2008, മേയ് 22, വ്യാഴാഴ്‌ച

മാര്‍ക്സ്‌ ദൈവമേ...!



ചുവരില്‍ തൂക്കിയിട്ട ചിത്രത്തില്‍ നിന്നിറങ്ങിവന്ന്‌
സമത്വത്തിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ചെന്നോട്
വാചാലനായ മാര്‍ക്സ്‌ ദൈവമേ,
നിനക്കു ദക്ഷിണവയ്ക്കാന്‍ എന്‍റെയീ ചങ്ങലകളേ ബാക്കിയുള്ളൂ
കിട്ടാനുണ്ടായിരുന്ന 'പുതിയലോകത്തിനെ'
സഖാക്കള്‍ 'ബക്കറ്റു പിരിവു' വാങ്ങിക്കൊണ്ടുപോയി.

21 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

"നഷ്ടപ്പെടുവാനില്ലൊന്നും
ഈ കൈവിലങ്ങുകളല്ലാതെ
കിട്ടാനുള്ളതു പുതിയൊരു ലോകം,
നമ്മെ നമ്മള്‍ നയിക്കും ലോകം!"

ഇന്നത്തെ ചിന്തകള്‍..

Unknown പറഞ്ഞു...

മാര്‍ ക്സിനെ പോലൊരാള്‍ മാര്‍ക്സ് മാത്രമെ ഉള്ളു.
അദേഹം ലോകത്തെ പഠിപ്പിച്ചതാണ് യഥാര്‍ഥ കമ്മൂണിസ്യം.ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന കമ്മ്യൂണിസമല്ലത്.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കുക.പട്ടിണിയില്ലാത്ത
ഒരു രാജ്യം സൃഷ്ടിക്കുക.
ഇന്ന് കമ്മ്യ്യുണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ ചില സംസഥാനങ്ങളില്‍ കമ്മ്യുണിസ്റ്റ്ക്കാര്‍ ബൂര്‍ഷാമുതലാളിന്മാരാണ്.
കമ്മ്യൂണിസം എന്നത് ഒരു തരം കള്ള നാണയവും
ഒരു പാര്‍ട്ടിക്ക് എത്രമാത്രം അധപതിക്കാം എന്ന്
ഇന്ന് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ്ക്കാര്‍ നമ്മുക്ക് കാട്ടിതരുകയാണ്

Unknown പറഞ്ഞു...

Karl Marx must be revised. കൂടുതല്‍ ഇപ്പോഴൊന്നും പറയുന്നില്ല.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

സഖാക്കളേ മുന്നോട്ട്..ധീര സഖാക്കളേ മുന്നോട്ട്....

Rare Rose പറഞ്ഞു...

പാമൂ ജി..,..മാര്‍ക്സ് വാചാലനാവുമ്പോള്‍ ഇനിയെന്താണു പറയുക...നഷ്ടപ്പെടാനുണ്ടായിരുന്ന കൈവിലങ്ങുകള്‍ വീണ്ടും ശക്തിയോടെ വരിഞ്ഞുമുറുക്കുന്നു....നവലോകം സൃഷ്ടിക്കാനിറങ്ങിയവരുടെ കണ്ണുകളെപ്പോഴോ മഞ്ഞളിച്ചു പോയിരിക്കുന്നു.....ഇതില്‍ നിന്നും രക്ഷ നേടുവാന്‍ എതു നേതാവ് ശ്രമിച്ചാലാണു കഴിയുക.........:)

ഫസല്‍ ബിനാലി.. പറഞ്ഞു...

നമുക്കാശ്വസിക്കാം, ഒരു ബലേട്ടനെങ്കിലും നമുക്കുണ്ടല്ലോ?

കാപ്പിലാന്‍ പറഞ്ഞു...

നഷ്ടപ്പെടുവാന്‍ നമുക്കിനി ഒന്നും ഇല്ലല്ലോ,

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എന്നാലും ലോകത്തെ മുഴുവനായും ബക്കറ്റിലിട്ടല്ലോ കശ്മലന്മാര്‍

പാമരന്‍ പറഞ്ഞു...

പിള്ളേച്ചാ, ബാബു സാര്‍, കാന്താരിക്കുട്ടി, റോസെ, ഫസല്‍, കാപ്പു, പ്രിയ, എല്ലവര്‍ക്കും വളരെ നന്ദി.

ഇതൊരു പരിഹാസമാണ്‌. പരിഹസിക്കുന്നത്‌ കമ്മ്യൂണിസത്തെയല്ല. സ്വത്വത്തെത്തന്നെ.

Sherlock പറഞ്ഞു...

ബാബു മാഷ് പറഞ്ഞപോലെ റിവൈസ് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇതു മാത്രമല്ല പഴയ പല നിയമ സംഹിതകളും...

qw_er_ty

Sapna Anu B.George പറഞ്ഞു...

കലക്കി മാഷേ

Gopan | ഗോപന്‍ പറഞ്ഞു...

മാര്‍ക്സിസം മാറ്റിയെഴുതണമോ, അതിനെ ഉദ്ധരിച്ച് മാര്‍ക്സിസം കളിച്ചവര്‍ക്ക് വെളിപാടുണ്ടാകണമോ ? അതോ.. നല്ലൊരു നാളെയെന്ന ക്യാരറ്റുമായി ഇന്നും നൂറു കണക്കിന് പാവപെട്ട മനുഷ്യരെ കുരുതി കൊടുത്തുകൊണ്ടിരിക്കുന്ന ഈ ചൂഷണ രാഷ്ട്രീയ പ്രസ്ഥാനം മാറണമോ..? അണികളെയും നാടിനെയും ചൂഷണം ചെയ്യുന്ന നേതാക്കളും പഴയ ജന്മിമാരും ഒന്നല്ലേ ?.. മനുഷ്യന്‍റെ സ്വാര്‍ത്ഥതയെയാണ്‌ ചോദ്യം ചെയ്യേണ്ടത് ..സാമൂഹ്യ സേവനമെന്ന നാട്ട്യത്തില്‍ അവന്‍ അണിയുന്ന ഇസമെന്ന മേലങ്കിയെയല്ല..!

Jayasree Lakshmy Kumar പറഞ്ഞു...

വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ വരികള്‍ പാമരന്‍ തന്നെ ആദ്യം തന്നെ പ്രതികരണമാക്കി.

പല നല്ല പ്രസ്ഥാനങ്ങളുടെയും തുടക്കക്കാര്‍ സദുദ്ദേശികള്‍ തന്നെ. പിന്നീടല്ലേ തത്വങ്ങള്‍ വെറും മുദ്രാവാക്യങ്ങളിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നത്. ഇത് ആഗോള പ്രതിഭാസം

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

അര്‍ത്ഥമുള്ള, സത്യമായ, ധൈര്യത്തെ ഗര്‍ഭം ധരിച്ചധിഷണയുടെ വരികള്‍!! വളരെ നന്നായിരിക്കുന്നു.

പാമരന്‍ പറഞ്ഞു...

ജിഹേഷ്‌, സപ്ന, ഗോപന്‍ജി, ലക്ഷ്മി, ജിതേന്ദ്ര, വിശദമായ വായനക്കു വളരെ നന്ദി..

തണല്‍ പറഞ്ഞു...

കൊണ്ട് പോട്ടെ സാറേ..
ചങ്ങലയെങ്കിലും ബാക്കിയുണ്ടല്ലോ..സഖാക്കള്‍ മുന്നോട്ട് മുന്നോട്ട് തന്നെ..പാമരനും!

അജ്ഞാതന്‍ പറഞ്ഞു...

keep it up...


കറുത്ത സത്യങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് വന്നു കാണുക !!

ഗീത പറഞ്ഞു...

നേതാക്കള്‍ക്ക് മാത്രമാണിവിടെ സമത്വസുന്ദരമായ ലോകം...
സഖാക്കള്‍ എന്ന പദം അഴിമതി രംഗത്തു മാത്രം ഉപയോഗിക്കേണ്ടതാണ്. അവിടെയാണ് യഥാര്‍ത്ഥ ‘സഖാക്കള്’ ഉള്ളത്, അഴിമതി ചെയ്യുന്നതിലെ കൂട്ടായ്മ .അഴിമതി ചെയ്തും,ചെയ്യുന്നവരെ സംരക്ഷിച്ചുമൊക്കെ ഹാ എന്തൊരു സഹവര്‍ത്തിത്വ മനോഭാവം......

അജ്ഞാതന്‍ പറഞ്ഞു...

nice presentation

Sunith Somasekharan പറഞ്ഞു...

ippol nashtappetta changalakal avar thirike tharunnundu...namukkaswasikkaaam..

ഉപ ബുദ്ധന്‍ പറഞ്ഞു...

Karl Marx
അദ്ധെഹതിന്റെ ഭാര്യയെ സഹയിക്കാന്‍ നിന്ന
സ് ത്രിയും ആയി അവിഹിത ബന്ധം
പുലര്‍തിയതായി കെട്ടിട്ടുട്ട്
I just want to knw.
Im a great fan of marx