2008, ജൂലൈ 13, ഞായറാഴ്‌ച

ഇന്നത്തെ പ്‌രാന്ത്‌: അത്താവുള്ള ഖാന്‍



ഇന്നിപ്പോ എവിടെന്നോ അത്താവുള്ള ഖാന്‍റെ പാട്ടിന്‍റെ രണ്ടു വരികള്‌ കേട്ടു. ഒത്തിരികാലം മുന്പാണതു കേട്ടിട്ടുള്ളത്‌. ഒരിക്കല്‍ നോര്‍ത്ത്‌ ഇന്‍ഡ്യയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍. ഒരു തെരുവു ഗായകന്‍ തൊണ്ട കീറിപ്പാടുന്നു. എന്തായിരുന്നു ഫീല്‌! അന്നതു മനസ്സില്‍ വല്ലാതെ പതിഞ്ഞുപോയി.

തിരിച്ചു നാട്ടില്‍ എത്തിയ ഉടനെ അന്വേഷിച്ചു. ഇങ്ങേരുടെ പേരന്ന്‌ ആദ്യമായിട്ടാണു കേള്‍ക്കുന്നത്‌. 'ബേവഫാ സനം' എന്ന ആല്‍ബമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്‌. സീരീസിലെ ആദ്യ ഭാഗം. എല്ലാം എണ്ണം പറഞ്ഞ പാട്ടുകള്‍.

വിരഹവും വഞ്ചിതനായതിലുള്ള ദുഃഖവും കണ്ണീരില്‍ ചാലിച്ചെടുത്ത വരികള്‍. ശരിക്കും തൊണ്ടപൊട്ടിത്തന്നെ പാടുന്ന നാടന്‍ (ഉറ്ദു ഫോക്ക്‌) ശൈലി. നിങ്ങളുടെ മൂഡീനെ വല്ലാതെ സ്വാധീനിക്കും ഈ പാട്ടുകള്‍.

അറിയാത്തവര്‍ക്കായി: അത്താവുള്ള ഖാന്‍ ഇശഖെല്‍വി പാകിസ്ഥാനിയാണ്‌, പത്താന്‍. എല്ലാ ഗാനങ്ങളും എഴുതുന്നതും സംഗീതം നല്‍കുന്നതും പാടുന്നതും അദ്ദേഹം തന്നെ. അറിയപ്പെടുന്നൊരു ഉറ്ദു കവിയാണ്‌ അദ്ദേഹം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഡിയോ ആല്‍ബങ്ങളിറക്കിയതിന്‍റെ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ പേരിലാണെന്ന്‌ വിക്കി പറയുന്നു.

'ബേവഫാ സനം' എന്ന ബോളിവുഡ്‌ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പാട്ട്‌ സോനു നിഗാം ആലപിച്ചതോടെയാണ്‌ അദ്ദേഹം ഇന്‍ഡ്യക്കുള്ളിലും പ്രസിദ്ധനായത്‌.

ഈ പാട്ടുകള്‍ കേള്‍ക്കുന്നതിനു മുന്പൊരു കാര്യം. ഇതു കേട്ടിട്ട്‌ ഡെസ്പടിച്ച്‌ എന്നെ തെറി വിളിക്കരുത്‌. അല്‍പം സെന്റി മൂഡില്‍, ഒരു പെഗ്ഗിന്‍റെ കൂടെ, ഒറ്റയ്ക്കിരുന്ന്‌ കേക്കണ്ടതാണീ സാധനം. (കേട്ടിട്ടുള്ളവരോടു മാപ്പ്‌) :)

1. ബേദര്‍ദീ സേ പ്യാര്‍ കാ










കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..

2. അഛാ സില്ലാ ദിയാ തൂനേ










കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..

3. ഓ ദില്‌ തോട്‌കെ










കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..

4. മുഝ്കോ യേ തേരീ ബേവഫായീ










കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..

5. മേം ദുനിയാ തേരീ ഛോഡ്‌ ചലാ










കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..

അത്താവുള്ളയെപ്പറ്റി കൂടുതലറിയാന്‍:

1. വിക്കി
2. ഫാന്‍സ്‌ ക്ളബ്ബ്‌

22 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടോ? കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ദയവായി പങ്കു വയ്ക്കൂ.

തറവാടി പറഞ്ഞു...

സ്റ്റില്‍ പ്ലാന്‍‌റ്റില്‍ ജോലിയിലിരിക്കുമ്പോളാണ് ഇദ്ദേഹത്തിന്‍‌റ്റെ പാട്ടുകള്‍ കേട്ടിട്ടുള്ളത്. പ്ലാന്‍‌റ്റിലെ മിക്കതൊഴിലാളികളും ഭീലായിലേയും , നോര്‍ത്ത് ഇന്‍‌ഡ്യയിലേയും ആളുകളായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ ഒരിലക്ട്രിക്കല്‍ എഞ്ചിനീയര്‍ കാള്‍ ഓണ്‍ ഡ്യൂട്ടിയിലായിരിക്കും.

വൈകീട്ട് ചപ്പാത്തിയുണ്ടാക്കി അവരുടെ സൂപ്പര്‍ വൈസര്‍ വിളിക്കൂം.

' സാബ് ആവോ ഖാനാ റഡി ഹെ '

അവരുടെ ഒപ്പം ചപ്പാത്തിയും എന്തോ ഒരു കറിയും കാണും അതു കഴിച്ചിരിക്കെ അവര്‍ മിക്കവാറും വെക്കുന്ന പാട്ടുകളായിരുന്നു ഇവ.

ഹിന്ദി ഭാഷയോടുള്ള അടുപ്പം ' ആപ് കാ നാം ക്യാ ഹെ ' എന്നും ' മേരാ നാം ...' മാത്രമായിരുന്നതിനാല്‍ അര്‍ത്ഥമൊന്നുമറിയില്ലായിരുന്നെങ്കിലും വല്ലാത്തൊരു ഫീലിങ്ങ് തരുമായിരുന്നു.

പാമരന്‍ , നന്ദി :)

തറവാടി പറഞ്ഞു...

അയ്യോ കാള്‍ ഓണ്‍ ഡ്യൂട്ടിയില്‍ മാത്രമേ ഇതുള്ളു എന്നുപറയാന്‍ മറന്നു :)

തണല്‍ പറഞ്ഞു...

ആദ്യമായി കേള്‍ക്കുന്നു..പെഗ്ഗിനൊപ്പം നുണയാന്‍
ഡൌണ്‍ലോഡ് ചെയ്ത് മാറ്റിവയ്ക്കാം:)

Rare Rose പറഞ്ഞു...

അത്താവുള്ള ഖാനെ ആദ്യമായാണു കേള്‍ക്കുന്നതു....അതുകൊണ്ടു തന്നെ ഈ പരിചയപ്പെടുത്തലിനു നന്ദി പാമരന്‍ ജീ....:)
സ്പീക്കര്‍ പണി മുടക്കിയതിനാല്‍ ആ കവിയുടെ വരികള്‍ കേള്‍ക്കാനാവില്ലല്ലോ എന്ന ദു:ഖം മാത്രം ബാക്കി...:(

കണ്ണൂസ്‌ പറഞ്ഞു...

athu nannaayi paamaran.

ennaalum enikkingere athra ishTamalla. :(

Sunith Somasekharan പറഞ്ഞു...

umm....kollaam

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഹിന്ദി നന്നായി അറിയാത്തതു കാരണം അങ്ങനെ മനസിലാക്കാന്‍ പറ്റുന്നില്ല. എങ്കിലും ഈണങ്ങള്‍ ഇഷ്ടമായി. ഡൌണ്‍ലോഡ് ചെയ്ത് മൊബൈലിലേക്ക് മാറ്റിയിട്ടുണ്ട്. ഓഫീസില്‍ ചെന്ന് ഹിന്ദി സുഹൃത്തുക്കളോട് ചോദിച്ച് അര്‍ത്ഥം മനസിലാക്കണം.
ഈ പോസ്റ്റിന് നന്ദി.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പാമുവണ്ണന്‍ എന്നും പ്രാന്തനാവട്ടെയെന്ന്
ആശിച്ചു;
അയ്യോ മറ്റേ പ്രാന്തല്ല
ഇതുപോലുള്ള പിരാന്ത്
ന്നാലേ ഞങ്ങള്‍ക്ക് വല്ലതും കിട്ടൂ

Unknown പറഞ്ഞു...

ഇഷടപെട്ടു പാമു.ഞാന്‍ മൂപ്പരെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു.അധികം ഹിന്ദി ഗാനങ്ങള്‍
കേള്‍ക്കുന്ന സ്വാഭാവം ഇല്ലാത്തതു കൊണ്ടാകാം
നല്ല പോസ്റ്റ്

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇത് മെന്‍ ഓണ്‍ലി പാട്ട് പോലെ

പൊറാടത്ത് പറഞ്ഞു...

രണ്ട് ദിവസമായി ശ്രമിയ്ക്കുന്നു, കേള്‍ക്കാനും പറ്റുന്നില്ല, ഡവുണ്‍ലോഡും ആവുന്നില്ല. കൊതി കാരണം നില്‍ക്കകള്ളിയില്ലാതെ ആയിരിയ്ക്കുന്നു പാമര്‍..!!

പൊറാടത്ത് പറഞ്ഞു...

ഒറ്റയ്ക്കിരുന്ന് പെഗ്ഗടിച്ചത് മാത്രം മിച്ചം. മെയില്‍ ചെയ്യാമോ..?

പാമരന്‍ പറഞ്ഞു...

സോറി മാഷെ. ഒന്നു കണ്‍ട്രോള്‍ + റിഫ്രെഷ് ചെയ്തു നോക്കൂ.. ആദ്യം ഞാന്‍ ഗൂഗിള്‍ പേജസില്‍ ആയിരുന്നു ഇട്ടിരുന്നത്‌. അതു ബാന്‍ഡ്‌വിഡ്ത്‌ പ്രശ്നമായപ്പോള്‍ വേറോരു സ്ഥലത്തേക്കു മാറ്റി.. പഴയതു ചിലപ്പോള്‍ കാഷില്‍ കിടക്കുന്നതുകൊണ്ടാവും.

അല്ലെങ്കില്‍ ഈ ലിങ്കുകള്‍ നോക്കൂ.. ഇതൊക്കെ ഇ-സ്നിപ്സില്‍ കിടക്കുന്നുണ്ട്‌.

അഛാ സില്ലാ ദിയാ തൂനേ

മുഝ്കോ യേ തേരീ ബേവഫായീ

ബേദര്‍ദീ സേ പ്യാര്‍ കാ

മേം ദുനിയാ തേരീ ഛോഡ്‌ ചലാ

ഓ ദില്‌ തോട്‌കെ

പാമരന്‍ പറഞ്ഞു...

ഈമെയിലില്‍ അയക്കാന്‍ പാടാണു മാഷെ. എല്ലം 7-8 മെഗാബൈറ്റ്‌ വെച്ചുണ്ട്‌. :(

പൊറാടത്ത് പറഞ്ഞു...

വളരെ നന്ദി പാമരന്‍.. അപ്പോ ഇന്നത്തെ കാര്യം കുശാല്‍

Rasheed Chalil പറഞ്ഞു...

ഇഷ്ടപ്പെട്ടു...

എന്റെ ഫേവറേറ്റ്സ്...

http://www.youtube.com/watch?v=1RO_mPdtLwA

http://www.youtube.com/watch?v=sr7j89_XxD4

http://www.youtube.com/watch?v=33-9CDAKu_8

പാമരന്‍ പറഞ്ഞു...

അങ്ങനെ വരട്ടെ. എന്‍റെ പെണ്ണുമ്പിള്ളയ്ക്കും രണ്ടുമൂന്നു സുഹൃത്തുക്കള്‍ക്കും ഇങ്ങേരെ സഹിക്കാനേ പറ്റില്ല. അപ്പോ ഞാന്‍ വിചാരിച്ചു ഈ പ്രാന്ത്‌ എനിക്കു മാത്രമേ ഉള്ളെന്ന്‌. ഇപ്പോ ഒരാളെ കൂടെ കിട്ടി :)

CHANTHU പറഞ്ഞു...

എനിക്ക്‌ ഇഷ്ടമാണീ ശബ്ദം, ഭാവം.

മൂര്‍ത്തി പറഞ്ഞു...

ഡൌണ്‍ലോഡുന്നു..നന്ദി പാമരാ..

ഹാരിസ്‌ എടവന പറഞ്ഞു...

അത്താഉള്ള ഖാന്‍ ആണു.ഗസലിനേക്കാള്‍ ഏറെ
ഖവാലിയാണു അദ്ദേഹം പാടിയിട്ടുള്ളത്.
www.ansarimusic.net സേര്‍ച്ച് ചെയ്താല്‍
കൂടുതല്‍ ഗാനങ്ങള്‍ കേള്‍ക്കാം

പാമരന്‍ പറഞ്ഞു...

നന്ദി, ഹാരിസ്. 'അത്താഉള്ള' എന്ന്‌ ആദ്യം എഴുതി പബ്ലിഷ് ചെയ്തത്‌ പിന്നെ തിരുത്തുകയായിരുന്നു. Attaullah എന്നത്‌ മലയാളത്തില്‍ എങ്ങനെ എഴുതണമെന്നൊരു കണ്‍ഫ്യൂഷന്‍. ഹിന്ദി തപ്പാന്‍ മടി മെനക്കെടീച്ചില്ല.