വൈകിട്ടു പതിവുപോലെ ഒന്നു നാട്ടിലേയ്ക്കു വിളിച്ചതാണ്. അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്തൊരു ശബ്ദം.
"മാഷിനെ വേണമെങ്കില്‍ മൊബൈലില്‍ വിളിക്കൂ.."
ങ്ഹേ! ഇതാരപ്പ? ഉടനെ അച്ഛനെ മൊബൈലില്‍ വിളിച്ചു.
"അതാരായിരുന്നു?"
"അതു കവി കുരീപ്പുഴ ശ്രീകുമാര്‍..!"
ഇപ്പോ ഉഗ്രനായിട്ടൊന്നു ഞെട്ടി. കവിതയും സംഗീതവും ഏഴയലത്തുകൂടെപ്പോലും പോയിട്ടില്ലാത്ത ഞങ്ങളുടെ വീട്ടില്‍.. ഇനി വഴിതെറ്റിയോ മറ്റോ വന്നു കയറിയതായിരിക്കുമോ?
"ഇവിടെ വൈ.എഫി.ന്റെ ഒരു മീറ്റിങ്ങിനു വന്നതാണ്.. നമ്മുടെ വീട്ടിലായിരുന്നു താമസം.."
അപ്പോ അതാണു സംഗതി. അല്ലാതെ നമ്മുടെ കാരണവര്‍ കവികളുമായി ഒരു ബന്ധവും അബദ്ധത്തില്‍ പോലും ഉണ്ടാക്കാന്‍ വഴിയില്ല.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് വൈ.എഫ്. 'സ്വാതന്ത്ര്യസംരക്ഷണം' എന്നോ മറ്റോ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നത്രെ. അതിനു മുഖ്യാതിഥിയായി വന്നതാണ്.
കിട്ട്യ ചാന്‍സല്ലേ കവിയോടൊന്നു സംസാരിക്കാനൊക്കുമോന്നു അച്ഛനെ സോപ്പടിച്ചു നോക്കി. അരമണിക്കൂറു കഴിഞ്ഞു വിളിക്കാന്‍.
അരമണിക്കൂര്‍ കടിച്ചുപിടിച്ചു കാത്തിരുന്നു. റിങ്ങു ചെയ്തപ്പോള്‍ അങ്ങേത്തലയ്ക്ക് ആ പരുപരുത്ത, എന്നാല്‍ പതുപതുത്ത ശബ്ദം!
സംസാരിക്കുമ്പോള്‍ ഒരു ജാടയുമില്ല! പച്ചമനുഷ്യന്. വളരെ പതുപതുത്ത സംസാരം. കാനഡയിലെ താമസത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. എന്നാണു നാട്ടിലെത്തുന്നതെന്നും നാട്ടിലെത്തുമ്പോള്‍ കോണ്ടാക്റ്റു ചെയ്യണമെന്നും പറഞ്ഞു.
ബ്ളോഗു വിശേഷങ്ങളെക്കുറിച്ചൊക്കെ ഞാനൊരു നീണ്ട പ്രഭാഷണം തന്നെ നടത്തി.
കൂഴൂരിനേയും വിഷ്ണുപ്രസാദ് മാഷിനെയും എനിക്കു ബ്ളോഗുവഴി പരിചയമുണ്ടെന്നൊക്കെ തട്ടിവിട്ടു. ഷൊര്‍ണ്ണൂരിലെ കവി സംഗമത്തെക്കുറിച്ചൊക്കെ പറഞ്ഞു. കൂഴൂരിനെയും വിഷ്ണുമാഷെയും പറ്റി 'വളരെ ശക്തരായ കവികള്‍' എന്നാണദ്ദേഹം പറഞ്ഞത്.
ഇപ്പോള്‍ കൊല്ലത്താണു താമസം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്റ്ററേറ്റില്‍ ജോലി.
നാട്ടില്‍ വന്നാല്‍ കോണ്ടാക്റ്റു ചെയ്യണമെന്നും ഫോണ്‍നമ്പര്‍ അച്ഛന്റെ കയ്യില്‍ കൊടുക്കാമെന്നും പറഞ്ഞു.
ജെസ്സിയുടെ കാവ്യകാരനുമായി നേരില്‍ സംസാരിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു.
ദേ എന്റെ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..!
2008, ഓഗസ്റ്റ് 15, വെള്ളിയാഴ്ച
കവിയുമായൊരു വിര്‍ച്വല്‍ അഭിമുഖം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
23 പ്രതികരണങ്ങള്‍:
എന്റെ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു.
സന്തോഷത്തില്‍ പങ്കു ചേരുന്നു.. ഒരു കവിയുമായി അഭിമുഖം നടത്താനുള്ള ഭാഗ്യം ഉണ്ടായല്ലോ..
അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!!!
പങ്കുവെയ്ക്കപ്പെട്ട സന്തോഷം = ഇരട്ടി സന്തോഷം
ആ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.
ഭാഗ്യവാന്....!!..അദ്ദേഹവുമായി അങ്ങനെയെങ്കിലും ഒരഭിമുഖം നടത്താനായല്ലോ...ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു...:)
പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും സന്തോഷമായി.
:)
ജാഡയില്ലാത്ത, സത്യ സന്ധനായ കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍.
ഓ..ഓ..തന്നെ തന്നെ.... ഓ ക്കേ..കണ്ഗ്രാജ്സ്. എന്റെ വീട്ടില്‍ കുമാരനാശാനും വള്ളത്തോളും ഉള്ളൂരുമൊക്കെ വന്നിട്ടോണ്ട്, എന്നിട്ടു ഞാന്‍ അഹങ്കരിച്ചോ.. ഇല്ല.
അതാണു പാമൂ ക്ലാസ്സ് ക്ലാസ്സ് എന്നു പറയുന്നതു.
കവിയുമായി ഫോണില്‍ സാംസാരിച്ചതൊന്നും വലിയ കാര്യമില്ല.ഞാന്‍ അസൂയകൊണ്ട്പറയുന്നതാണെന്നു വേണമെങ്കില്‍ കരുതിയ്ക്കോ. എനിയ്ക്കൊരു ചുക്കും ഇല്ല. ഹല്ല പിന്നെ!!!! :)
ഭാഗ്യവാന്....!!..
സന്തോഷത്തില്‍ പങ്കു ചേരുന്നു..
ഓ.ടോ : പറയുമ്പോള്‍ എന്റെ കാര്യവും പറയാന്‍ മറക്കണ്ട!
(കോഴിക്കോട് വരുമ്പോള്‍ വിശദമായിക്കണ്ടോളാം...)
kureeppuzha sreekumaarine mikkavaarum njaan kaanarundu ... dpi office nte kanteenil mikkavaarum chaaya kudikkaan pokumbol kaanum ...
ആഹാ അതും ഒപ്പിച്ചൊ?
കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ എനിക്കും ഇഷ്ടമാണ്.
ന്നാലും, ന്നെപ്പറ്റി പറഞ്ഞില്ലല്ലോ
+ - ? ! ##
സന്തോഷം കൊണ്ട് എനിക്കും ഇരിക്കാന്‍ വയ്യ. ബ്ലോഗിലെ കാര്യം പാമൂ പറഞ്ഞപ്പോള്‍ എന്നെ പറ്റി എന്തേ പറയാതിരുന്നത് ? ഞാന്‍ അല്ലേ രാജ്യവും ശക്തിയും മഹത്വവും :)
അച്ഛന്റെ കാല് ഒടിഞ്ഞിരിക്കുമ്പോള്
കുത്തി നടക്കന്‍ കൊണ്ടു വന്ന മുളവടിയും പിടിച്ചായി മകന് കളി, അയലത്തെ കൂട്ടുകാരന് ആ മുളവടി ചൊദിച്ചപ്പോള് മകന് കൊടുത്തില്ല
ആ വാശിക്ക് പറഞ്ഞതാണ്,
“ഹും!എന്റച്ഛനും മരത്തില്‍ നിന്നു വീഴും
അന്ന് ഞാനും മുളങ്കാലുപിടിക്കും..”
പാമരാ ഞാനും നാട്ടില്‍ പൊകും അതും കൊല്ലത്ത്
അമ്മച്ചിയാണേ ഇതിനു ഞാന്‍ പകരം വീട്ടും..
ഉം..ഉം,
നടക്കട്ടെ..നടക്കട്ടേ..
:)
അസൂയപ്പൂക്കളങ്ങനെയങ്ങനെ....
ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു...
:)
ദേ പങ്കു ചേര്ന്നിരിക്ക്ണു ട്ടൊ ഒരുപാട് സന്തോഷമായി
പാമൂ,
എന്റെ അസൂയ കുറ്യ്ക്കാനും പാമൂന് അതിത്തിരിയുണ്ടാക്കാനും ഒരു കാര്യം പറയട്ടെ. ശ്രീകുമാരന്‍ തമ്പിയോട് സംസാരിക്കാന്‍ അവസരം കിട്ടിയ കഥയാ. സിനിമയില്‍ സംഗീതം ചെയ്യാന്‍ താല്പര്യമില്ലാത്ത കാര്യമൊക്കെ പുള്ളി പറഞ്ഞു. സീരീയല്‍ ചെയ്യുന്നത് ഞങ്ങള്‍ക്കും അത്ര ഇഷ്ടപ്പെടുന്നില്ല എന്ന് ഞാനും. അങ്ങനെ കുറെ നേരം. ഒടുവില്‍ സ്വന്തം കൈപ്പടയില്‍ നാലുവരികളും :)
എനിക്ക് ഒന്നും വായിക്കുവാൻ കഴിയുനില്ലലോ.
ഫോണ്ട് പ്രോബ്ലമാവാൻ വഴിയില്ല, കണ്ണുകടിച്ചിട്ടാവും ;)
സന്തോഷത്തില്‍ പങ്കു ചേരുന്നു :)
ഈ അസൂയയിലും സന്തോഷത്തിലുമൊക്കെ ഞാനും പങ്ക് ചേരുന്നു.
എനിക്കുമുണ്ട്ട്ടോ സന്തോഷം.
aa santhoshathil njaanum panku cherunnu
എന്നെ കുനിച്ച് നിര്‍ത്തി കൂമ്പിടിച്ച് കലക്കാന്‍ നടക്കുന്ന ദുഷ്ടാ പാമരാ... എനിക്കും ഇപ്പോ നല്ല അസൂയയാണുള്ളത്. അപ്പോ അസൂയേം അസൂയേം തമ്മില്‍ വീടി :) :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ