കാലത്ത് ബ്രേക്ക്ഫാസ്റ്റിന് അച്ഛന്
നാപ്പാം ബോംബു തന്നെ വേണം
മക്കള്‍ക്കോരോരുത്തര്‍ക്കും
വെവ്വേറെ ബോംബുകള്‍ വേണം
മൂത്തവന് ക്ളസ്റ്റര്‍ ബോംബ്,
ഇളയവന് സ്റ്റെല്‍ത്ത് ബോംബ്,
ആകെയുള്ള പെണ്‍കൊച്ചാണെങ്കില്‍
ഐശ്വര്യാറായിയെപ്പോലെ മെലിയാന്‍ വേണ്ടി
ഗ്രനേഡുകള്‍ മാത്രം കഴിച്ചു ഡയറ്റുവാ..
അമ്മയ്ക്കങ്ങനെ ഒരു നിര്‍ബന്ധവുമില്ല
അവസാനം ബാക്കിവരുന്ന
വല്ല കുഴിബോംബോ പള്‍സ് ബോംബോ
കഴിച്ചു വയറു നിറച്ചോളും, പാവം!
ആറ്റം ബോംബും ഹൈഡ്രജന്‍ ബോംബുമൊന്നും
പിള്ളേരെ കാണിക്കാറില്ല
വിരുന്നുകാരാരെങ്കിലും വരുമ്പോള്‍ വിളമ്പാന്‍
അതൊക്കെ ഭരണിയിലാക്കി
അലമാരയില്‍ അടച്ചിരിക്കുകയാണമ്മ.
ഹൊ! ഈ ബോംബുകളില്ലായിരുന്നേല്
പട്ടിണി കിടന്ന് നമ്മളൊക്കെ എന്നേ മരിച്ചേനെ.
2008, ജൂലൈ 17, വ്യാഴാഴ്ച
കലവറ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
26 പ്രതികരണങ്ങള്‍:
വീണ്ടും ചിന്തകള്‍
എന്നെ അങ്ങു കൊല്ല് പാമരാ .ബാക്കിയുള്ളവര്‍ തലയില്‍ ഒന്നും കിട്ടാതെ വായിനോക്കി നടക്കുമ്പോള്‍ എന്താണ് സംഭവം ? ദിവസം രണ്ടു വീതം .അതും കലക്കന്‍.
ഓരോ ബോംബ് വീതം കഴിക്കട്ടെ ..മക്കള്‍ ..കാലം കലികാലം
ഇതു നേരത്തെ ഡ്രാഫ്റ്റില്‍ കെടന്നിരുന്നതാ.. ഒരു കോമഡി.
ഹ ഹ ഹ ബോംബു പുരാണം കലക്കി..അപ്പൂപ്പനും അമ്മൂമ്മക്കും എന്തു ബോംബാ കൊടുക്കേണ്ടതു പാമരന് ജീ..
‘ബോംബ് വിചാരം മുന്ന വിചാരം‘.. അല്ലേ പാമരാ... കൊള്ളാം.
ഹോ... വല്ലാത്തൊരു ചിന്ത തന്നെ മാഷേ...
ഒരു ബെല്‍ട്ട് ബോംബ് കിട്ടിയിരുന്നെങ്കില്‍....
;)
യ്യോ,എനിക്കു വയ്യ..വല്ലാത്ത ചിന്ത തന്നെ
എനിക്കെടുക്കാന്‍ ബോംബൊന്നും ബാക്കിവച്ചില്ലേ?
"ഈ ബോംബുകളില്ലായിരുന്നേല്
പട്ടിണി കിടന്ന് നമ്മളൊക്കെ എന്നേ മരിച്ചേനെ.."
ശരിയാ മാഷേ..
ബോംബേല് ബോംബു കച്ചവടം.
:)
എവിടന്നു കിട്ടുന്നു ഇതൊക്കെ?
ഹോ വിശന്നിട്ട് വയ്യ...എനിക്കും വേണം ഒരു ബോംബ്...
സസ്നേഹം,
ശിവ.
ഒാഹോ.. ഇവിടെ ബോബ് കച്ചോടം ആയിരുന്നോ? എന്നാല്‍ ഒാരോ പ്ളേറ്റ് പോരട്ടെ :-)
പാമു എനിക്ക് നന്നായി വിശക്കുന്നു.
ഒരു ബോബ് തായോ
നാടന്‍ ബോബ് മതി
പാമു കണ്ണൂരെങ്ങാന് ജനിച്ചിരുന്നെല്‍
ഇപ്പോ ബൊബ് വിറ്റ് കോടീശ്വരനായേനെ
അണ്ണാ വൈകിപ്പോയി
ബോംബിട്ടു, പൊട്ടി,
ഇനിയിപ്പോ ഞാനെന്തു പറയാനാ....
അടുത്ത ബോബ് വരുവോളം
കാത്തിരിക്കാം
പാമരാ ഇതിലെടക്കെവിടെയെങ്കിലും ഒരു പന്നിപ്പടക്കംകൂടി മേമ്പൊടിയായി ചേര്‍ക്കാമോ?
ഹൊ..ന്നാലും പാമര്‍ജീ..... ഇതൊരു വല്ലാത്ത ചിന്ത തന്നെ.
....നോക്കീം കണ്ടുമൊക്കെ വിളമ്പണെ..അല്ലെങ്കില്‍, "കല്യാണത്തിന് നാസ്വരം(നാദസ്വരം) ഉണ്ടാര്‍ന്നൂ..ന്ന് പറേണ കേട്ടു; വെളമ്പി വന്നപ്പൊ എനിയ്ക്കും ന്റെ കുട്ടിയ്ക്കും കിട്ടീലാ.." എന്ന് പണ്ടൊരു അമ്മൂമ്മ പറഞ്ഞുകേട്ടപോലെ... ആള്ക്കാര് കൊതിക്കെറുവ് പറയും.
:)
ഇത്തിരി വൈകിയെങ്കിലും ആ ബോംബ് പൊട്ടി..
ആദ്യമാ പടത്തിലെ കുട്ടിയുടെ നോട്ടത്തിലും,
പിന്നീട് തമാശയെന്ന അലുക്കുപേപ്പറില് നിങ്ങളെഴുതിയ വരികളിലും.
അവസാനം വരുന്ന കുഴിബോംബ് കഴിച്ച് വയറ് നിറക്കുന്ന പാവം അമ്മ..:(
പാമരാ,എന്റെ ചിന്തകള്‍ മറ്റെവിടെയോ ചുറ്റിത്തിരിയുന്നു..അതോ അതെന്റെ മുന്‍ വിധിയുടെ ബൈപ്രോഡക്ടാണോ..?????
എല്ലാര്ക്കും നന്ദി..
തണലേ.. അല്ല, എനിക്കു തോന്നുന്നു എല്ലാരും തമാശയായി മാത്രമേ എടുത്തുള്ളൂ എന്ന്.. ലോകമൊട്ടുക്കും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ തീറ്റാനുള്ള കാശിന് ബോംബുകളുണ്ടാക്കുന്നവരെ പരിഹസിക്കാനാണ് ഉദ്ദേശിച്ചത്.. ഏറ്റില്ലാന്നു തോന്നണു :)
ഇവിടെങ്ങും തേങ്ങാ അടിക്കാന്‍ പോലും ആരും ഇല്ലേ ?
എന്തായാലും തേങ്ങായ്ക്ക് പകരം ഞാനൊരു ബോംബ് പൊട്ടിച്ചേച്ച് പോകുന്നു.
:)
ചിന്തിച്ച് ചിന്തിച്ച് ഒരു പരുവമായൊ ആവൊ..?
കലവറേല് നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാന്‍ പറ്റിയ വല്ല ബോംബും ഉണ്ടോ മാഷെ?
ദേ ഞാനും കാണേണ്ടത് കാണാതെ കമന്റുന്നു :)
:)
only America can quench their thirst and hunger .jai america
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ