2008, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

കാപ്പിലാന്‍റെ കവിത: ശൂന്യം - ഒരു മറുമൊഴി

കാപ്പിലാന്‍റെ കവിത (ശൂന്യം) ക്ക്‌ ഒരു മറുമൊഴി.

നിന്നോട്‌ പറയാനെനിക്കെന്തുണ്ട്?

ശുന്യമായോരു പാനപാത്രം
കുടിച്ചുതീര്‍ത്തോരു കണ്ണീര്‍ക്കടല്‍
ചവച്ചിറക്കിയ തീരാനോവുകള്‍
നോക്കെത്തുന്നിടത്തോളം വിജനമായ മനസ്സ്‌
തീകൊളുത്തി മരിച്ചുപോയ ചിന്തകള്‍
തിരിഞ്ഞുനോക്കാതെ ഒഴുകിപ്പോയ കാലം

നിനക്ക്‌ തരാനെനിക്കെന്തുണ്ട്?

തണുത്തുറഞ്ഞുപോയ നെഞ്ച്‌
മേല്‍ക്കൂര ചിതലെടുത്ത കൂട്‌
ഒരു വറ്റുപോലുമില്ലാത്ത ഭിക്ഷാപാത്രം

എവിടേക്കാണ്‌ ഞാന്‍ നിന്നെ വിളിക്കുന്നത്‌?

ഞെട്ടറ്റുപോയ എന്‍റെ സ്വപ്നങ്ങളുടെ ശ്മശാനത്തിലേക്ക്‌

എന്താണ്‌ ഞാന്‍ നിന്നെ വിളിക്കേണ്ടത്?

എന്‍റെ മറവി എന്ന്‌.


അങ്ങനെ എല്ലാം ശുന്യമായി!

19 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

അങ്ങനെ എല്ലാം ശുന്യമായി!

കാപ്പിലാന്‍ പറഞ്ഞു...

നല്ലത് പക്ഷേ.. ശുന്യം എന്നുള്ള ലിങ്ക് മാത്രം മതി.. ബാക്കി ഡിലിറ്റ് ചെയ്തു കള..

വളരെ നല്ല വരികള്‍.ഇങ്ങനെയും അതു വായിക്കാം എന്ന് മനസിലാക്കിയ ഈ പാമരന്‍ ..ഒരു പണ്ഡിതന്‍ തന്നെയാണെന്ന് .ഞാന്‍ പ്രഖ്യാപിക്കുന്നു.

ശ്രീവല്ലഭന്‍. പറഞ്ഞു...

ശൂന്യം എന്നെഴുതിയിട്ടാല്‍ എങ്ങനെ ശൂന്യം ആകും?
വരകളിട്ടാല്‍ അത് വരകളാകുകയില്ലേ? എങ്ങനെ ശൂന്യം ആകും?

0 എന്നെഴുതിയാല്‍ ശൂന്യം എന്ന് വേണേല്‍ വായിക്കാം.

ശ്രീവല്ലഭന്‍. പറഞ്ഞു...

:-)

പാമരന്‍ പറഞ്ഞു...

നന്ദി. പക്ഷേ ആ വരികള്‍ അങ്ങനെത്തന്നെ വച്ചാലല്ലേ എങ്ങനെ അതു മാപ് ചെയ്യുന്നു എന്നു മനസ്സിലാവൂ?

പാമരന്‍ പറഞ്ഞു...

മുകളിലെ ചോദ്യം കാപ്പിലാനോടായിരുന്നു..

നന്ദി, ശ്രീ.

കാപ്പിലാന്‍ പറഞ്ഞു...

വല്ലഭന്‍ ചേട്ടോ..താങ്കള്‍ക്ക് അങ്ങനെ ഒരു ചിന്ത വന്നില്ലല്ലോ...:)

ഞാന്‍ ചുമ്മാതെ ഒരു കളിരൂപത്തില്‍ അഞ്ചാറു കുത്തുകളും രണ്ടു മൂന്നു ചോധ്യചിന്ഹങ്ങളും ഇട്ടു.അല്ലാതെ ഒന്നും കാര്യമായിട്ടെടുതല്ല .പക്ഷെ ..ഇത് ഭയങ്കരം..ഇതാ പറയുന്നത് കണ്ണുണ്ടായാല്‍ പോര ..കാണണം ..ഇതിന്റെ ഫുള്‍ ക്രെഡിറ്റ് പാമരന്‍ ചേട്ടന് തന്നെയാണ്.പിന്നെ ശൂന്യം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ..എന്താണ്..അതാണ് ഇത്..ഇനിയും ആ ശൂന്യതയില്‍ നിന്നും കവിതകള്‍ വിരിയട്ടെ

കാപ്പിലാന്‍ പറഞ്ഞു...

ശരിയാണ് അങ്ങനെ തന്നെ കിടക്കട്ടെ :)

ശ്രീവല്ലഭന്‍. പറഞ്ഞു...

ഇപ്പോഴാ ശൂന്യത്തിന്റെ ലിങ്ക് കണ്ടത്!

GLPS VAKAYAD പറഞ്ഞു...

തീകൊളുത്തി മരിച്ചുപോയ ചിന്തകള്‍?
ശുദ്ധ കളവ്
ങ്ങളെ ചിന്തകള്‍ -273 ല്‍ തണുപ്പിച്ചു വച്ചിരിക്യാ സ്വാഭാവിക ഊഷ്മാവിലേക്കു വരുമ്പോള്‍ അതിന്റെ ചൂട് ഞങ്ങളറിഞ്ഞീക്കിണ്.എവിടെയാണു ശൂന്യതയുള്ളത്?
നന്നായിട്ടുണ്ട് ട്ടോ
സാമാന്യം താന്‍ വിശേഷം താന്‍....

ശ്രീവല്ലഭന്‍. പറഞ്ഞു...

DO NOT CLICK ON THE LINK BY FOX!

Virus aakaan sadhyatha....pl. delete.

പാമരന്‍ പറഞ്ഞു...

Thanks for the heads up, Sree

മഴവില്ലും മയില്‍‌പീലിയും പറഞ്ഞു...

നല്ല കവിതകള്‍....ഞാന്‍ വല്ലപ്പോഴുമെ വായിക്കാറുള്ളു കവിതകള്‍.അല്ല അടിമാലിയില്‍ കറങ്ങിയതെവിടെ...

ഹരിശ്രീ പറഞ്ഞു...

:)

കാപ്പിലാന്‍ പറഞ്ഞു...

Welcome to ootty

പാമരന്‍ പറഞ്ഞു...

ദേവ, നന്ദി. ങ്ങളുടെ ആ 'മൂക്കൊലിപ്പുള്ള ദൈവം' ഉണ്ടല്ലോ.. അതാണെന്‍റെ ബൈബിള്.

കാണാമറത്ത്, ഹരിശ്രീ, വളരെ നന്ദി.

നിരക്ഷരൻ പറഞ്ഞു...

ശൂന്യതയില്‍ നിന്ന് കവിതയുണ്ടാക്കാമെന്ന് പാമരന്‍ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

പാമരന് അതിനൊരു അവസരമുണ്ടാക്കിക്കൊടുത്ത കാപ്പിലാനേയും അഭിനന്ദിക്കാതെ വയ്യ.

:)

കാപ്പിലാന്‍ പറഞ്ഞു...

ഞാന്‍ ഈ ശൂന്യതയെ നോക്കി പറയുന്നൂ.പാമാര വേഗം വാ.

കാപ്പിലാന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.