2008, ഫെബ്രുവരി 25, തിങ്കളാഴ്‌ച

രണ്ട്‌ കള്ളുകുടി പാട്ടുകള്‍

രണ്ട്‌ കള്ളുകുടി പാട്ടുകള്‍ (നാടന്‍ പാട്ടെന്നു പറഞ്ഞാല്‍ തല്ലരുത്‌).. ഇതിനുള്ള പ്രചോദനം തന്നതിന്‌ ഷാപ്പിലാനും, ഛെ, കാപ്പിലാനും നിരക്ഷര്‍ജിക്കും പിന്നെ ബൂലോക കുടിയന്‍മാര്‍ക്കും പ്രത്യേകം നന്ദി..

പിന്നെ നാടന്‍ പാട്ടായതു (സ്വന്തം രചന) കൊണ്ടും, സ്ത്രീ വിഷയമായതുകൊണ്ടും സഭ്യതയുടെ വേലി ഒരിഞ്ചു മാറ്റിക്കെട്ടേണ്ടി വന്നിട്ടുണ്ട്. മാന്യ ബൂലോകര്‍ ക്ഷമിക്കുമെന്നു കരുതുന്നു.

പാഠം ഒന്ന്‌: (ഏതോ) ഒരു കല്യാണി

ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌
പൂത്തു നിക്കണ്‌ കല്യാണീ
അന്തിമോന്തീട്ട്‌ ചാരത്ത് ചെല്ലുംബം
തെളതെളക്കണ്‌ കല്യാണീ

ചന്തമുള്ളൊരു മാറത്ത് നൂളണ്
അന്തി ചോപ്പുള്ള സൂരിയന്‌
ചന്തിവെട്ടിച്ച്‌ ഓള്‌ നടക്കുംബം
ചങ്കത്ത്‌ കൊള്ളണ്‌ തംബിരാനേ

അന്നനട കണ്ട്‌ വെള്ളമിറക്കുംബം
കള്ളച്ചിരിയൊന്നെറിയണോള്‌
കല്യാണി ചായണ കട്ടില്‌ കണ്ടിട്ട്‌
ചത്താലും വേണ്ടില്ല തംബിരാനേ

* * * * *

മനസ്സിലിപ്പഴും പെടപെടക്കണ്‌
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന്‌ പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ്‌ കല്യാണീ

കടപ്പാട്‌: മണിയുടെ കല്യാണിയോട്‌


പാഠം രണ്ട്‌: കുരക്കും പട്ടി കടിക്ക്വേം ചെയ്യും

ചകചകാന്നൊരു സുന്ദരിക്കോതേന്‍റെ
ചക്കരമോറൊന്ന്‌ കണ്ടെളേമ്മേ
ചക്ക മൊളഞ്ഞീല്‌* ഈച്ചേന്‍റെ മാതിരി
ചങ്കെന്‍റേതങ്ങൊട്ട്യെളേമ്മേ

തലയിട്ടാട്ടുംബം ചന്തീല്‌ മുട്ടണ്‌
പനങ്കൊലപോലെ മുട്യെളേമ്മേ
ചെങ്കരിക്കിന്‍റെ കൊലകണക്കിനെ
മുന്നില്‌ തൂക്കണ്ടെന്‍റെളേമ്മേ
കള്ളൊലിക്കണ മാട്ടത്തിന്‍റേല്ക്ക്‌**
പിന്നിലും തൂക്കണ്ടെന്‍റെളേമ്മേ

തൊളച്ച്‌ കേറണ നോട്ടമെറിയുംബം
പള്ളേല്‌ കാളണ്‌ണ്ടെന്‍റെളേമ്മേ
പണിമറന്ന്‌ ഞാന്‍ നോക്കിനിക്കുംബം
പെണക്കം കാണിക്കും പെണ്ണെളേമ്മേ

ഓളെ ഓര്‍ത്തിട്ട്‌ കള്ളടിക്കുംബം
പിരിഞ്ഞ്‌ കേറണില്ലെന്‍റെളേമ്മേ
തലക്കണേന്‍റെ*** പതുപ്പിനുള്ളിലും
ഓളെ നോട്ടാണെന്‍റെളേമ്മേ

ഒറക്കം വറ്റീട്ടൊടുക്കം പിന്നെ ഞാന്‍
മതില്‌ ചാട്യെന്‍റെ പൊന്നെളേമ്മേ
കൊരച്ച നായേന്‍റെ കടിയും കൊണ്ടിട്ടും
ഉള്ളിന്‍റുള്ളില്‌ ഓളെളേമ്മേ..

-----------------------
*വെളഞ്ഞി, ചക്കയുടെ പശ.
**ചേല്ക്ക്, പോലെ
***തലയിണ

23 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

എന്നെ നാല്‌ തെറി പറഞ്ഞിട്ടു പോകൂ..

വിന്‍സ് പറഞ്ഞു...

കൊള്ളാം... പക്ഷേ കേട്ടിട്ടില്ലാത്തോണ്ട് എങ്ങനെ പാടണം എന്നറിയില്ല. പിന്നെയ് നാലെഞ്ചണ്ണം വീശിയിട്ടു എങ്ങനെ പാടിയാ എന്നാ അല്ലേ :)

ലാലാലാലാ‍ എന്ന പാട്ടു എന്റെ നാട്ടില്‍ ഉള്ള കൂട്ടുകാര്‍ വെള്ളം മൂക്കുമ്പം പാടി കേട്ടിട്ടുണ്ട്. ഇപ്പം വരി ഞാന്‍ സേവ് ചെയ്തു വച്ചു കാപ്പിലാന്റെ ഷാപ്പില്‍ നിന്നും. ഇനി അവരുടെ ഒപ്പം പാടാമല്ലോ. നന്ദിയുണ്ടതിനു.

konchals പറഞ്ഞു...

ആകെ ഷാപ്പില്‍ പൊയിരിക്കണതു കൊറച്ചുനാളു മുന്നെ കുമരകത്തൊരു ഷാപ്പില്‍ ആയിരുന്നു, ഞാന്‍ കൂടെ ഉള്ളൊണ്ടോ എന്തോ അന്നു നമ്മുടെ കെട്ടിയ്യോന്‍ നല്ലകുട്ടി ആയിരുന്നു, സാധാരണ വീശുമ്പൊള്‍ വരുന്ന പാട്ടൊന്നും അവിടെന്നു വന്നില്ലാ.....

അവിടെ കഴിയുന്നു ഞാനും ഷാപ്പുമയുള്ള ബന്ധം...

അതോണ്ടു ഇതു നമ്മുടെ ഹോസ്റ്റെലില്‍ ഒന്നു ഇറക്കാന്‍ പറ്റുമോ എന്നൊന്നു നൊക്കട്ടെ

തെറ്റിദ്ധരിക്കരുതു, ഇവിടെ വെള്ളം ഇല്ലാത്ത പാര്‍ട്ടിയെ ഉള്ളൂ.

പിന്നെ അപ്പുറത്തു താമസിക്കണ നമ്മുടെ സ്വന്തം എച്‌. ഒ.ഡി .യുടെ ഉറക്കം കളയിക്കാന്‍ ഈ സാധനം ആവശ്യതിലും അധികമാണു എന്ന വിശ്വാസതൊടെ...

ഇനിയും പാട്ടുകള്‍ പോസ്റ്റണേ.......

കനല്‍ പറഞ്ഞു...

അല്പം അന്തികള്ള് അകത്താക്കിയിട്ട് ഇതൊന്ന് ഓഡിയോ ആക്ക് പാമരാ...
പാടുമ്പോ സംഗതിയൊക്കെ വേണേ..!!!
കോറസ് പാടാന്‍ ആളില്ലെ പറ...

ഹി ഹി ട്യൂണൊന്ന് പഠിക്കാനാ...

ശ്രീ പറഞ്ഞു...

പറഞ്ഞതു പോലെ സംഗതികളൊക്കെ ഒത്തു വന്നിട്ടുണ്ടല്ലോ അല്ലേ?
:)

അപ്പു പറഞ്ഞു...

ഹ..ഹ... സംഗതിയൊത്തു.

കല്യാണീടെ കെട്ടിയോന്റെ കൈയ്യീന്ന് അടിവാങ്ങാതെ നോക്കിക്കോണേ!

കാവലാന്‍ പറഞ്ഞു...

ഭ്...ഭ്....പാമഴ്ന്‍ തന്ന സ്വോന്ത്ര്യേത്ത് ന്റെ പൊറഥ്ത് പ്റേണേ...ണ്. അനക്ക് ഒട്ക്കത്ത ഗ്ഴാ...തെറ്റി...ഗ്റാആആആആ വാള്‍!
അതു പോട്ടെ ...ഗ്ഴാമഴാണ്ടാ.....പൂമരാആആആ....

"അന്തി നേരത്ത് കള്ളടിച്ച് ട്ട് പാട്ട് പാടട പാമരാ..
കള്ളെറങ്ങ് മ്പം കാനേന്നെണീറ്റ്ട്ട് വീട്ടിപ്പോവെടാ പാമരാ....."

കൃഷ്‌ | krish പറഞ്ഞു...

ഷാപ്പിലാന്റെ ഷാപ്പില്‍ പോയി കള്ളടിച്ചതിന്റെ ഗുണമെല്ലാം കാണുന്നുണ്ട്.

കള്ളടിച്ചാല്‍ വയറ്റില്‍ കിടക്കണം, കേട്ടോ. ഇതുപോലേ പാടി നടന്നാല്‍ പട്ടി കടിക്കുക മാത്രമല്ല, കല്യാണിയുടെ കെട്ട്യോന്റെ കയ്യിന്നും കിട്ടൂം.

ഈ കുടിയന്മാരെക്കൊണ്ട് തോറ്റു.

(പിന്നെ, പാട്ട് ഗംഭീരമായിട്ടുണ്ട് ട്ടോ)

വഴി പോക്കന്‍.. പറഞ്ഞു...

ഡേയ് ഫാമരാ. വെള്ളമടിച്ചാ വയറ്റിക്കീടക്കണം, അല്ലേലു വയലിക്കിടക്കണം. ച്ഛുമ്മാ ഫാട്ടും ഫാടി നടക്കരുത്.....


ഓ ടോ: എവിടുന്നാ കള്ളടിച്ഛതു..;)??

വഴി പോക്കന്‍.. പറഞ്ഞു...

:)

കാപ്പിലാന്‍ പറഞ്ഞു...

താ കി ധിന്തിമി തെയ്യക്കം തെയ്യക്കം
തെയ്യക്കം തെയ്യക്കം തിന്നന്താരോ -2

കൊതുമ്പു വള്ളതെ തൊഴ തൊഴാന്നു
തൊഴഞ്ഞു പോയപ്പോള്‍
ഓര്‍ത്തു പോയെന്റെ മാരനെ
മാരനെ എന്‍ തോഴനെ
അന്പുറ്റ മണി പാമാരനെ

താ കി ധിന്തിമി തെയ്യക്കം തെയ്യക്കം
തെയ്യക്കം തെയ്യക്കം തിന്നന്താരോ -2

പാത്ത് പാത്ത് വന്നെന്‍റെ
നെഞ്ചത്ത് ചാഞ്ഞപ്പോ
കുല് കുല് കുലുങ്ങുനെന്റെ കട്ടില്
ചോവ ചോവന്നെന്റെ കവിള് കണ്ടപ്പോ
കാക്ക പെണ്ണും കണ്ണ്‍ ഇറുക്കിയെ

താ കി ധിന്തിമി തെയ്യക്കം തെയ്യക്കം
തെയ്യക്കം തെയ്യക്കം തിന്നന്താരോ -2

രണ്ടു മാസം കഴിഞ്ഞപ്പോള്‍
പള്ള എന്തേ നീരിളക്കം
കലിട്ടടിക്കുന്നെ.കയിട്ടടിക്കുന്നെ
പാമരന്‍ ചേട്ടന്റെ കൊച്ചുകൃഷ്ണന്‍

താ കി ധിന്തിമി തെയ്യക്കം തെയ്യക്കം
തെയ്യക്കം തെയ്യക്കം തിന്നന്താരോ -2

കൊതുമ്പു വള്ളതെ തൊഴ തൊഴാന്നു
തൊഴഞ്ഞു പോയപ്പോള്‍
ഓര്‍ത്തു പോയെന്റെ മാരനെ
മാരനെ എന്‍ തോഴനെ
അന്പുറ്റ മണി പാമാരനെ

താ കി ധിന്തിമി തെയ്യക്കം തെയ്യക്കം
തെയ്യക്കം തെയ്യക്കം തിന്നന്താരോ -2

കാപ്പിലാന്‍ പറഞ്ഞു...

ഇതിനു അഭിപ്രായം പറ മാഷേ..ഇഷ്ടപെട്ടില്ലെങ്കില്‍ ഡിലീറ്റ് ചെയ്യ് ...ഞാന്‍ ഇപ്പൊ എഴുതിയതാ...ഒരു തമാശ...

പാമരന്‍ പറഞ്ഞു...

കണ്ടു കാപ്പിലാനെ.. വായിക്കന്‍ ഗ്യാപ് കിട്ടിയില്ല.. കാലത്തേ ആപ്പീസിലെത്താനുള്ള തെരക്കിലാ.. ആപ്പീസിലെത്തീട്ട്‌ വായിക്കാം....

പാമരന്‍ പറഞ്ഞു...

ഹ ഹ ഹ.. കൊള്ളാം കാപ്പില്‍സേ :) ഇതു നമുക്ക്‌ നീരുവിനെക്കൊണ്ട്‌ പാടിക്കണം...

ഒ.ടൊ: എന്‍റെ വേലി നിങ്ങള്‌ പൊളിച്ചടുക്കി :)

വാല്‍മീകി പറഞ്ഞു...

സംഗതി ഒക്കെ ഉണ്ട്. പക്ഷേ പെര്‍ഫോര്‍മന്‍സ് പോരാ.

ദേവതീര്‍ത്ഥ പറഞ്ഞു...

എന്തു കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു
മുണ്ടു മുറുക്കിയുടുത്തേ നിന്നെ
ഇക്കണ്ട കാലം പഠിപ്പിച്ചു.
മൊലയെന്നതിനും സ്തനമെന്നതിനും ഒരര്‍ത്ഥമേയുള്ളൂ
വായനക്കാരന്റെ മനസ്സിലെ അശ്ലീലത്തെ ഭയപ്പെടുന്നതെന്തിന്? മുങ്കൂര്‍ജാമ്യങ്ങള്‍ വേണ്ട
വടക്കത്തി പെണ്ണാളെ കേട്ടിട്ടുണ്ടോ?
ഇനിക്കു പെരുത്തിഷ്ടം

ദേവതീര്‍ത്ഥ പറഞ്ഞു...

പറയാന്‍ മറന്നു,
ഷ്റ്റായിട്ടോ!!!

Gopan (ഗോപന്‍) പറഞ്ഞു...

കള്ളു പാട്ടു കലക്കീട്ടിണ്ട്. :)
അപ്പൊ കാപ്പിലാന്‍റെ ഷാപ്പ് അടച്ചോ..

പാമരന്‍ പറഞ്ഞു...

അതു ശെരി. ഇത്രേം കുടിയന്‍മാരിവിടെ ഒണ്ടാരുന്നോ? എന്നിട്ടാരേം കണ്ടില്ലല്ലോ ഷാപ്പിലെക്ക്‌....

എല്ലാര്ക്കും പെരുത്ത നന്ദി.

വിന്‍സ്: കള്ളു കേര്യാപ്പിന്നെ എങ്ങനെ വേണേ പാടാം

കൊഞ്ചല്‍സ്‌: ഇതു പാടി‍ വെറുതെ ഹോസ്റ്റലിന്നു പുറത്തായാ പെരുവഴിയാവുമേ...

കനല്‍: നമ്മുടെ നിരക്ഷരന്‍ പാടിത്തരാം ന്നു പറഞ്ഞിട്ടുണ്ട്. ഞാനും കാത്തിരിക്കുവാ..

ശ്രീ: സംഗതികളൊപ്പിക്കാന്‍ പെട്ട പാട്‌...

അപ്പു, കൃഷ്: : കല്യാണീടെ കെട്ട്യോന്‍ നാട്ടിലായോണ്ട്‌ തല്ക്കാലം കൊയപ്പമില്ല. പക്ഷേ നമ്മടെ പൊരേലെ കാളികുട്ടി ഒണ്ടല്ലോ, ലവളാ പ്രശ്നം. ഒരു പായും തലയിണയും ഞാനെടുത്ത്‌ പുറത്തു വെച്ചിട്ടുണ്ട് ;)

കാവലാന്‍: ഈ വാളു വെപ്പിന്‌ ഒരു സാര്‍വ്വ ലൌകിക സാഹൊദര്യം ഉണ്ട്‌. ആരു വെച്ചാലും ഒരേ ഒച്ചയും നാറ്റവും ;)

വഴിപോക്കന്‍: അപ്പോ ങ്ങള്‌ ഈ നാട്ടിലൊന്നും അല്ലേ? ഷാപ്പിലാന്‍റെ ഷാപ്പ്‌ ദേ ഇന്നത്തെ കച്ചോടം തീരാറായി.. വേഗം വിട്ടോ..

വാല്‍മീകി: മുനിയണ്ണാ, പെര്‍ഫോര്‍മന്‍സ്‌ കാണണേല്‌ ഷാപ്പില്‍തന്നെ വരണം. നമ്മടെ നിരക്ഷരന്‍റെ പാട്ടൊന്നെറങ്ങിക്കോട്ടേ..

ദേവ: പെരുത്ത്‌ നന്ദി. 'വടക്കത്തി പെണ്ണാളെ' കേട്ടിട്ടില്ല. നെറ്റില്‌ എവിടെങ്കിലും കാണുമോ?

ഗോപന്‍: നന്ദി. ഷാപ്പടക്കാറായീ.. വേഗം വിട്ടോ..

ചിത്രകാരന്‍chithrakaran പറഞ്ഞു...

നല്ല പാട്ടുകള്‍.
ഇത്തരം പാട്ടുകള്‍ കിട്ടാവുന്നിടത്തോളം ബൂലോകത്ത് രേഖപ്പെടുത്തിക്കാണാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സവര്‍ണ്ണ/ഭക്തിപ്രസ്ഥാന പാട്ടുകളിലൊന്നും കാണാത്തത്ര നമ്മുടെ മണ്ണും,കാലാവഥയും,മനുഷ്യരും,നിര്‍മ്മല സംസ്കാരവും ഈ പാട്ടുകളില്‍ ഒപ്പിയെടുത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് നമ്മുടെ സാംസ്കാരിക നിധി.
അഭിവാദനങ്ങള്‍!!

പാമരന്‍ പറഞ്ഞു...

നന്ദി ചിത്രകാരന്‍ജി. പക്ഷേ ഇത്‌ ഞാന്‍ തന്നെ ഉണ്ടാക്കിയവയാണ്‌. നിലവിലുള്ള ചില പാട്ടുകളില്‍ എനിക്കറിയാവുന്നവ കാപ്പിലാന്‍റെ ബ്ളോഗില്‍ പങ്കു വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഹാരിസ് പറഞ്ഞു...

നീയും ഞാനും ഒരിക്കല്‍ ഒന്നിച്ചിരിക്കും;പാടിപ്പാടി രാവു തീരുമ്പോള്‍ നമ്മള്‍ മതികെട്ടുറങ്ങും.

ഗുപ്തന്‍ പറഞ്ഞു...

നാടന്‍പാട്ടുകള്‍ കിടു!