2008, മേയ് 7, ബുധനാഴ്‌ച

ചണ്ഡാളനോ തപം ചെയ്‌വൂ?



തൊണ്ടവരണ്ടുപോയ അയോധ്യക്ക്‌
ഇടത്തേപ്പാതി ഇട്ടെറിഞ്ഞ രാമന്‍.

വരള്‍ച്ചക്കുരു വിതച്ചത്‌
തപം ചെയ്യാന്‍ പോയ ചണ്ഡാളനത്രെ.

വികസ്വരതയുടെ മരക്കൊമ്പില്‍ തൂങ്ങി
വളര്‍ച്ചയെ താഴേനിന്നു മുകളിലേക്കു കണ്ട
മോക്ഷകാംക്ഷിക്കെക്കാലവും ശിക്ഷ
അധിനിവേശത്തിന്‍റെ ഖഡ്ഗം!

32 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകളിങ്ങനെ: ചണ്ഡാളനോ തപം ചെയ്‌വൂ?
(അയോധ്യയിലുണ്ടായ വരള്‍ച്ചക്കും ധര്‍മ്മച്യുതിക്കും കാരണം ഒരു ചണ്ടാളന്‍ തപസ്സു ചെയ്യുന്നതാണെന്നു ദൈവജ്ഞര്‍ കണ്ടെത്തിയപ്പോള്‍ തലകീഴായി തപസ്സുചെയ്തുകൊണ്ടിരുന്ന ആ സാധുവിനെ ആ കിടപ്പില്‍തന്നെ തീര്‍ത്തുകളഞ്ഞൂ രാമന്‍!)

പാമരന്‍ പറഞ്ഞു...

കുറുക്കാന്‍ നോക്കി കരിഞ്ഞുപിടിച്ചുപോയി.. :(

ജ്യോനവന്‍ പറഞ്ഞു...

ഏയ് കരിയൊന്നും ഞാന്‍ കണ്ടില്ല.
പ്രതികരണം.
തേങ്ങ.

Sunith Somasekharan പറഞ്ഞു...

aasayavyakthathayundu..nannayirikkunnu...

Unknown പറഞ്ഞു...

രാ‍മനും ആയോധ്യയൊക്കെ അവിടെ നിലക്കട്ടെ
ഇതായിനിത് എന്താ കഴിക്കുന്നെ നല്ല വീശപ്പ്
എനിക്ക് വിശക്കുന്നെ

Unknown പറഞ്ഞു...

കുറുക്കാന്‍ നോക്കി കരിഞ്ഞുപിടിച്ചുപോയി
എന്താ പാലായിരുന്നോ
അറിയാപാടില്ലാത്തത് ചെയ്യരുതെന്ന് പലവട്ടം
പറഞ്ഞിട്ടില്ലേ പാമു
ദെ മുതലാളി ഇപ്പം എത്തും വേണെല്‍
നീരുവിനോട് പറഞ്ഞ് രണ്ട് കുളിരാണ്ടം എര്‍പ്പാടാക്കാം

നിരക്ഷരൻ പറഞ്ഞു...

പാമരാ...നിങ്ങളീ മഹാകവികളുടെ വല്ലാത്ത ചിന്ത തന്നെ. ഞാനാകെ കുഴഞ്ഞുപോയി മനസ്സിലാക്കിയെടുക്കാന്‍. ആദ്യത്തെ സ്വയം കമന്റ് കണ്ടതോടെ എല്ലാം തെളിഞ്ഞു. എങ്ങനെ സാധിക്കുന്നു മാഷേ ഇതൊക്കെ?

രാമായണത്തിലെ അങ്ങിനെയൊരു കഥ അറിയില്ലായിരുന്നു. അതിന് പ്രത്യേകം നന്ദി.

കുഞ്ഞന്‍ പറഞ്ഞു...

കവിതയും ഫോട്ടൊയും തമ്മില്‍ ബന്ധമുണ്ടല്ലെ..ഇങ്ങിനെയൊരു കഥ കേട്ടട്ടില്ല, സന്തോഷമുണ്ട്.

Rare Rose പറഞ്ഞു...

ആദ്യവായനയില്‍ ചണ്ഡാളനെ പിടികിട്ടിയില്ല...പിന്നീട് കഥ മനസ്സിലായപ്പോള്‍ ചുരുങ്ങിയ വരികളിലൊളിപ്പിച്ചു വച്ച ചിന്തകളെല്ലാം തെളിഞ്ഞുവന്നു..വികസ്വരതയെ തലകീഴായ് കിടന്ന് വളര്‍ച്ചയാ‍യ് വ്യാഖ്യാനിച്ച് അധിനിവേശത്തിന്റെ വാള്‍ത്തലപ്പിനാല്‍ അരിഞ്ഞുതള്ളുന്ന അധികാരത്തിന്റെ കറുത്തിരുണ്ട മുഖങ്ങള്‍ നന്നായ് കാണാം ഈ വരികളില്‍‍..
പിന്നെ നമ്മുടെ ബുഷ് ,ഭാരതത്തിന്റെ മധ്യവര്‍ഗ്ഗത്തിന്റെ “അതിഭീമമായ ഭക്ഷ്യ ഉപഭോഗം “ഭാവിയിലെ വരള്‍ച്ചയിലേക്ക് വഴിതെളിക്കുമെന്ന് പുതിയ സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നയീ വേളയില്‍ കൊടുത്ത ഈ പടം കലക്കന്‍ തന്നെ ട്ടാ...വരികളും ,ചിത്രവും ഒരുപാട് ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു...ഇനിയും എഴുതൂ ഒരുപാട് വലിയ ചിന്താശകലങ്ങള്‍...:)

Rafeeq പറഞ്ഞു...

പൊതിയെറിഞ്ഞതൊന്നും കണ്ടില്ല..
പക്ഷെ ഇതു കണ്ടു.. ഇഷ്ടായി.. നന്നായിട്ടുണ്ട്‌.. :)

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

പാംസ്...

കുറച്ചു ബുദ്ധിമുട്ടി കാര്യം മനസിലാകുവാന്‍...
കമന്റ് കണ്ടതുകൊണ്ട് സംഭവം പിടികിട്ടി...

വല്ലാത്ത ചിന്തകള്‍ തന്നെ പാമരോ...

ഇങ്ങക്കാരാ പാമെരെന് ന്ന് പേര്ട്ടത്?

പണ്ഡിതന്‍ ന്ന് മാറ്റിക്കൂടേ?

ബിന്ദു കെ പി പറഞ്ഞു...

എല്ലാവരും എഴുതിയ പോലെ തന്നെ കവിത കവിത വായിച്ചിട്ട് എനിക്കൊരു ചുക്കും പിടികിട്ടിയില്ല. (അത്രയ്ക്ക് പാ‍ണ്ഡിത്യം ഉണ്ടേ!!)
ആകെ നാ‍ണക്കേടായല്ലോ,ഒന്നും മനസ്സിലാവുന്നില്ലല്ലോ എന്ന് വിചാരിക്കുമ്പോള്‍ ആദ്യത്തെ കമന്റ് കണ്ടു. അപ്പോള്‍ അതായിരുന്നു സംഭവം.
നന്ദി...ഈ പുതിയ അറിവ് തന്നതിന്. പുതിയ ഈ ചിന്തയ്ക്കും. ആ ഫോട്ടോ സന്ദര്‍ഭോചിതമായി.(എവിടന്ന് തപ്പിയെടുത്തു? )

കാപ്പിലാന്‍ പറഞ്ഞു...

ചണ്ഡാളന്‍ തപം ചെയ്യരുത് രാമാ .അവന് അതിനുള്ള അവകാശം ഇല്ല .പാമരന്‍ ഇങ്ങനെ കവിത എഴുതരുത്‌ പാമാ .

ചന്ദ്രകാന്തം പറഞ്ഞു...

തീനാമ്പുകളായി വന്ന്‌, മേലുപൊള്ളിയ്ക്കുന്ന ചിന്തകള്‍...
ഉജ്ജ്വലം എന്നുതന്നെ പറയട്ടെ.

(ഒ.ടൊ. ആദ്യവരികള്‍ ഇല്ലെങ്കില്പ്പോലും ഇതേ കടുപ്പം വരും എന്നു തോന്നീ..ട്ടൊ.)

തണല്‍ പറഞ്ഞു...

പാമരാ,
ഒരല്പം വൈകിപ്പോയി.സുഖമില്ലായിരുന്നു.ഈ വരികള്‍ വായിച്ചിട്ടാവും പനി ഇരട്ടിക്കുന്നു..കുളിരു കൂടുന്നു.എന്റെ പൊന്നോ ഇത് എങ്ങോട്ടുള്ള പോക്കാ..? മേക്കാറ്റ് പിടിച്ച് കേട്ടാ‍..
വളര്‍ച്ച വളരട്ടെ മാഷേ,പടവലങ്ങ പോലെ!

ഏറനാടന്‍ പറഞ്ഞു...

രാമകഥാ ഗാനലയം
തംബുരുവില്‍ പകരുക പാമരനേ..

ഫോട്ടോയില്‍ കാണുന്നത് ആക്രാന്തം മൂത്ത ചിമ്പാന്‍സിമൂപ്പനെ പോലെ..

പാമരന്‍ പറഞ്ഞു...

ജ്യോനവന്‍ജി, ക്രാക്‌വേര്‍ഡ്സ്‌, നന്ദി.

അനൂപേ, പിള്ളേച്ചന്‍റെ വിശപ്പെന്താണെന്നു പിടി കിട്ടി കേട്ടോ :)

നിരച്ചരാ, ആക്കല്ലേ. 'എഡാ ഡാഷേ, മനുഷ്യനു മനസ്സിലാകുന്നപോലെ എഴുതിക്കൂടെ' ന്നു വ്യംഗ്യം, ല്ലേ :)

കുഞ്ഞന്‍, വായിച്ചതിനും ചിന്തിച്ചതിനും നന്ദി..

റോസെ, ഇങ്ങനെ എല്ലാം കുടഞ്ഞു പുറത്തിടല്ലെ :) വിശദമായ വായനക്കു നന്ദി.

റഫീഖ്, വളരെ നന്ദി.

കുറ്റീ, കണ്ടുപിടിച്ചതു നന്നായി, അല്ലേല്‍ ഞാനീ പണി നിര്‍ത്തിപ്പോകേണ്ടി വന്നേനെ, തെറി കേട്ടിട്ട്‌ ;) നന്ദി, ട്ടോ.

ബിന്ദു, ഫോട്ടോ 'ബുഷ് ഈറ്റിംഗ്‌' ന്നു ഗൂഗിള്‍ ഇമേജസില്‍ തപ്പിയപ്പോ ആദ്യം തടഞ്ഞതാ :). വിശദമായ വായനക്കു നന്ദി.

കാപ്സേ, ചണ്ഡാളനു പണിയുണ്ടാക്കല്ലേ :)

ചന്ദ്രകാന്തം, കുറുക്കി കുറുക്കി ഇങ്ങനെ ഒക്കെ ആയിപ്പോയതാ.. കവിത ആയില്ലെന്നു തോന്നിയതുകൊണ്ടാ 'ചിന്തകള്‍' എന്നു ലേബല്‍ ചെയ്തത്‌ :) വളരെ നന്ദി.

തണലേ, പനിയൊക്കെ മാറിക്കാണുമെന്നു കരുതുന്നു. വളരെ നന്ദി.

ഏറൂ, ഫോട്ടത്തില്‍ കാണുന്ന ആക്രാന്തഷേണായി മ്മക്കിട്ടു കൊടഞ്ഞു. അപ്പ അങ്ങേരെ മിനിമം 'രാമാ' ന്നെങ്കിലും വിളിക്കണ്ടേ :)

നിരക്ഷരൻ പറഞ്ഞു...

പാമരാ...
ദാ അപ്പുറത്ത് നടക്കുന്ന അടിപോലെ എന്റടുത്ത് മൊട കാണിച്ചാലുണ്ടല്ലോ ? കൊല്ലും ഞാന്‍ തുഷ്ടാ...
:) :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇപ്പഴാ എനിയ്ക്കു മനസ്സിലായെ...

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഇപ്പൊ ഏതാണ്ടൊക്കെ എനിക്കും മനസ്സിലായി..
അന്തം വിട്ടം കുന്തം പോലെ നോക്കിനില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ കടന്നുപോയി..

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇപ്പളാ സംഭവം ഏതാ‍ണ്ടൊന്നു പിടി കിട്ടിയേ ...MBA (മന്ദ ബുദ്ധി അസ്സോസിയെഷന്‍ )യുടെ ജില്ലാ സെക്രട്ടറിയായ എനിക്കു കാര്യങ്ങള് മനസ്സിലാക്കാന്‍ ഇത്രെം സമയം വേണ്ടി വന്നു...ഹ ഹ ഹ

ഗുരുജി പറഞ്ഞു...

എത്താന്‍ താമസിച്ചുപോയി...കൊള്ളാം...വളരെ നന്നായിരിക്കുന്നു...അധിനിവേശത്തിന്റെ ഖഡ്‌ഗം...

Gopan | ഗോപന്‍ പറഞ്ഞു...

പാമരന്‍സെ,
ഇത്രേം കുറുക്കിയത് തന്നെ ...സൂപെര്‍ബ്..
പടം, ഐസിംഗ് ഓണ്‍ ദ കേക്ക് :)

Jayasree Lakshmy Kumar പറഞ്ഞു...

ഒട്ടും കരിഞ്ഞിട്ടില്ല. നല്ല സൊയമ്പന്‍ സാധാമാവുകയും ചെയ്തു. രുചി മുഴുവനായറിയാന്‍ ആദ്യ കമന്റ് കൂടെ ചേര്‍ക്കേണ്ടി വന്നു എന്നു മാത്രം

smitha adharsh പറഞ്ഞു...

ഊം..ഊം..സംഭവം പിടികിട്ടിയില്ലയിരുന്നു...കമന്റ് എല്ലാം വായിച്ചപ്പോള്‍..പിടി കിട്ടി..

ഗീത പറഞ്ഞു...

കുറുക്കികുറുക്കി ഡെന്‍സിറ്റി കൂട്ടിയതുകൊണ്ട് ആസ്വദിക്കാന്‍ ഇത്തിരി സമയമെടുത്തു.

ആ പടം കണ്ടപ്പോള്‍ തോന്നിയിരുന്നു, ബുഷിന്റെ ആ വിചിത്രമായ കണ്ടുപിടിത്തത്തെക്കുറിച്ചാവുമെന്ന്‌.

കമന്റ് കണ്ടപ്പോഴേ ഫുള്ളായി അര്‍ത്ഥം പിടികിട്ടിയുള്ളൂ...
ഇങ്ങനെ കാച്ചിക്കുറുക്കി എഴുതാന്‍ കഴിയുക എന്നതിനെ അഭിനന്ദിക്കാതെ വയ്യ.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

വികസ്വരതയുടെ മരക്കൊമ്പില്‍ തൂങ്ങി
വളര്‍ച്ചയെ താഴേനിന്നു മുകളിലേക്കു കണ്ട
മോക്ഷകാംക്ഷിക്കെക്കാലവും ശിക്ഷ
അധിനിവേശത്തിന്‍റെ ഖഡ്ഗം!

കാമ്പുള്ള വരികള്‍. വളരെ നന്നായിരിക്കുന്നു. ഒ.ടോ. ഈ പാമരനെന്ന പേര്‌ അറിവിന്‍റെ മരത്തില്‍ തലകീഴായി കിടന്നിട്ടതല്ലല്ലോ?

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കഠിന പായസം കുടിച്ചപോലെയായി!

"താഴേനിന്നു മുകളിലേക്കു കണ്ട
മോക്ഷകാംക്ഷിക്കെക്കാലവും"

"താഴേനിന്നു മുകളിലേക്കു നോക്കിക്കാണുന്നതു
വളര്‍ച്ചമാത്രമാകണമെന്നില്ല....
സറ്വ്വനാശത്തിന്റെ വിത്തു തേടി
തൂങ്ങിയതാവാനും സാധ്യതയില്ലേ?

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ബൂലോഗത്തെ മറ്റു പല കവിതകളും വായിച്ചു.

പിന്നീട് ഇത് വീണ്ടും വായിച്ചു.

പാമരാ എന്ന് അഭിസംബോധന ചെയ്യേണ്ടി വരുന്നതില്‍ കുറ്റബോധമുണ്ട്, വളരെയേറെ...

ഈ പേരൊന്ന് മാറ്റൂ...

പാമരന്‍ പറഞ്ഞു...

കുറ്റിയേ... അല്ലേലേ ഞാനൊരു ഗോള്‍ഡ്മെഡല്‍ അഹങ്കാരിയാ.. :)

നവരുചിയന്‍ പറഞ്ഞു...

ഈ കഥയെ കുറിച്ചു കണ്ചന സീതയില്‍ വായിച്ചതു ഓര്‍ക്കുന്നു .... കവിത ഇത്രയ്ക്കു കുറുക്കണം എന്ന് ആര് പറഞ്ഞു ... മലയാളം നിഘണ്ടു വെച്ചു ഞാന്‍ കവിത എഴുതുനത് പോലെ ആയല്ലോ ഇതു (ചുമ്മാ അസൂയ )

പാര്‍ത്ഥന്‍ പറഞ്ഞു...

ആഗോളകുത്തകകളുടെ നിലനില്‌പ്പിന്‌ ആരുടെ തലയും കാലും ബുദ്ധിയും ഇല്ലായ്മചെയ്യുവാനുള്ള വാളും കൈപാട്‌ അകലെ ഒരുക്കി വെച്ചിരിക്കും. രാമായണത്തില്‍ ഇങ്ങിനെയൊരു കഥയുണ്ടാക്കിയത്‌ ഒരു കവിതയ്ക്ക്‌ പ്രചോദനമായി. ശംബൂക കഥയെക്കുറിച്ച്‌ ഇതാ ഇവിടെ ഇങ്ങനെ.