hum it into your laptop mic and send me the mp3.
Seperate into verse , stanza, verse stanza etc.
I can get the music done in cochin and send you the karaoke track so that you can sing it anywhere anytime.
:))
And try to download audacity which is a free multitracker and then sing into it :))) or next time you are in cochin go to a small studio and record it. My friends would help you.
-------------------------------
ഞാനൊരു മടിയനാ.എന്നാലും ജെയ്‌ദീപ് പറഞ്ഞപോലെയൊക്കെ ചെയ്ത് നോക്കട്ടെ.

നമുക്കാ ഷാപ്പിലെ
എല്ലാ നാടന്‍ പാട്ടുകളും ഇത്തിരി സമയമെടുത്തിട്ടായാലും ഓര്‍ക്കസ്ട്രായൊക്കെ കേറ്റി റെക്കോഡ് ചെയ്യാന്‍ ഒരു ശ്രമം നടത്തണം.
അത് നടന്നാല്‍ ബൂലോകത്തെ ആദ്യത്തെ ഷാപ്പ് കാപ്പിലാന്റെ, ആദ്യത്തെ ബൂലോക നാടന്‍ പാട്ട് ഗാനമേള ട്രൂപ്പ് പാമരന്റെ.

ഓ ഞാനിവിടെ എന്റെ കല്യാണിയുടെ ഓര്‍മ്മകളുമായി അങ്ങിനെ കഴിഞ്ഞോളാം.
:)

പാമരന്‍ പറഞ്ഞു...

അടിപൊളി..! കലക്കിയെന്‍റെ നിരക്ഷര്‍ജി.. നിങ്ങളെ ഉന്തി മരം കേറ്റുന്ന കാര്യം ഞാനേറ്റു.. നമ്മടെ (ഓ അല്ല നിങ്ങടെ സൊന്തം) കല്യാണിയെക്കൂടെ മ്മക്കൊന്ന്‌ ട്രാക്കില്‌ കേറ്റണം.. അവളൊരു 'പി റ്റീ ഉസ' ആയിട്ടങ്ങനെ സ്പ്രിന്‍റട്ടേന്ന്‌..

ഊയ്‌.... എനിക്കു കോള്‍മയിരു കൊള്ളണ്..

മനസ്സിലിപ്പഴും പെടപെടക്കണ്‌
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന്‌ പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ്‌ കല്യാണീ

നിരക്ഷരന്‍ പറഞ്ഞു...

ഈ കല്യാണി കലാഭവന്‍ മണിയുടെ പാട്ടാ.
അതിനെ ഇനി ഒന്നും ചെയ്യണ്ട.

തങ്കമ്മയും.. മണീന്റെ പാട്ടാ. കേട്ടിട്ടില്ലേ ?

പാമരന്‍ വേണേല് അതിനെ ഒന്ന് വരികളൊക്കെ മാറ്റി ഷാപ്പ് സ്റ്റൈലില് ഒന്ന് വികസിപ്പിച്ചെടുക്ക്.

പാമരന്‍ പറഞ്ഞു...

ഹയ്യോ.. അതെനിക്കറിയില്ലാരുന്നു... ചീറ്റിപ്പോയല്ലോ...

ഏ.ആര്‍. നജീം പറഞ്ഞു...

സംഭവം കലക്കീട്ടോ... :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ആ കാപ്പിലാന്‍ ആനമയക്കിയുടെ ആളാണു പാമരാനെ ആയാളെ സുക്ഷിച്ചോണം

കാപ്പിലാന്‍ പറഞ്ഞു...

ഏതു കല്യാണി..അപ്പോ..എന്‍റെ കല്യാണിക്ക് ഒരു വിലയും ഇല്ലേ..എന്‍റെ കാവിലമ്മേ ..ചതിക്കല്ലേ..നിരക്ഷര..ഈ പാം മാരന്‍ ചോദിക്കുന്നത്‌ ..എന്‍റെ കല്യാണിയുടെ കാര്യമാ.ഇന്നലെ രാത്രി എന്ത് പാടു പെട്ടു..ആ വരികള്‍ ഒന്ന് തപ്പിയെടുക്കാന്‍.ഇപ്പൊ അതു മണിയുടെയോ,ഏതു മാണി ....നിങ്ങള് മനിസനാ...

നിരക്ഷരന്‍ പറഞ്ഞു...

കാപ്പിലാനേ..
ഞാന്‍ കല്യാണിയെപ്പറ്റി പാടിയതൊക്കെ കലാഭവന്‍ മണീടെ വരികളാ.അല്ലാതെ എനിക്കുണ്ടോ വല്ല കവിതയും വരുന്നു. നിരക്ഷരനാണെന്നത് മറന്നുപോയോ ?

കാപ്പിലാന്‍ കല്യാണിയെപ്പറ്റി എഴുതിയതൊക്കെ കാപ്പിലാന്റെ തന്നെ സൃഷ്ടിയാണ്. അതിലൊരു മാറ്റവുമില്ല. നമുക്ക് അതിനേം സംഗീതം കൊടുത്ത് ബ്ലോഗ് ഷാപ്പിലെ ആദ്യത്തെ ബ്ലോഗ് നാടന്‍ പാട്ട് ഓര്‍ക്കസ്ട്രയിലേക്ക് എടുക്കണം.

മണി വേറേ, കാപ്പിലാന്‍ വേറേ ....മനസ്സിലായോ ?

കാപ്പിലാന്‍ പറഞ്ഞു...

ഭഗവതി കാത്തൂ ..ഇപ്പഴാ എന്‍റെ ശ്വാസം നേരെ വീണത്..ഹല്ല പിന്നെ ..കഷ്ട്ടപ്പെട്ടു ..ബുദ്ധിമുട്ടി ..ഞാന്‍ എന്തെങ്കിലും ഉടായിപ്പ് കാണിക്കുമ്പോള്‍ ..ഹാ..ഹാ..മാണിടെ...നമുക്കിവിടെ ആ പാട്ടു പാടാം

വരിക്ക ചക്കെടെ തൊലി കണക്കെന്റെ കല്യാണി....

പാമരന്‍ പറഞ്ഞു...

ഹ ഹ ഹാ.. കാപ്പിലാനേ, പോയി രണ്ട് അന്തി വിഴുങ്ങൂ.. ഉള്ളൊക്കെ ഒന്ന്‌ തണുക്കട്ടെ... :)

പാമരന്‍ പറഞ്ഞു...

നന്ദി, നജിമിക്ക.

അനൂപേ, അങ്ങേര്‍ വെറും ആനമയക്കി അല്ല. കള്ളിന്‍റെ ലോകത്തെ ഒരു തോമസ്‌ എഡിസണ്‍ ആണ്‌. 'ജി. സുധാകരന്‍' ന്നൊക്കെ പറഞ്ഞാ ഇപ്പോ പുതിയ വാറ്റ്‌ ബ്രാന്‍ഡ് ഇറക്കുന്നത് :)

കാപ്പിലാന്‍ പറഞ്ഞു...

മനസ്സിലിപ്പഴും പെടപെടക്കണ്‌
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന്‌ പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ്‌ കല്യാണീ

മാഷേ ..ഇതിന്റെ ബാക്കി ഒന്നെഴുതെന്നെ..ഇത് കണ്ടപ്പം മൊതല് എനക്ക് കൊതിയ..ഈ കല്യാണിയെ മൊത്തത്തില്‍ ഒന്ന് കാണാന്‍.:)

പാമരന്‍ പറഞ്ഞു...

ഹതാണു മണീടെ കല്യാണിയാണെന്നു നിരക്ഷര്‍ജി പറഞ്ഞെ. നിങ്ങള്‌ പോസ്റ്റിയപ്പോ ഞാന്‍ കരുതി നിങ്ങടെ സൊന്തം ആരിക്കുമെന്ന്‌. ഇനിയിപ്പോ ആ ട്യൂണില്‌ നമ്മള്‌ കണ്ടിന്യു ചെയ്താല്‌ ആരാന്‍റെ ഫാര്യേ കേറിപ്പിടിച്ച പോലെ ആയിപ്പോവില്ലെ കാപ്പിലാനേ? എനിക്കും കല്യാണിയില്‌ ഹരം പിടിച്ചു വരുവാരുന്നു.

കാപ്പിലാന്‍ പറഞ്ഞു...

മാഷേ ...ഞാന്‍ പോസ്ടിയത് എന്‍റെ കല്യാണിയാണ്. പിന്നെ ഈ നാല് വരികള്‍ അതായത് മാഷ് എഴുതിയത് ..മണിയുടെ ആണെന്നു തോന്നുന്നില്ല..മണിയുടെ ഇങ്ങനെയാണ്" വരിക്ക ചക്കെടെ ചോള കണക്കെന്റെ കല്യാണി "
ഇതിപ്പം ആകെപ്പാടു കല്യാണി തരംഗം വരുമോ ദൈവമേ..ആള്‍ക്കാരു വിചാരിക്കും ഞാന്‍ എന്തിനാ ഈ കല്യാണിയെ പിടിച്ചുകൊണ്ടു നടക്കുന്നതെന്ന് :):)

പാമരന്‍ പറഞ്ഞു...

അയ്യോ അതെനിക്കറിയാം കാപ്പിലാനേ..

ഞാനെഴുതിയതും എന്‍റെ സൊന്തം കല്യാണിയാ.. ഈ നീരു ആണി പണിയൊപ്പിച്ചേ.. ഞാന്‍ വിചാരിച്ചു കല്യാണി അങ്ങേരുടെ ഒരു ഗഡി ആരിക്കും ന്നു..

പാമരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കാപ്പിലാന്‍ പറഞ്ഞു...

പണി എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. പിന്നെ ഇനി സാറ് ഇങ്ങനെയുള്ള പാട്ടു ബ്ലോഗ്ഗില്‍ ഇട്ടാല്‍ മതി..

അല്ലെങ്കില്‍ ങ്ഹാ ...നല്ല അടി ...അടി..ങ്ഹാ ...

ഇത് കലക്കും മാഷേ ..:)

konchals പറഞ്ഞു...

നല്ലോണം കൊള്ളാട്ടൊ വരികള്‍......


സൂപ്പര്‍....

തല്ലുകൊള്ളി പറഞ്ഞു...

വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ)

ഇത്രയ്ക്കൊക്കെ വിനയം വേണോ എന്റെ പമരന്‍ സാറെ.. കലക്കിണ്ട്ടാ.. നല്ലോണം ആസ്വദിച്ചു.

maramaakri പറഞ്ഞു...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞു...

പാമരന്‍ ജീ, (ഇതു വിളിക്കുമ്പോല്‍ ഒരു പ്രയാസം‌)ഞശന്‍ ഈ പാട്ടൊന്നു പാടി ദേ
ഇവിടെ
ഇട്ടിട്ടുണ്ട്. മോശമാണെന്നു തോന്നിയാല്‍ രഹസ്യമായി പറഞാല്‍ മതി :)

ഹരിശ്രീ പറഞ്ഞു...

പാമരന്‍ ഭായ്,

സുന്ദരമായ വരികള്‍...

പണിക്കര്‍ സര്‍ പാടിയതാണ് ആദ്യം കേട്ടത്. അവിടെ നിന്നും ഇവിടെ വന്നൂ....


ആശംസകള്‍.....

ആശംസകള്‍.....