2008, മാർച്ച് 14, വെള്ളിയാഴ്‌ച

വീണ്ടുമൊരു യാഗം

കണ്ണുനിറച്ചു വെച്ചു
കരളൊഴിച്ചു വെച്ചു
തിരിതെളിച്ചു വെച്ചു
ജപമുരുക്കഴിച്ചു
നേര്‍ച്ച വെച്ചു, പ്രദക്ഷിണം വെച്ചു
കവടി വെച്ചു, നോംബെടുത്തു

കൊതിച്ചതെല്ലാം കിളികൊത്തിപ്പോയ്‌
വെതച്ചതെല്ലാം കളയായും പോയ്‌
കണ്ണെത്തുന്നേടം മരുവായും പോയ്‌
കരളുരുകുന്നേരം നോവായും പോയ്‌
തെളിച്ച തിരി കെട്ടും പോയ്‌
ഉരിച്ച മന്ത്രമലച്ചും പോയ്‌

പഷ്ണികൊണ്ട്‌ തറ്റുടുത്ത്‌
പുണ്ണുകൊണ്ട്‌ കുറിവരച്ച്‌
വീഴ്ചകൊണ്ട്‌ കളമൊരുക്കി
ആധികൊണ്ട്‌ കനലൊരുക്കി
വീണ്ടുമൊരു യാഗം തുടങ്ങി..
തലവര മാറ്റാന്‍..!

11 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഞാന്‍ മാറാതെ വര മായില്ലെന്ന്‌
എനിക്കാരു പറഞ്ഞു തരും?

GLPS VAKAYAD പറഞ്ഞു...

ആ തല വെട്ടിക്കളഞ്ഞേക്കൂ വേറെ വഴിയില്ല..
വായിച്ചു
വായിച്ചു
വായിച്ചു
ഇഷ്ടപ്പെട്ടു....

അജ്ഞാതന്‍ പറഞ്ഞു...

'ഞാന്‍ മാറാതെ വര മായില്ലെന്ന്‌
എനിക്കാരു പറഞ്ഞു തരും?'

ആരും ഇത്വരെ പറഞ്ഞു് തന്നില്ലാന്നൊണ്ടെങ്കി, ലാണ്ടെ പ്രാഞ്ചീസ് പറഞ്ഞുതരണു.

കാപ്പിലാന്‍ പറഞ്ഞു...

അതു നല്ലതാ പക്ഷെ,എനിക്ക് തോന്നുന്നില്ല ഈ തലേ വര മാറിയിട്ട് കല്യാണിയെ കൊണ്ടുപോകാം എന്ന് .
ഓടോ ...കവിത കലക്കന്‍

ശ്രീവല്ലഭന്‍. പറഞ്ഞു...

നല്ല കവിത. :-)

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

മാറ്റാന്‍ നോക്കണ ഒരു കാര്യേയ്,തലേവര!

കൊള്ളാം ട്ടാ

കൊസ്രാക്കൊള്ളി പറഞ്ഞു...

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്കകൊത്തിപ്പോയി എന്നും പറയാം ..........പിന്നെ കൊസ്രാക്കൊള്ളിയിലേക്ക് ഒന്നു വന്നു നോക്കൂ

Gopan | ഗോപന്‍ പറഞ്ഞു...

പാമരന്‍സെ..
നല്ല ഉശിരന്‍ കവിത..
ഓ ടോ : തലേവര മാറ്റിയാ ഒന്നു പറഞ്ഞു തരണേ.. :)

എം. ബി. മലയാളി പറഞ്ഞു...

“വരിവിഭവത്തിന്” നല്ല സ്വാദ്....

പാമരന്‍ പറഞ്ഞു...

എല്ലാര്‍ക്കും പെരുത്ത നന്ദി..!