യാഥാര്‍ത്ഥ്യമേ..
വേണ്ടിവരുമ്പോള്‍ കരയാന്‍ വച്ച കണ്ണീരും
തിളയ്ക്കുമ്പോള്‍ ഒഴുക്കാന്‍ കരുതിയ ചോരയും
ചൊരുക്കുമ്പോള്‍ വിളിക്കാന്‍ വച്ച തെറികളും
എറിഞ്ഞുകളഞ്ഞാണ്
നിനക്കിരിക്കാനൊരിത്തിരി ഇടം തന്നത്.
ഇടം നിറഞ്ഞ് നിറം മാറിയ
നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്..
അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന് മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള് നിന്റെ നോട്ടം..
തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.
2008, ജൂലൈ 27, ഞായറാഴ്ച
യാഥാര്‍ത്ഥ്യമേ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
36 പ്രതികരണങ്ങള്‍:
ഇന്നത്തെ ചിന്തകള്‍
പാമര്‍ജീ....,
നവരസങ്ങളും രുചികളും ഇങ്ങനെ ഒരേ പാകത്തില്‍ കുഴച്ചെടുക്കാന്‍ എങ്ങനെ പറ്റുന്നു...!!!
വായിയ്ക്കുംതോറും.. ചിരിയ്ക്കണമെന്നുണ്ട്, കരയണമെന്നുണ്ട്.. ന്നാലൊട്ടു പറ്റുന്നുമില്ല. ആകെക്കൂടി..ഒരു ഒരു...എന്താ പറയ്യാ...
പ്രണാമം ..!!!
ഇങ്ങനെയൊക്കെയെഴുതി പടരാന്‍ തുടങ്ങിയാല്‍ നിന്നെക്കൊന്ന് ഞാനും ചാവും.ഒറപ്പാ പന്ന പാമരാ...
അസൂയ മുഴുത്ത് കണ്ണ് കാണുന്നില്ലല്ലോ പകവാനേ.
മനുഷ്യന്റെ മണമെറിഞ്ഞ് നിങ്ങളെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു...
നന്ദി പാമര്‍ജീ..നല്ല വരികള്‍ക്ക്..,നല്ല ചിന്തകള്‍ക്ക്!
പാമൂ... :)
പാമരന് ജീ..,..ഓരോരോ അടരുകളായി പൊളിച്ചെടുത്ത് മുന്നിലേക്ക് ഇട്ടെറിഞ്ഞു തരുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ വാക്കുകള്‍ കിട്ടാതാവുന്നു...
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്..
ഈ വരികള്‍ എന്തോ വല്ലാതങ്ങ് ഇഷ്ടായി.........വാക്കുകള്‍ കൊണ്ട് മായാത്ത വിധം ചിന്തകള്‍ കോറിയിടുന്നത് ഇനിയും തുടരൂ ....
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
“ഇടം നിറഞ്ഞ് നിറം മാറിയ
നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്” ഇത് വല്ലാതെയിഷ്ടമായത്...
വളരെ ഇഷ്ടമായി ഈ കവിത. വല്ലാത്തൊരു ചിന്ത തന്നെ :)
“അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന് മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള് നിന്റെ നോട്ടം...”
നന്നായിരിയ്ക്കുന്നൂ മാഷേ
:)
നിന്നെക്കൊന്ന് ഞാനും ചാവും. കൊള്ളാം കവിത :-)
ജീവിതത്തെ പിഴിഞ്ഞ് പിഴിഞ്ഞ് ചണ്ടിയാക്കുന്ന യഥാര്‍ത്ഥ്യത്തെ കുറിച്ച് യഥാര്‍ത്ഥ്യത്തോട് കൂടി എഴുതിയിരിക്കുന്നു
പാമരന്‍സേ
On the rock അടിച്ച പോലായി ഇതു വായിച്ചിട്ട്
അല്‍പ്പം വെള്ളം ചേര്‍ത്തു പോസ്റൂ മാഷേ.
ഇതെടുത്ത് വച്ചിട്ടുണ്ട് ഒരു കിക്കിന് .. :)
കവിതകള്ക്കിവിടെ നാള്‍ക്ക് നാള് കാതലുണ്ടായിക്കൊണ്ടിരിക്കുന്നു..
പുറം ചൊറിയലാണേ.. :)
ഇന്ന് ഇതു വായിക്കാതെ
ഉറങ്ങിയെങ്കില്‍ നഷ്ടമായേനേ
നല്ല കാമ്പുള്ള ചിന്തകള്‍!
“നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്”
ഇതെനിക്ക് ഒത്തിരി ഇഷ്ടമായി!!
നല്ല ഒര്‍ജിനാലിറ്റി! കൊടുകൈ !!
നിറ്ദ്ദയനെ മുന്പില്പ്പില്പ്പിടിച്ചിരുത്തി
രണ്ട് വറ്ത്താനം പറഞ്ഞെങ്കിലതു
കണക്കായിപ്പോയി..
ഹല്ലേ!
ഇങ്ങനെ ഡയലൂട്ട് ചെയ്യാതെ ഒഴിച്ചു തന്നാല്‍
ഡ്രൈ അടിച്ച് ഞാന്‍ ചാകും.
അതിനു മുന്‍പ് നിന്നേം കൊല്ലും
എന്നെയങ്ങു കൊല്ല്....
നല്ല തവിടുകളയാത്ത അരിയുടെ ചോറ്
'അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന് മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള് നിന്റെ നോട്ടം..'-
കൊള്ളാം മാഷെ, അലിവും മനുഷ്യത്വവും അത്യാവശ്യത്തിനും ക്ഷാമകാലത്തും മാത്രം എടുക്കാനുള്ളവയായി അല്ലെ?
നന്നായിരിക്കുന്നു പാമരാ..
നല്ല കവിതയാണു കേട്ടോ
നല്ലൊരു ഹാസ്യകവിത
തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.
എനിക്കിഷ്ടപ്പെട്ടതു ഈ വരികളാ.. നന്നായിരിക്കുന്നു.
നിന്റെ ഇത്തിരി മാനത്തില്‍ എന്റെ കണ്ണെത്തുന്നതിനു് മുന്‍പു് എന്നെക്കൊന്നു് ഞാനും ചാവാന്‍ പറ്റുമോന്നു് നോക്കട്ടെ! :)
നല്ല കവിത!
പാംജി...വെടിച്ചില്ല്.
നല്ല സ്ട്രോങ്ങ് ചിന്തകളാണല്ലോ. ഇഷ്ടമായി വരികള്‍. :-)
ഇത്രയധികം നിരാശനാവേണ്ടതില്ല, സുഹൃത്തേ. ചെറിയ രോഗങ്ങള്‍ വരും, പോകും. അതിനുആത്മഹത്യയോ കൊലപാതകമോ പരിഹാരമല്ല. അലര്‍ജിയുള്ള വസ്തുക്കളെ അകറ്റി നിര്‍ത്തുക. ഇഷ്ടമുള്ളവ മാത്രം കാണുക.
നല്ലൊരു കവിത വായിച്ചതിണ്ടെ സുഖം...
അധികപ്പറ്റുകളില്ലാതെ, അതി ഭാവുകത്വമില്ലാതെ ഒരു കവിത. അഭിനന്ദനങ്ങള്‍
അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന് മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള് നിന്റെ നോട്ടം..
തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.
ഇവിടം മുതല്‍ നല്ലതായി ,അവസാന വരിയില്‍ വരുമ്പോള്‍ കവിയുടെ കോപത്തിന്റെ ഉച്ചിയില്‍ എത്തുന്നൂ .നിന്നെയും കൊന്നു ഞാനും ചാവും ..:):)
നാട്ടിലൊക്കെ വഴക്കിടുമ്പോള്‍ നില്‍ക്കകള്ളിയില്ലാതെ പറയുന്നതാണ് ആ വാചകം :)
കൊള്ളാം, പാമരന്.
നല്ല ചിന്ത....നല്ല വരികള്‍...അവസാനഭാഗം ഏറെ ഇഷ്ടമായി...
ഇടം നിറഞ്ഞ് നിറം മാറിയ
നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്
പാമുവിന്റെ രചനാശൈലിയ്യുടെ ആഴത്തിലുള്ള
അഖ്യാനമാണ് ഈ കവിത.സമൂഹ്യമായ വിമര്‍ശനങ്ങളെ ശക്തമായി തുറന്നുകാട്ടാന്‍ കവിക്ക്
കഴിയുന്നു.
തന്റെ മുന്നില്‍ കാണുന്നതൊന്നും സത്യമല്ല
വെറും നാടകം മാത്രമാണെന്ന് കവി ഓര്‍മ്മപെടുത്തുന്നു.അത്തരം ചിന്തകളാകാം
പ്രണയത്തെ കുറിച്ചുള്ള ചിന്തയില്‍ പോലും
പ്രതിഫലിക്കുന്നത്.
എന്തായാലും വളരെ ഇഷടപെട്ടു
വരികള്‍
പലതും ഞാന്‍ അടിച്ചുമാറ്റി
വല്ലോ ലൈനും കൈമാറാമല്ല്ലോ
സസേനഹം
പിള്ളേച്ചന്
:)
നല്ല വരികള്‍
ഇഷ്ടമായി
ഭാവുകങ്ങള്‍......
അതു കൊണ്ടല്ലേ,
ശ്വാസം മുട്ടുമ്പോള്‍ മുത്താന്‍ വച്ച
കുപ്പിയെ മാത്രം
ഞാന്‍ നിന്റെ മുമ്പില്‍ നിന്ന്
മാറ്റിപ്പിടിച്ചത്.
പാമരോ.... കേമന്‍ ;-)
പാമരന്,
വരികളെല്ലാം നന്നായിട്ടുണ്ട്. വലിയോരു സത്യം കുടീകൊള്ളുന്നു ഈ വരികള്‍ക്കിടയില്‍..
ദൈവത്തിന്റെ സൃഷ്ടിപ്പിലെ അമാനുഷികത ഒന്നുകൂടെ വെളിവാകുന്നു...അഭിനന്ദങ്ങള്‍...ആ ചിത്രത്തോട് യോജിപ്പില്ല..!
പാമുവേ..വരാന്‍ അല്പം വൈകി..അതുകൊണ്ട് പറയാന്‍ വന്നതൊക്കെ എല്ലാവരും കമന്റ് ആക്കി വച്ചു..
അതുകൊണ്ട് ഒത്തിരി നന്നായി എന്ന് മാത്രം പറയട്ടെ..
തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.
ഉഗ്രന്‍!!
ഞാന്‍ യാധാര്‍ത്ഥ്യമാണ് മകനേ പാമരാ....
നിന്റെ മാനവും,മര്യാദയും,
മനുഷ്യത്ത്വവുമെല്ലാം ചുരങ്ങിയെടുത്ത് കൊണ്ടുപോകുന്നതില്‍ നിന്ന്
എന്നെത്തടയാന് നിനക്കാവില്ല.
നിനക്ക് കൂട്ടാരെങ്കിലുമുണ്ടോ.
ഇല്ലല്ലോ ?
എനിക്ക് കാലം കൂട്ടിനുണ്ട്.
എന്നെക്കൊല്ലാന്‍ ഇങ്ങ് വന്നോളൂ.
ചുട്ടെരിക്കും നിന്നെ ഞാന്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ