2008, മേയ് 17, ശനിയാഴ്‌ച

കാഷായക്കഷായം..!
തലയില്‍ വരച്ചതു പോരാഞ്ഞിട്ടോ
കണ്ണിലുടക്കിയതെത്താഞ്ഞിട്ടോ
അന്യനു സമ്പത്തേറുക കണ്ടിട്ട-
വനവനുള്ളതു പോരെന്നോര്‍ത്തോ
ശുക്രനെയൊന്നു മെരുക്കിയെടുക്കാന്‍
ശനിദശയൊന്നു തിരുത്തിയെടുക്കാന്‍
കാഷായത്തില്‍ കയറിയ കള്ളനെ
കഥയറിയാതെ നമിപ്പൂ ലോകം!

കവലകണക്കിനു ബോര്‍ഡും വച്ചി-
ട്ടാളെക്കൂട്ടും പുതുഋഷിവൃന്ദം
കാവിയടിച്ചൊരു കുറ്റിച്ചൂലും
താണുവണങ്ങിടുമുലകര്‍, കഷ്ടം..!

11 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍:
ഒന്നു ലൈന്‍മാറ്റിപ്പിടിച്ചതാ :)

ദേവതീര്‍ത്ഥ പറഞ്ഞു...

ഒരു തെമ്മാടിക്കൊരിക്കലുമൊരു സന്യാസിയാവാന്‍ പറ്റില്ലെന്ന് പണ്ടൊരു നായകന്‍ മൊഴിയുനതു കേട്ടിട്ടുണ്ട്,കാലം അതു തിരുത്തുന്നു, വലയ്ക്കുള്ളില്‍ ചെറു മത്സ്യങ്ങള്‍ കുടുങുമ്പോഴും ....ആഹ്ലാദമില്ല
ഏതു വലയും പൊട്ടിച്ചെറിയാന്‍ കഴിയുന്നവര്‍ പുറത്തുണ്ട്.....
കാലത്തോടു നീതി പുലര്‍ത്തുന്ന കവിത.....
തീയണയാതിരിക്കട്ടെ

ഹരിത് പറഞ്ഞു...

തുഞ്ചത്തു പാമു നമ്പ്യാര്‍!!!!!!!

കലക്കി ട്ടോ....

തണല്‍ പറഞ്ഞു...

പാമരാ,
ഹരിത് പറഞ്ഞതു തന്നേ ഈയുള്ളവനും പറയാനുള്ളൂ...തുഞ്ചത്തു പാമു നമ്പ്യാര്‍!!!!!!!
:)

Ranjith chemmad പറഞ്ഞു...

നന്നായിരിക്കുന്നൂ..
ശൈലീമാറ്റം..

ജ്യോനവന്‍ പറഞ്ഞു...

:......:) ;/

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ഞാനൊരു സ്വാമിയാകാം എന്നു കരുതി നടന്നതാ
നിങ്ങളെല്ലാം ഇങ്ങനെ തുടങ്ങിയാല്‍
ഞാനെന്തു ചെയ്യും

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

പാമുവാനന്ദസ്വാമികള്‍ സുഖം തന്നെയോ
നാം ഇവിടെ സിദ്ധാശ്രമത്തില്‍ ഉണ്ട്
നമ്മോടൊപ്പം ശ്രി കാപ്പിലാനന്ദസ്വാമിക്കളും
നീരുതിരുവടിക്കളും ഉണ്ട്
വന്നാലും

കാപ്പിലാന്‍ പറഞ്ഞു...

പാമാരാനാഥ സ്വാമി വണക്കം .നിന്തിരുവടി കഠിനം

lakshmy പറഞ്ഞു...

പൊതു ജനം കഴുത

RaFeeQ പറഞ്ഞു...

സ്വാമിക്കും കിടക്കെട്ടെ ഒന്നു അല്ലേ.. :)