നീയൊന്നു നീരാടാന്‍ വരുമെന്നു കരുതി
എത്രകാലമായി ഈ തരിശുപാടത്തൊരു
പൊട്ടക്കുളമായി ഞാന്‍ കാത്തുകിടക്കുന്നു
പുത്തന്‍കര തന്ന പളപളപ്പിന്‍റെ
കാല്‍സരായി* ചീന്തിയെറിഞ്ഞ്
പായലു പിടിച്ചുപോയ
എന്‍റെ നഗ്നതയിലേക്ക്
ഊളിയിട്ടുയരുമ്പോള്‍
നീ താണ്ടിയ ഓട്ടക്കിതപ്പുകളെ
പാലു കെട്ടുപോയ എന്‍റെ
മുലകളിലമര്‍ത്തി ശ്വാസം മുട്ടിക്കാന്‍,
കണ്ണെറിഞ്ഞേടമെല്ലാം കളപിടിച്ചിട്ടും
വേനല് കത്തി തൊണ്ടയ്ക്കു തീപിടിച്ചിട്ടും
കാത്തിരിപ്പിനു തിമിരം പിടിക്കാതെ
ഞാനിവിടെയുണ്ട്, ഒരു പൊട്ടക്കുളം.
വാവും വേലയും ഞാറും കതിരും
വരമ്പെത്ര ചവിട്ടിത്തള്ളിപ്പോയ്!
--------
*കാല്‍സരായി - പാന്‍റ്സ്.
പടത്തില്‍ എന്‍റെ ഗ്രാമം. അടുത്തൂടെ ഒഴുകുന്നത് 'ചാലിയാര്‍' എന്ന സുന്ദരി!
2008, മേയ് 18, ഞായറാഴ്‌ച
പൊട്ടക്കുളം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
22 പ്രതികരണങ്ങള്‍:
നാട്ടില്‍ പോയിട്ട് നാലു കൊല്ലമായി!
പാമരന്‍സേ,
കവിത കസറി. !
നിങ്ങള്‍ നാട്ടില്‍ പോകേണ്ടത്
അത്യാവശ്യമാണ്.. :)
പാമരാ..
നാട്ടില്‍ പോകേണ്ടത് പാമരന്റേതിനേക്കാള്‍ ഇപ്പോ നാട്ടുകാരുടെ ആവശ്യമാണ്.
ഇങ്ങനൊരാളുണ്ടെന്ന് ചുമ്മാ പറഞ്ഞാല്‍ പോരാ...അവര്‍ക്ക് തെളിവുവേണം,കൊണ്ടുവരുന്ന കുപ്പീം വേണം.പക്ഷേ അധികം നാള്‍ നില്‍ക്കണ്ട.
പെട്ടെന്ന് തിരിച്ചുള്ള വണ്ടിക്ക് അവര്‍ കയറ്റിവിടും.
അടുത്തകൊല്ലം വീണ്ടും വരണേന്നുപറയും...ചുമ്മാതല്ല;കാര്യമുണ്ടെന്ന്!!
എന്നതാണോ ...പിന്നെ ഒന്നു കൂടി വായിക്കാം ...:-)
പൊട്ടക്കുളത്തില്‍ കുളിക്കാന്‍ ഒന്നും ഞാനില്ല .ഇതാ ഞാന്‍ ഈ മാസം 28 നു നാട്ടില്‍ പോകുന്നുണ്ട് .പോരുന്നെങ്കില്‍ പോരെ .
നീയൊന്നു നീരാടാന്‍ വരുമെന്നു കരുതി
എത്രകാലമായി ഈ തരിശുപാടത്തൊരു
പൊട്ടക്കുളമായി ഞാന്‍ കാത്തുകിടക്കുന്നു....
നാട്ടില്‍
പൊട്ടക്കുളവും മനോഹരം...
പാമരന് നന്ദി
ഈശ്വരാ ഈ പൊട്ടക്കുളത്തിലാണോ നീരാടാന്‍ പോകുന്നതു..കാലില്‍ കുപ്പിച്ചില്ലു കൊള്ളാതെ നോക്കണേ
എതായാലും പാമുവിന്റെ നാട്ടിലെ പൊട്ടകുളത്തില്‍
ഞാന്‍ മീന്‍ വളര്‍ത്താന്‍ തീരുമാനിച്ചു
ഗൊള്ളാലോ പൊട്ടക്കൂളം.
ഒരു ചെറിയ ക്ളാരിഫിക്കേഷന്‍. പടത്തില്‍ കാണുന്നത് കുളമല്ല :) 'ചാലിയാര്‍' ആണ്. പൊട്ടക്കുളമെന്നുദ്ദേശിച്ചത് എന്‍റെ നാടിനെയാണ്.. :) ഇങ്ങനെയിരിക്കും "പാമരന്മാരു കവിതയെഴുതിയാല്‍"ന്നിപ്പം മനസ്സിലായില്ലേ? :)
കാത്തിരുന്നാദ്യം കുളമായി
പിന്നെ പൊട്ടയായ്.
എന്നാലുമെത്ര താമരപ്പൂവുകള്‍ പാമര.
പൊട്ടക്കുളമെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞോട്ടെ...
ഓര്‍മ്മകള്‍ കാത്തുവെയ്ക്കുന്ന താമരക്കുളത്തിലല്ലേ, മനസ്സിന്റെ നീരാട്ട്..
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍കാനായി .............................
ഒരു ദിവസം എങ്കിലും ആ പൊട്ട കുളത്തിലെ തവള ആകാന്‍ കൊതി ആകുന്നു അല്ലെ .... ചാന്‍സ് കിട്ടിയപ്പോള്‍ ചാടി പോണത് അല്ലെ ....
തന്നില്‍ നിന്നകന്നു പോയിട്ടും കാത്തിരിക്കുന്ന നാട്...നഗരവാരിധിയില്‍ കിടന്നുല്ലസിക്കുമ്പോള്‍ വെറുമൊരു പൊട്ടക്കുളമായ തന്നിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്കള്‍ക്കിടയിലും ,വാരിയണച്ചു സ്നേഹതുടിപ്പുകള്‍ പങ്കുവയ്ക്കാന്‍ കൊതിക്കുന്ന നാടിന്റെ മനസ്സു......നന്നായിരിക്കുന്നു പാമരന്‍ ജീ....ഉടനെ തന്നെ നാട്ടിലേക്ക് പോകാനാവട്ടെ.......:)
nannaayirikkunnu...
:) കൊള്ളാം..
ഇഷ്ടായി..
പാമര്‍ ജീ,
നീ താണ്ടിയ ഓട്ടക്കിതപ്പുകളെ
പാലു കെട്ടുപോയ മുലകളിലമര്‍ത്തി ശ്വാസം
മുട്ടിക്കാന്‍ ഇത്ര തീവ്രമായി കാത്തുകാത്തിരുന്നിട്ടും ഈ കഴിഞ്ഞ നാലുവര്‍ഷങ്ങളായി അവളെ കാണാതിരുന്ന പാമരനോട് ദേഷ്യം തോന്നുക സ്വാഭാവികമല്ലേ?
എവള് പൊട്ടക്കുളമല്ലാ സാറേ പൊന്നാണ്..തനി തങ്കം!
"വാവും വേലയും ഞാറും കതിരും
വരമ്പെത്ര ചവിട്ടിത്തള്ളിപ്പോയ്!"
Super!!!!!!
പാമരാ ബാ ബേഗം ബാ പൊട്ടക്കുളം കാത്തിരിക്കുന്നു. നാലുകൊല്ലം ഒരു വലിയ കാലമാണല്ലോ. വേഗം പോരൂ.
പാമരന് തിരിച്ചു ചെല്ലുമ്പോള്‍ പൊട്ടക്കുളം നിറയെ നീരും താമരയും നിറയട്ടേ.....
ആ ആകാശക്കാഴ്ച കൊള്ളാം കേട്ടോ. എങ്ങനെ എടുത്തു പാമൂ?
എനിക്കുമുണ്ടൊരു പൊട്ടക്കുളം,ഞാനതില്‍ കിണറുകുഴിക്കാന്‍ പോണു.കുളത്തില് കിണറിനൊരു സ്ഥാനം ഉണ്ടെന്ന് സ്ഥാനം നോക്കുന്ന ആള് പറഞ്ഞു.
വീണേടം വിഷ്ണു ലോകമെന്നു കരുതാതെ ഇടയ്ക്കൊക്കെയൊന്നു നാട്ടില്‍ പോണ്ടെ മാഷേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ