2008, ജൂലൈ 6, ഞായറാഴ്‌ച

സാമൂഹ്യപാഠം

ഏട്ടിലെ പശുവിനെ
തൊഴുത്തില്‍ കെട്ടി,
തീറ്റിത്തടിപ്പിച്ച്‌,
ഒരു ആനയാക്കിയെടുക്കാമോ
എന്നു നോക്കുകയായിരുന്നു.

ഏട്ടിലെപ്പശു പുല്ലു തിന്നില്ലെന്ന്‌
ഓര്‍ക്കായ്കയല്ല.

പശുവിനു തുമ്പി മുളയ്ക്കുന്നേയെന്നു കൂവി
കാളപ്രസവത്തിനു കയറുപിരിക്കണോരെക്കൂട്ടി
ഒരാനപ്പന്തിക്കു പിരിവെടുക്കാമെന്നോര്‍ത്തു.

വരിയുടച്ച കാള വേലിചാടിയതും
ചവിട്ടിക്കാതെ വച്ച പശു
നാലാളറിയെ ചെനച്ചതും
നാട്ടാരു മറക്കുമെന്നോര്‍ത്തു.

ഒടുവില്‍, ഏട്ടിലെപ്പശു
അരിയും തിന്ന്‌,
അപ്പോസ്തലനേം കടിച്ച്‌,
അരമനപ്പടിക്കെത്തന്നെ
പിണ്ടവും വെച്ചു.

----------------------
ഏട്ടിലെ പശു - കടലാസിലെ (പുസ്തകത്തിലെ) പശു
വരിയുടയ്ക്കുക - വന്ധ്യംകരിക്കുക
ചവിട്ടിക്കുക - പശുവിനെ ഗര്‍ഭിണിയാക്കാന്‍ വിത്തുകാളയുടെ അടുത്തു കൊണ്ടുപോകുന്ന ഏര്‍പ്പാട്‌.
ചെനയ്ക്കുക - പശു ഗര്‍ഭിണിയാവുന്നത്‌..

19 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചില കലിപ്പു ചിന്തകള്‍..

(എന്നെ തെറിവിളിക്കുന്നതിനു മുന്‍പ്‌ ലിങ്കുകളും കൂടി നോക്കൂ :) )

തണല്‍ പറഞ്ഞു...

ആദ്യത്തെ തെറി എന്റെ വകതന്നെയാകട്ടെ..:)

കാവലാന്‍ പറഞ്ഞു...

"പശുവിനു തുമ്പി മുളയ്ക്കുന്നേയെന്നു കൂവി
കാളപ്രസവത്തിനു കയറുപിരിക്കണോരെക്കൂട്ടി"

പാമരാ...രാ.....രാ....രാ....

പണ്ടാറമടങ്ങാനായിട്ടൊരു പാഠം കാരണം മനുഷ്യന് ഇരിക്കപ്പൊറുതീല്യാണ്ടായല്ലോ ന്റെ ദൈവേ....യ്.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എനിക്കു വയ്യ !!! ആക്ഷേപ ഹാസ്യം എന്നു പറയുന്നതു ഇതാണൊ..കൊള്ളാം

smitha adharsh പറഞ്ഞു...

ഈശ്വരാ..!! എന്തൊക്കെ വായിക്കണം? ലിങ്ക് കൊടുത്തില്ലായിരുന്നു എങ്കില്‍ മുഴുവന്‍ മനസ്സിലാവില്ലായിരുന്നു....അല്ല,ഇതു തന്നെ മുഴുവന്‍ മനസ്സിലായില്ല....എന്‍റെ വിവരക്കേട്..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹ ഹ ഹ കലിപ്പ്പുകള്‍ തന്നെ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കലിപ്പുകള്‌ തീരണില്ലല്ലോ ന്റെ ചക്കരേ
പാമരന്‍ കീ.... ജയ്

കൊളത്ത്‌ പറഞ്ഞു...

thanks pamaraaa njaan oru pavam sisu blogar enne prolsahippichathinu nanni nd ttaa

കാപ്പിലാന്‍ പറഞ്ഞു...

ജനങ്ങളില്‍ സാമൂഹ്യ ബോധം വളര്‍ത്തുന്ന ഇത്തരം പരിപാടികള്‍ സാമൂഹ്യ പാഠത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെ നന്ദി .

പാമരന്‍ പറഞ്ഞു...

എല്ലാര്‍ക്കും നന്ദി.

കൊച്ചച്ചന്‍റെ പരിപ്പെടുത്തെന്നാ തോന്നുന്നത്‌. വഴിയേ പോകുന്നോരൊക്കെ കേറി മേയുന്നുണ്ട്‌.. :)

Unknown പറഞ്ഞു...

സാമൂഹ്യമായ വിമര്‍ശനം തന്നെ ഈ കവിത
പാമുവിന്റെ കവിതകളില്‍ പച്ചയായ ജീവിതവീക്ഷണങ്ങള്‍ നിറഞ്ഞൂ നിലക്കുന്നു.

Unknown പറഞ്ഞു...

പാമു കലക്കി മാഷെ

ജ്യോനവന്‍ പറഞ്ഞു...

സാമൂഹ്യപാഠം!
ശരിക്കും.

ചന്ദ്രകാന്തം പറഞ്ഞു...

പാമര്‍ജീ......,
ഇതു കലക്കി.
കലിപ്പുകേറുന്ന പാഠങ്ങളുടെ സംസ്ഥാനസമ്മേളനം.
:)

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

നന്നായിരിക്കുന്നു!! അല്‍പ്പം മുമ്പ്‌ താങ്കളുടെ മറ്റൊരു പോസ്റ്റ്‌ വായിച്ചതിന്‍റെ ക്ഷീണംഇപ്പോഴാണ്‌ മാറിയത്‌. ചില ക്ളീഷേകള്‍ ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നോ?

ഒരു സ്നേഹിതന്‍ പറഞ്ഞു...

സാമൂഹ്യപാഠംന്നു കേള്‍ക്കുമ്പോ തന്നെ എനിക്കിപ്പോ കലിപ്പിളകും...

തള്ളെ ... കൊള്ളാം കേട്ടോ...

അനിലൻ പറഞ്ഞു...

:)

ഹരിത് പറഞ്ഞു...

ഇതു നന്നായി. വളരെ നന്നായി.

ഹരിത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.