2008, ജൂലൈ 19, ശനിയാഴ്‌ച

വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....


വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....

മഴകൊള്ളാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറിയിട്ടില്ലാത്തവനേ ഇതു ചെയ്യൂ. കടല പൊതിയാനല്ലാതെ കടലാസും ഉപയോഗിച്ചിട്ടുണ്ടാവില്ല.

പുസ്തകം കത്തിക്കുന്നവനും ഗുരുവിനെ ചവിട്ടിക്കൊല്ലുന്നവനും ഇവരുടെ ദൈവം ഏതു നരകമാണോ വിധിച്ചിട്ടുള്ളത്‌..

ആ അദ്ധ്യാപകന്‍റെ കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

പത്രങ്ങളില്‍:

മാതൃഭൂമി
മനോരമ
ദേശാഭിമാനി

20 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

പ്രതിഷേധം രേഖപ്പെടുത്തുന്നു...

ദിനേശന്‍ വരിക്കോളി പറഞ്ഞു...

ഏതു വാര്‍ത്തയും ചൂടപ്പം പോലെ വിറ്റുപൊകുന്നകാലമാണ് ...
മലയാളപത്രങ്ങളും ചാനലുകളും ഇതിനു മല്‍സരിക്കുന്നകാഴ്ച്ചയാണ് ...
[ഒരദ്ധ്യാപകനെ തല്ലിയും ചവിട്ടിയും] മനോഹരമായി പീഡിപ്പിക്കുന്നത്ത് മനോഹരമായി പകര്‍ത്താനും വാര്‍ത്താപ്രാധാന്യം
നേടാനുമുള്ള തത്രപ്പാടിലാണ് ഇവരില്‍ പലരും . ......
എങ്കിലും ഇത്തരം സംഭവത്തെ അപലപിക്കാതിരിക്കാന്‍ വയ്യ ........................
സത്യം പറഞ്ഞാല്‍ ഒരു ബലാല്‍ക്കാരവാര്‍ത്തയോ , കൊലപാതകവാര്‍ത്തകളോ,
ഇല്ലാതെ മലയാളത്തിലെ ഒരു വാര്‍ത്താപത്രങ്ങളും പുറത്തിറങ്ങുന്നില്ലെന്നതും വിരോധാഭാസം
തന്നെ ..............

Unknown പറഞ്ഞു...

മാതാപിതാ ഗുരു ദൈവമെന്ന് കേട്ട് പഠിച്ചവരാണ്
നമ്മള്‍
അതൊക്കെ നമ്മുക്ക് മറക്കാം
ഈ നാടിന്റെ വൃത്തിക്കെട്ട ഒരു സംസക്കാരത്തിന്റെ
ഒരു ഭാഗമായി പോയില്ലെ നമ്മളും.
ജീര്‍ണ്ണീച്ച മനസ്സിന്റെ ഇത്തരം ചെയ്തികള്‍ക്ക് മുന്നില്‍ മരിച്ച ബിംബങ്ങളായി മാറാം നമ്മുക്ക്

ശ്രീവല്ലഭന്‍. പറഞ്ഞു...

പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. കാടത്തം തന്നെ.

നിരക്ഷരൻ പറഞ്ഞു...

മുന്‍പൊരിക്കല്‍ ഒരു അദ്ധ്യാപകനെ കുട്ടികളുടെ മുന്നിലിട്ട് കശാപ്പ് ചെയ്തു കുറേപ്പേര്‍. ഇപ്പോളിതാ ഇങ്ങനേയും. കഷ്ടം.....

അല്ലയോ സ്വാമി വിവേകാനന്ദാ...അങ്ങ് പറഞ്ഞിട്ട് പോയതാണ് സത്യം. അത് മാത്രമാണ് സത്യം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ മനുഷ്യനെ നന്നാക്കാന്‍ വേണ്ടിയുണ്ടാക്കിയ മതങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതാ‍യ ശിക്ഷ കിട്ടണം. ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

മാതാ, പിതാ, ഗുരു, ദൈവം. അടുത്തുകിടക്കുന്നത്‌ അച്ഛനും അമ്മയും ആണെങ്കിലും അതിനും മുകളിലാണ്‌ ഗുരുവിനും ദൈവത്തിനും സ്ഥാനം. ഇത്‌ മനസ്സിലാവണമെങ്കില്‍ ഭാരതീയ സംസ്കാരം എന്താണെന്നറിയണം. അറിവുണ്ടായാല്‍ പരസ്പരസ്നേഹം വളരും മതവും ദൈവവും എന്താണെന്ന്‌ മനസ്സിലാവും. അത്‌ തിരിച്ചറിയരുതെന്ന്‌ നിര്‍ബ്ബന്ധമുള്ള വര്‍ഗ്ഗീയ പിശാചുക്കള്‍ക്ക്‌ ചെകുത്താന്‍പോലും മാപ്പ്‌ കൊടുക്കില്ല.

ജയിംസ്‌ മാഷിന്റെ കുടുബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ആ കുടുബത്തിനെ ദൈവം രക്ഷിക്കട്ടെ എന്നു പറഞ്ഞതുകൊണ്ട്‌ മാത്രം അവസാനിക്കുന്നതായിരിക്കരുത്‌ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചങ്ങലക്കെട്ടുകളില്ലാത്തവരുടെയെങ്കിലും പ്രധിഷേധം.

കാപ്പിലാന്‍ പറഞ്ഞു...

പ്രതിക്ഷേദിക്കുന്നു

മാണിക്യം പറഞ്ഞു...

ജയിംസ്‌ അഗസ്‌റ്റിന്റെ
നിര്യാണത്തില്‍ അനുശോചനം രേഖപ്പെടൂത്തുന്നതിനോടൊപ്പം

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ
ദുഖത്തില്‍ പങ്കു ചേരുകയും
ആത്മാവിന്റെ നിത്യശാന്തിക്കായ്
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കാവലാന്‍ പറഞ്ഞു...

മത,രാഷ്ട്രീയ ഷ്ണ്ഡന്മാരുടെ ആജ്ഞക്കനുസരിച്ച് പാഠപുസ്തകങ്ങള്‍ ചുട്ടെരിക്കുന്ന,
നെറികേടിന്റെ നാരായംകൊണ്ട് ഗുരുവിന്റെ ജീവനെടുക്കുന്ന,നേതാക്കന്മാരുടെ വാഗ്ധോരണിയാല്‍ വരിയുടക്കപ്പെട്ട് അവരുടെ എച്ചിലു തിന്നു ജീവിക്കുന്ന ഈ തെരുവു പട്ടികള്‍ക്ക് മനുഷ്യത്വം വയ്ക്കണമെങ്കില്‍ ഇവറ്റയ്ക്ക് വേദന എന്തെന്നറിയണം.

ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്കെല്ലാം മതിയാവോളം കടിച്ചു വലിച്ചൂറ്റി ചിറിനക്കി രസിക്കാന്‍ ഒരിരയെ കിട്ടി.എന്നും ചോര കുടിച്ചു യൗവ്വനം നിലനിര്‍ത്തുന്ന രാഷ്ട്രീയത്തിനൊരു രക്തസാക്ഷിയേയും കിട്ടി.
എന്തെങ്കിലും നഷ്ടപ്പെട്ടത് പുത്രനെ,ഭര്‍ത്താവിനെ,അച്ഛനെ നഷ്ടപ്പെട്ട ഏതാനും ചിലര്‍ക്കാണ്.അവരുടെ വേദനയില്‍ നിശ്ശബ്ദം പങ്കുചേരാനല്ലാതെ എന്തു ചെയ്യാന്‍.

മതത്തിന്റെ രാഷ്ട്രീയത്തിന്റെ മേലങ്കികള്‍ വലിച്ചെറിഞ്ഞ് മനുഷ്യനായി എല്ലാവരും ജീവിക്കുന്ന ഒരു ദിവസം പുലരുമെന്നു പ്രത്യാശിക്കാം.

siva // ശിവ പറഞ്ഞു...

എനിക്കും ഏറെ വിഷമം ഉണ്ട്...ഈ ക്രൂരതയില്‍...

പിന്നെ ദിനേശന്‍ വര്‍ക്കോളി പറഞ്ഞൈരിക്കുന്ന കാര്യവും ഒന്ന് ശ്രദ്ധിക്കൂ...

സസ്നേഹം,

ശിവ.

ബാബുരാജ് പറഞ്ഞു...

ഞാനും പ്രതിഷേധിക്കുന്നു.
അതല്ലേ നമുക്കൊക്കെ ചെയ്യാന്‍ പറ്റുന്ന 'കാര്യം'.

ശ്രീ ജയിംസ്‌ അഗസ്റ്റിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ക്ലസ്റ്റര്‍ യോഗസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റു മരിച്ച,
അധ്യാപകന്‍ മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ ജയിംസ്‌ അഗസ്‌റ്റിന്‌
ആദരാഞ്ജലികള്‍.............
ഒരു പഴയ അദ്ധ്യാപകന്‍ എന്ന നിലയില്‍
ഇത്രയെങ്കിലും അങ്ങേക്കു വേണ്ടി....
രാഷ്ട്രീയ കലിപ്പുകള്‍ തുടരട്ടെ.............

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

എന്ത് പറയാന്‍.ക്രൂരത കൊണ്ട് മനസ്സ് മരവിച്ച മലയാളികളെ കുറിച്ച് ഒന്നും പറയാനില്ല.ഹാ....കഷ്ടം.

Kallara Gopan പറഞ്ഞു...

താങ്കളുടെ ഈ പ്രതിഷേധത്തോട് നൂറുശതമാനവും യോജിപ്പ് പ്രകടിപ്പിച്ചുകൊള്ളുന്നു.താങ്കളെ അനുകൂലിക്കുന്ന എല്ലാവരോടും.

Typist | എഴുത്തുകാരി പറഞ്ഞു...

njaanum koodunnu, prathishedhikkaan. pakshe athu kondu in enthaa kaaryam?

GLPS VAKAYAD പറഞ്ഞു...

പോയവര്‍ക്കു പോയി,ചിലര്‍ക്കു ലാഭം,ചിലര്‍ക്കു നഷ്ടം ഇനി വീതം വയ്പിന്റെ കാലം..പാവം കുഞ്ഞുങ്ങള്‍, ഒരമ്മ, ഒരു ചരിത്രപുസ്തകവും രേഖപ്പെടുത്തില്ല അവരുടെ വേദനകള്‍.ഒരു പ്രാര്‍ത്ഥനയും തിരികെ കൊണ്ടു വരില്ല.. കുഞ്ഞുങ്ങളുടച്ഛനെ......

Bindhu Unny പറഞ്ഞു...

പ്രതിഷേധിക്കുന്നു. അദ്ധ്യാപകനെ കൊന്നതിലുപരി ഒരു മനുഷ്യനെ ഇങ്ങനെ നീചമായി കൊലപ്പെടുത്തിയതിനെതിരേ. എന്തിന്‍ വേണ്ടി ഈ കൊടുംക്രൂരത?

N.J Joju പറഞ്ഞു...

ആ അദ്ധ്യാപകന്‍റെ കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

Sojo Varughese പറഞ്ഞു...

ആ പുസ്തകം കത്തിച്ച് കളയൂ .....എല്ലാ പുസ്തകങ്ങളും കത്തിച്ചു കളയൂ...മനുഷ്യന്‍ സമാധാനമായി ജീവിക്കട്ടെ.....