എനിക്കിന്നൊരു പുഴയാവണം
മണ്ണിന്റെ ചൊറിയും ചിരങ്ങും നക്കി
കാടും മലകളും നഗരങ്ങളും താണ്ടി
കടലിന് മടിയില്‍ മരിക്കണം
വറ്റിവരണ്ടു വായ്നാറ്റമുയരുന്ന
കാടിന്റെ തൊണ്ടയില്‍ ജീവന് തളിക്കണം
നിമ്നോന്നതങ്ങളില്‍ മാറുന്ന ജ്യാമിതീയങ്ങളില്‍
ഈച്ചയാര്‍ക്കും വ്രണങ്ങളില്‍ നാവോടി-
ച്ചുള്ളുരുക്കത്തിന്നു സാന്ത്വനമാകണം
കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്റെഭാണ്ഡങ്ങള്‍
ആര്‍ത്തിയോടെനിക്കാഹരിച്ചീടണം
നാഗരികത്തിന്റെ വേര്‍പ്പേറ്റു വാങ്ങണം
സാംസ്കാരികത്തിന്നറയ്ക്കുന്ന രേതസ്സും
നഗരപ്രാന്തത്തിന് കണ്ണീരുമേല്‍ക്കണം
ഒടുവിലാര്‍ത്തയായ്
അര്‍ബുദത്താല്‍ മുലമുറിക്കപ്പെട്ട്
ഭൂമിപിളര്‍ന്നൊടുങ്ങിയ മൈഥിലിയെപ്പോല്‍
കടലിനോടെന്നെത്തിരിച്ചെടുക്കുവാന്‍ കേഴണം
അവളുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ്
തിരികെയെത്തേണം, വീണ്ടും ജനിക്കുവാന്‍
2008, ഫെബ്രുവരി 27, ബുധനാഴ്ച
എനിക്കിന്നൊരു പുഴയാവണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
27 പ്രതികരണങ്ങള്‍:
ഒരു തേങ്ങയും കൊണ്ട് വന്നതാ.അപ്പൊ.ഒടുക്കത്തെ ഒരു കൊട്ടും എനിക്കിട്ടൊരു തട്ടും.ദാ തേങ്ങാ ഇവിടുണ്ട് വേണേല്‍ എടുത്ത് ഒടക്ക് ....ഹാ. പിന്നല്ല ..
മീനാക്ഷിയെ നാടകത്തിനു കൊണ്ടുവരാം എന്നും പറഞ്ഞു പോയ ആള് ഇവിടിരുന്നു കവിത എഴുതുവ.എനിക്ക് പുഴയാവണം പോലും.മാഷേ അടിച്ചാല്‍ വയറ്റില്‍ കിടക്കണം .അല്ലാതെ മനുശരെ മനുഷ്യര്‍ കേള്‍ക്കെ ഇങ്ങനെ കിടന്നു കരയരുത്..പുഴയോ മലയോ എന്തുവേനമെങ്കിലും ആയിക്കോ ..ഹല്ല പിന്നെ ..:):)
അപ്പൊ തലയ്ക്ക് കേറീതാ ല്ലേ...
അപ്പൊ ഇദ്ദേഹമാണ് പാമരനാം പാട്ടുകാരന്. അല്ലേ?
എന്തായാലും കവിത ഉഷാറായി കേട്ടോ.
കവിത ഇഷ്ടമായി.
പുഴയായി വരൂ. എനിക്കാ തീരത്തിരുന്ന് ഒന്ന് കരയണം.
പാമരന്,
കവിത ഇഷ്ടമായി. ഇനിയും എഴുതൂ (നിര്‍ത്തി... നിര്‍ത്തി).....
ഇതുവരെ ആരും ഇവിടിരുന്ന ആ തേങ്ങ പൊട്ടിക്കാതതുകൊണ്ട് ഞാന്‍ തന്നെ പൊട്ടിക്കാന്‍ പോകുകയാണ്..
(((((((((((ട്ടോ )))))))))
വല്ലഭന് സാറ് അങ്ങനെ പറയും ..സാറ് എഴുത്ത് സാറേ ..കഥയും കൊണ്ട് ഓടി വാ ....ഞാന്‍ ഇന്ന് കുടുങ്ങും ഒറപ്പ് .
കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്റെഭാണ്ഡങ്ങള്‍
ആര്‍ത്തിയോടെനിക്കാഹരിച്ചീടണം
ഭലേ ഭേഷ്!
:)
നല്ല കവിത...വളരെ ഇഷ്ടമായി :)
ഹോ.. ഇപ്പഴാ സമാധാനമായത്.. ഒരു നല്ല കവിത കണ്ടു.. ഒരു നിരപ്പില്‍ കവിതയൊഴുക്കുന്നതിനേക്കാള്, ഇങ്ങനെ പറയുന്നതാണ് എനിക്കിഷ്ടം..
ഞാന്‍ ഇങ്ങനെ ഈ രീതിയില്‍ എഴുതുമ്പോള്‍ കട്ടിയാണ്ന്ന് എല്ലാരും പറയും.. ഏതായാലും ഇപ്പൊ സന്തോഷമായി.. :-)
വീണ്ടും ജനിക്കുന്നതിന്റെ തീക്ഷ്ണതയിലേയ്ക്ക് ഒരു ഉറവയുടെ കിനിഞ്ഞ ദുഃഖം പുഴയാകും!
:)
മണല്‍ മാഫിയ കാണണ്ട മാഷേ...
ഓഫ്:
അവളുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ്
തിരികെയെത്തേണം, വീണ്ടും ജനിക്കുവാന്‍...
ഇത് അതിമോഹമാണ്.
ഒരു തുള്ളി നീരിനായി നൊന്തുയിര്‍ വെന്തൂയരുന്ന വിലാപമാവുന്നു പുഴ....
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
കാപ്പീ, പ്രിയാ, ഈ കള്ളിന്റെ ഒരോ ഭാവനകളേ.. :)
വാല്മീകി, നിരക്ഷര്‍ജി, ഗോപന്, നന്ട്രി..
ശ്രീവല്ലഭ്ജി, നിര്‍ത്താണ്ടെ എയ്തണോണ്ട് ഭാവം കൊറയണ്ണ്ടോ? :) നന്ദി..
സുനീഷ്, വളരെ നന്ദി, വന്നതിനും, വായിച്ചതിനും കമന്റിയതിനും..
ശ്രീനാഥ്, ഷാരു, നന്ദി..
സതീര്ത്ഥ്യന്ജി, ഇതാണ് മ്മടെ മാക്സിമം ത്രോട്ടില്‍ :) നന്ദി.
ജ്യൊനവന്ജി, നന്ദി..
കിനാവേ, ഞാനൊന്നു കിനാവു കാണുകയെങ്കിലും ചെയ്യട്ടെ :) നന്ദി..
എസ്.വീ, വളരെ നന്ദി..
എന്താ ഉദ്ദേശം പാമരേട്ടാ?
നീ പുഴയായി വരുമ്പോള്‍
ഞാനെന്താവണം?
ഡിസ്റ്റില്‍ഡ് വാട്ടറിന്റെ കുപ്പിയാവാം ല്ലെ?
എന്തിനാ വീണ്ടുംജനിക്കുന്നത്?
ക്ഷുരസ്യധാര മതിയായില്ലെ?
നല്ല സുഖമുണ്ട് വായിക്കാന്‍ ട്ടോ
ഗമ്ഭീരം, പതുക്കെ ഒരു റിബല്‍ ആകാനുല്ല പുറപ്പടനെന്നു തോന്നുന്നു.
പ്രിയപ്പെട്ട ദേവ, വളരെ നന്ദി. ഞാന്‍ പുഴയാവുംബോള് നിങ്ങള്‍ മിനിമം കടലെങ്കിലുമാവണം.
നിരാശന്‍, നന്ദി. നിങ്ങളുടെ കഥ വായിച്ചു. ഇതുപോലെ കാംബുള്ള ഫലങ്ങള്‍ ഇനിയും പോരട്ടെ..
ഒന്നും ഒന്നും പുനര്ജ്ജനിക്കില്ല എന്ന വിശ്വസിക്കാനാണ് എനിക്കിഷ്ടം
കവിത ഇഷ്ട്ടപ്പെട്ടു.അസ്തമയത്ത്തിലെക്ക് ഒന്നു എത്തി നോക്കിയതിനു നന്ദി.
സുഹൃത്തേ,
നന്നായിട്ടുണ്ട്...
ആരാ പാമരേട്ടാ ആ കുഞ്ഞു വാവ?
കുഞുവാവ എന്റെ മോളു തന്നെ.. ചിന്നു.. :)
nice kunju vaava ..chinnu nice name ..
എനിക്കിന്നൊരു പുഴയാകണം മലയാ ബ്ലോഗു ലോകത്തെ ജനകീയ കവിയുടെ പുതിയ കവിത മനുഷ്യ നന്മയുടെ തീക്ഷണമായ തലങ്ങള്‍ ഒപ്പിയെടുക്കുന്നു.താന്‍ ജിവിക്കുന്ന സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നഗ്രഹിക്കുന്ന കവിയുടെ മനസിന്റെ നന്മയാണു ഈ പുഴയുടെ ഒഴുക്കില്‍ ദര്‍ശിക്കാന്‍ കഴിയുക
മണ്ണിന്റെ ചൊറിയും ചിരങ്ങും നക്കി
കാടും മലക്കളും നഗരങ്ങളും താണ്ടി
കടലില്‍ മരിക്കണം എന്നു കവി പറയുന്നത് ശരിക്കും സദ്:ഉദേശത്തോടെയാണു.ഒരു പുഴക്കു മനുഷ്യ ശരിരത്തില്‍ രക്തം ചെയ്യുന്ന പങ്കാണു നിര്‍വഹിക്കാനുള്ളത്.പുഴയെന്നത് കവിയുടെ ഭാഷയില്‍ സമൂഹത്തില്‍ അന്യമായി കൊണ്ടിരിക്കുന്ന മനുഷ്യ സേനഹമാണു.സേനഹത്തിന്റെ പുഴയാണു കവിയുടെ മനസ്
ഇന്ന് ഒരോ നദിയും മരിച്ചു കൊണ്ടിരിക്കുകയാണു.മരണം എന്നത് ഒരു നദിയെ സംബന്ദിച്ചിടത്തോളം ഒരു സത്യ പ്രസ്താവനയാകുന്നില്ല കൊല്ലുക ആല്ലെയല്‍ കൊലക്കു കൊടുക്കുക എന്ന വിശെഷണമാകും കുടുതല്‍ യോജിക്കുക.സാമൂഹത്തില്‍ എന്തെല്ലാം കര്‍മ്മങ്ങളാണു ഒരു നദിക്കു നിര്‍വഹിക്കാനുള്ളത്.മനുഷ്യന് വലിച്ചെറിയുന്ന വിഴുപ്പു പാണ്ടങ്ങള്‍ ചുമക്കാനു അവന്റെ അഴുക്കു കഴുകി കളയാനും അവനു കുളികാനും കുടിക്കാനും നദി വേണം
കവി പറയുന്നു.
കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്റെ പാണ്ടങ്ങള്‍
ആര്ത്തിയോടെനിക്കാഹരിച്ചിടണം
നദിയുടെ ദു:ഖത്തിന്റെ തിക്ഷണമായ ഭാവം.ആര്‍ത്തിയോടെനിക്കാഹരിച്ചീടണം എന്നു നദി പറയുന്നത് തിവ്രമായ ദു:ഖത്തോടെ തന്നെയാണു.ഇവിടെത്തെ ആര്‍ത്തിക്കു നദിയുടെ വിഷാദത്തിന്റെ മുഖമാണു.തന്നെ അവഗണിക്കുന്ന സാമുഹത്തെയും നദി സേനഹിക്കുന്നു.അസ്വസ്തയോടെയാണെങ്കിലും അവന്റെ വിഴുപ്പു പാണ്ടങ്ങള്‍ ചുമക്കാന്‍ നദി തയാറാകുന്നു.ഇന്നു നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നദിക്കളും മാലിന്യത്തിന്റെ കുമ്പാരമാണു.മണല്‍ വാരിയും അതിരുകള്‍ കൈയ്യേറിയും നാം നമ്മുടെ സ്വാര്‍ഥാ ലാഭത്തിനു വേണ്ടി ഒരോ നദിയുടെയും ചിറകുകള് അരിഞ്ഞു വിഴ്ത്തുന്നു. അത്തരം ഒരു സമൂഹത്തില്‍ ഒരു പുഴയായി ജനിക്കണം എന്നാഗ്രഹിക്കുന്ന കവിയുടെ മനസ് നന്മയുടെ പ്രതിബിമമാണു.
വളരെ നന്ദി, അനൂപ്.
സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമായിരിക്കണം ഇതെഴുതിച്ചത്.. കഴുതയേപ്പോലെ കാമം കരഞ്ഞു തീര്‍ക്കുന്നു..
ഇതില്‍ സംഗതി ഉണ്ട്!!
nice കവിത...
കുഞ്ഞുവാവയ്ക്ക് ചക്കരയുമ്മ..
വളരെ നല്ല രചന!
അതിശക്തമായ ബിംബങ്ങള്‍!
ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്.
"കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്റെഭാണ്ഡങ്ങള്‍
ആര്‍ത്തിയോടെനിക്കാഹരിച്ചീടണം"
നീറുന്ന വരികള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ