2007, ഡിസംബർ 27, വ്യാഴാഴ്‌ച

ശ്രമം തുടരുന്നു..

പ്രോല്‍സാഹനം ആണല്ലോ ഇന്ധനം.. ഇനി നിര്‍ത്തണേല്‍ നിങ്ങള്‌ തന്നെ പറ..

2007, ഡിസംബർ 26, ബുധനാഴ്‌ച

ഞാന്‍ വരക്കാന്‍ പഠിക്ക്യാ..

എനിക്ക്‌ വരക്കാനറിയില്ല... സാക്ഷിയെപ്പോലുള്ള മഹാരഥന്‍മാരുടെ വരകള് ‍കണ്ട്‌ അസൂയപൂണ്ട്‌ എന്തൊക്കെയോ കുത്തിവരച്ചു പോയതാണ്‌. ക്ഷമിക്കണം...
2007, ഡിസംബർ 20, വ്യാഴാഴ്‌ച

റെയില്‍വേ ചരിതം..!

സ്ഥലം സ്ക്വാമിഷ്‌ (ബ്രിട്ടിഷ്‌ കൊളംബിയ) ഇലെ റെയില്‍വേ മ്യുസിയം... ഈ പരുവത്തിലുള്ളതൊക്കെ ഇപ്പോഴും ഞങ്ങടെ നാട്ടില്‍ ചക ചകാന്ന്‌ ഓടുന്നുണ്ടെന്നു പറഞ്ഞാല്‍ സായിപ്പിനു മനസ്സിലാകുമോ?


2007, ഡിസംബർ 17, തിങ്കളാഴ്‌ച

ഇനി വര പരീക്ഷിക്കാം.. (എവിടെങ്കിലും ഒന്നു ക്ളച്ച് പിടിക്കേണ്ടേ..)
ഒന്നു വരച്ചു നോക്കാം ന്നു കരുതി.. ഒരു സുഹൃത്തിന്റെ പടം അവന്റെ ഫോട്ടം നോക്കി വരച്ചതാ.. കണ്ടാല്‍ അവനാണെന്നു അവനുപോലും മനസ്സിലാവില്ലാത്തതുകൊണ്ട് ബ്ലോഗുന്നു..!!

2007, ഡിസംബർ 16, ഞായറാഴ്‌ച

കിടിലന്‍..!പേടിക്കേണ്ടാ.. അഡള്‍ട്സ് ഒണ്‍ലി ഒന്നും അല്ല.. സൂക്ഷിച്ചു നോക്കൂ.. ചെരിപ്പിന്‍റ്റെ പരസ്യം ആണ്.. ഗംഭീരമായിട്ടില്ലേ?

നേരത്തേ കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക...

2007, ജൂലൈ 7, ശനിയാഴ്‌ച

നശ്വരം


2007, മേയ് 6, ഞായറാഴ്‌ച

അങ്ങനെ ഞാനും തുടങ്ങുന്നു ഒരു ബ്ളോഗ്..

നേരെ നോക്കി പറയാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍.. പ്രസിദ്ധീകരണത്തിനയക്കാന്‍ ധൈര്യമില്ലാത്ത എന്‍റ്റെ ചവറുകള്‍.. എല്ലാത്തിനും ഇനി മഷിപുരട്ടാമല്ലോ..
വായനക്കാര്‍ പറയുന്ന പുലഭ്യങ്ങള്‍ ഇനി മറഞ്ഞിരുന്നു കേള്‍ക്കാം! വിമര്‍ശനങ്ങള്‍ കേട്ടില്ലെന്നു നടിക്കാം.. ആസ്വാദനങ്ങള്‍ (ഉണ്ടെങ്കില്‍!) വീണ്ടും വീണ്ടും വായിച്ചു പുളകിതനാവാം!