2008, ജൂലൈ 9, ബുധനാഴ്‌ച

തീപ്പെട്ടിക്കൊള്ളി


http://flickr.com/photos/tomstardust/2159273668/
ഒരു തീയായി ആളുന്നത്‌
സ്വപ്നം കണ്ട്‌
വിധിഹിതത്തിന്‍റെ
നറുക്കു വീഴുന്നതും
കാത്തിരിക്കുന്നു.

ഒരൊറ്റ ആളലേയുള്ളൂ.
നിലവിളക്കിലെ സൌമ്യതയായോ
അടുപ്പിലെ വേവായോ
പുനര്‍ജനിക്കേണ്ടി വരും.

അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ.

30 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അക്ഷരങ്ങളെ ഇങ്ങനെ പൊലിപ്പിക്കാനും വേണം ഒരു കഴിവ്..
അല്ലെങ്കില്‍ ഒരു യോഗം
തീപ്പെട്ടിക്കൂടുപോലെ, സ്ഫോടനം ഒളിപ്പിച്ച ഒരു കവിത
പാമൂവേട്ടാ, ആയുഷ്മാന്‍ ഭവ

ചന്ദ്രകാന്തം പറഞ്ഞു...

അതെ..ഇതാണ്‌ തീപിടിച്ച, തീപിടിപ്പിയ്ക്കുന്ന ചിന്ത.

തോന്ന്യാസി പറഞ്ഞു...

തീപ്പെട്ടിക്കൊള്ളി പോലെ,തീപ്പെട്ടിക്കൊള്ളിയെ പറ്റി
തീപ്പിടിപ്പിച്ച കവിത

പാമുവേട്ടാ കീപ്പിറ്റപ്പൂ.........

Sharu (Ansha Muneer) പറഞ്ഞു...

തീ പോലെ പൊള്ളുന്ന കവിത.... :)

Rare Rose പറഞ്ഞു...

ഒരു കുഞ്ഞുതീപ്പെട്ടിക്കുള്ളിലെ പൊട്ടിത്തെറിക്കാനുള്ള വെമ്പലിനെ എത്ര മനോഹരമായി ഈ വരികളില്‍ പകര്‍ന്നിരിക്കുന്നു......അസ്സലായി പാമരന്‍ ജീ...ആശംസകള്‍..:)

smitha adharsh പറഞ്ഞു...

നല്ല കവിത....നല്ല ചിന്ത.

ഹാരിസ് പറഞ്ഞു...

pamji,.....this is great

തണല്‍ പറഞ്ഞു...

പാമര്‍ജീ,
കുറച്ച് വരികള്‍ക്കുള്ളില്‍
ചിന്തകളും കുടുക്കി,
ഒരു തീപ്പെട്ടിക്കൊള്ളിപോലെന്നെ
കത്തിച്ചു കളഞ്ഞല്ലോ..ദുഷ്ടാ.
വിധിഹിതത്തിന്‍റെ
നറുക്കു വീഴുന്നതും
നോക്കിയുള്ള കാത്തിരിപ്പില്‍ ഒരു കൂട്ടാളി കൂടി...!

Typist | എഴുത്തുകാരി പറഞ്ഞു...

ആരും ആലോചിക്കാത്ത ഒരു കാര്യം.

ജ്യോനവന്‍ പറഞ്ഞു...

ആഹാ! ഞാനാലോചിക്കുവാരുന്നു.
വളരെ മനോഹരമായൊരു കവിത.
ആഭിനന്ദനം.

വല്യമ്മായി പറഞ്ഞു...

ഒരു നിമിഷത്തേക്കാണെങ്കിലും ഒരു തിരിയിലോ അടുപ്പിലൊ പകര്‍ന്ന് നല്‍കുന്നത് നന്മയും മറ്റേത് തിന്മയുമാണല്ലൊ :)

ബൈജു (Baiju) പറഞ്ഞു...

"അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ"

മാഷേ, പോസ്റ്റിഷ്ടമായി.കവിതയിലെ തീ കെടാതിരിക്കട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ശ്ശൊ ന്റെ ക്കൈ പൊള്ളി

എന്തൊരുശിരന്‍ ചിന്തയാ പാമൂജീ.

Sojo Varughese പറഞ്ഞു...

വെറും തീപ്പെട്ടിക്കൊള്ളികള്‍ ആവുന്ന നാം. ഒരു ആളലില്‍ എരിഞ്ഞു കെട്ടടങ്ങുന്ന നാം.

[നേരെ വാ നേരെ പോ - കൊള്ളാം.]

Where was the 'tipping point'?

ശ്രീവല്ലഭന്‍. പറഞ്ഞു...

ഉഗ്രന്‍ കവിത. ചിന്തിപ്പിച്ചു. :-)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എന്റെ കൈ പൊള്ളീ..ഈ പടം എങ്ങനെ എടുത്തിഷ്ടാ.. കൊള്ളാം നല്ല കവിത ..നല്ല പടം..

siva // ശിവ പറഞ്ഞു...

ഈ വരികള്‍ എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു....

പ്രത്യേകിച്ചും അവസാന നാലു വരികള്‍....

അടക്കിവച്ച അസഹിഷ്ണുതയെ ഒരു പൊട്ടിത്തെറിയായ് പൊലിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു കൊള്ളിയായ് മാറാന്‍ ഞാനും ഏറെ ആശിക്കുന്നു....

നടക്കില്ലാ എന്നറിയാം....

എന്നാലും ഈ വരികള്‍ വായിച്ചപ്പോള്‍ അങ്ങനെ വെറുതെ ആശിച്ചുപോയി....

സസ്നേഹം,

ശിവ.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല ചിന്തയില്‍ നിന്നുണ്ടായ നല്ല വരികള്‍.

കാപ്പിലാന്‍ പറഞ്ഞു...

വളരെ നല്ല ചിന്തയും ,വരികളും പാമൂ,സമ്മതിച്ചിരിക്കുന്നു ഈ ചിന്തകളെ .

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഒരു പുകച്ചുരുളായ് അന്ന്യന്റെ ശ്വാസനാളത്തില്‍ പടരാതെയുമിരിക്കട്ടെ.

Unknown പറഞ്ഞു...

തീക്ഷണമായ രചനാ ശൈലിയുടെ മറ്റൊരൂ
ഉദാഹരണം കൂടി
പാമു
തീപ്പെട്ടികൊള്ളീ
പതിയെ ഒരച്ചോളു
കൈപൊള്ളിക്കണ്ട
ഇതില്‍
മനുഷ്യന്റെ ഒരു ജീവിതാവസ്ഥയുടെ ഒരു യഥാര്‍ഥ
ചിത്രമുണ്ട്.
മനോഹരം തന്നെ
പ്രത്യേകിച്ച് അവസാന വരികള്‍

Unknown പറഞ്ഞു...

പാമു
ഉദിച്ചു ഉയരുന്നു
നക്ഷത്ര ശോഭയോടെ
ഊതി കെടുത്താതിരിക്കട്ടേ
കാലം ഈ കെടാവിളക്കിനെ
സസേനഹം
പിള്ളേച്ചന്‍

പാമരന്‍ പറഞ്ഞു...

എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

കാന്താരി, പടം പതിവുപോലെ അടിച്ചുമാറ്റല്‍ തന്നെ. ഞാന്‍ പടം ഇടുമ്പോള്‍ അതു എവിടുന്നാണോ എടുത്തത്‌ അവിടേയ്ക്ക്‌ ലിങ്ക്‌ ചെയ്യാറുണ്ട്‌. പടത്തില്‍ മൌസ്‌ വെച്ചാല്‍ ടൂള്‍ടിപ്പിലും കാണാം.

വിശാഖ് ശങ്കര്‍ പറഞ്ഞു...

“അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ.“

വല്ലാത്ത ഒരു വിഷാദം പറ്റിപ്പിടിച്ചിരിക്കുന്നു ഈ തീപ്പെട്ടിക്കൊള്ളിയില്‍....
അഭിനന്ദനങ്ങള്‍.

Mahi പറഞ്ഞു...

ഇതു പൊലിപ്പിച്ചെടുക്കാന്‍ കഴിയാത്ത ഒരുപാട്‌ പേര്‍ക്ക് പൊലിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരാളുടെ സ്നേഹമാണ്‌

Manikandan പറഞ്ഞു...

നന്നായിട്ടുണ്ട്

നിരക്ഷരൻ പറഞ്ഞു...

ജ്ജ് ഒരു കാട്ടുതീ തന്നെ ന്റെ പാമൂ...

കൊട് കൈ........
അയ്യോ വേണ്ടാ...കൈ പൊള്ളും :) :)

Jayasree Lakshmy Kumar പറഞ്ഞു...

രൊറ്റ ആളലേഎ ഉള്ളു. സൌംയമായോ തീഷ്ണമായോ..

നല്ല വരികൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ.“

അങ്ങനെ ഉണ്ടായല്‍? ദൈവമേ!