2008, ഏപ്രിൽ 16, ബുധനാഴ്‌ച

കവിതേ..

ഞാന്‍ വിത്തെറിയാനൊരുങ്ങുംപോള്‍
വിണ്ടുകീറിയ പാടമായി നീ തിരിഞ്ഞു കിടക്കുന്നു

ആത്മരതിക്കിടെ പിറന്ന്‌
ആയുസ്സേല്‍ക്കാതെ ഒടുങ്ങിപ്പോകുമോ
കവിതേ, എന്‍റെ മക്കള്‍?

21 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

മദപ്പാടുതാണ്ടാന്‍ വെള്ളത്തില്‍ മുങ്ങി നോക്കി
രാമനാമത്തില്‍ മനസ്സിനെ കെട്ടിനോക്കി
വെള്ളം തിളച്ചതും രാമന്‍ കൃഷ്ണനായതും മിച്ചം

തണല്‍ പറഞ്ഞു...

ലോകാവസാനം വരെക്കും
പിറക്കാതെ പോകട്ടെ നീയെന്‍ മകനേ.
നന്നായി പാമരാ!

നജൂസ്‌ പറഞ്ഞു...

നാലുവരിയിലൊരു കാവ്യം

Rafeeq പറഞ്ഞു...

:)

കാപ്പിലാന്‍ പറഞ്ഞു...

പാമരന്‍ വിലാപകാവ്യം

കാടെവിടെ മക്കളെ
കവിതയെവിടെ മക്കളെ
ആലിന്റെ മൂട്ടിലെ പാമരന്‍
എവിടെന്റെ മക്കളെ
വിത്ത് വിതപ്പാന്‍
വിളനിലവും തേടി
എത്ര അലയണം
ഇനി എന്‍റെ മക്കളെ

കൊള്ളാം ,സൂപ്പര്‍

Unknown പറഞ്ഞു...

ആത്മരതിക്കിടെ പിറന്ന്‌
ആയുസ്സേല്‍ക്കാതെ ഒടുങ്ങിപ്പോകുമോ
കവിതേ, എന്‍റെ മക്കള്‍?
പാമുവെ ഇതാ കാപ്പിലാന്റെ കള്ളീന്റെ ഗുണാമാണു
ഒ.ടോ കുടിക്കുംപ്പോള്‍ കുറ്ച്ചു കുടിക്കണം
അല്ലേയ്ല് കരാമേലപ്പന്റെ ഗതിയാകും
ദേ രണ്ടാം ഭാഗവുമായി ഞാന്‍ എത്തിട്ടുണ്ട്
സമയം ഉണ്ടേല്‍ ഒന്നങ്ങട് വാടോ
http:kothanalloor.blogspot.com

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കൊള്ളാം.. ചോദിച്ചു തുടങ്ങി..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അയ്യ്യ്യോ പാവം... എന്തു പറ്റീ?

അജ്ഞാതന്‍ പറഞ്ഞു...

നന്നായി :)

ഗീത പറഞ്ഞു...

കരയണ്ടാട്ടോ......
കവിത പതുക്കെ വരും...
വരാതിരിക്കില്ല......

ശ്രീവല്ലഭന്‍. പറഞ്ഞു...

:-)

Unknown പറഞ്ഞു...

പണ്ടിതു പോലൊരെണ്ണം ബാലന്‍ ചിദംബരസ്മരണയില്‍ എഴുതിയതോര്‍മ്മ വന്നു....
എന്തിനധികം???
കത്തിച്ചു കളഞ്ഞല്ലോ പാമരാ...

പാമരന്‍ പറഞ്ഞു...

എന്‍റെയീ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാര്‍ക്കും പെരുത്ത നന്ദി..

Mr. X പറഞ്ഞു...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

ഹരിത് പറഞ്ഞു...

പാമരനാം പാട്ടുകാരാ,
ആത്മരതി തുടര്‍ന്നാലും....

ചാന്ദ്‌നി പറഞ്ഞു...

ചിന്തകള്‍ വളരെ ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. ഇതുപോലൊരെണ്ണം ഇവിടെയും ഉണ്ട്‌.

കുറുമാന്‍ പറഞ്ഞു...

ആത്മരതിക്കിടെ പിറന്ന്‌
ആയുസ്സേല്‍ക്കാതെ ഒടുങ്ങിപ്പോകുമോ
കവിതേ, എന്‍റെ മക്കള്‍? -

വളരെ കുറച്ച് വാ‍ക്കുകളാല്‍,വരികളാല്‍, കവി ഇവിടെ ഒരു മഹാമേരുവിന്റെ വലുപ്പമുള്ള ചോദ്യം തൊടുത്തിരിക്കുന്നു.

പാമരാ നീയൊരു പണ്ഠിതനാണ്.

ആയുസ്സേല്‍ക്കാതെ - ഈ വാക്കിനു എന്തോ ഒരു സ്വാദുകുറവ്.

തോന്ന്യാസി പറഞ്ഞു...

ഞാന്‍ വിത്തെറിയാനൊരുങ്ങുംപോള്‍
വിണ്ടുകീറിയ പാടമായി നീ തിരിഞ്ഞു കിടക്കുന്നു

ആത്മരതിക്കിടെ പിറന്ന്‌
ആയുസ്സേല്‍ക്കാതെ ഒടുങ്ങിപ്പോകുമോ
കവിതേ, എന്‍റെ മക്കള്‍?

ഇതു തന്നെ എന്റെ കമന്റും......ക്വോട്ടാന്‍ നോക്കുമ്പോ എടുത്തു പറയാന്‍ ഒന്നും കിട്ടുന്നില്ല.....

ഓ.ടോ: ആ , അനൂപണ്ണന് ഇതു വരെ കെട്ട് വിട്ടില്ലേ?

Unknown പറഞ്ഞു...

'ഞാന്‍ വിത്തെറിയാനൊരുങ്ങുംപോള്‍
വിണ്ടുകീറിയ പാടമായി നീ തിരിഞ്ഞു കിടക്കുന്നു'
ഈ വരികള്‍ മത്രം മതി താങ്കളിലെ കവിയുടെ കനല്‍ചൂടറിയാന്‍. ഒരു തര്‍ക്കത്തിലൂടെയാണെങ്കിലും താങ്കളെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടു.
പാമരനും എന്റെ സുഹൃത്താണു കേട്ടൊ.

പാമരന്‍ പറഞ്ഞു...

നന്ദി, സാഗര്‍.

പാമരന്‍ പറഞ്ഞു...

ഹരിത്, ചന്ദ്രകാന്തം, കുറുമാന്‍ജി, തോന്ന്യാസി, എല്ലര്‍ക്കും നന്ദി.