ഒരു നേര്‍ത്ത പുകച്ചുരുളായാണ്
അവളാദ്യം വന്നത്..
ചത്തുറങ്ങിപ്പോയ രാത്രികളില്‍
അതു പതുക്കെ കനത്തു.
പിന്നെ താഴേക്കൊഴുകാന്‍ വിസമ്മതിച്ച
ഒരു കണ്ണുനീര്‍ത്തുള്ളി,
ജനിക്കാന്‍ സമരം ചെയ്ത ചില വാക്കുകള്‍,
കടിച്ചമര്‍ത്തലില്‍ നിന്ന്
വിടുതല്‍ നേടിയൊരു നീറ്റല്‍.
ഓരോന്നായി യാഥാര്‍ത്ഥ്യത്തിന്റെ
കുപ്പായമിട്ടു വന്നു.
കണ്ണുകളായിരുന്നു
ഒടുക്കം തെളിഞ്ഞു വന്നത്.
കണ്ണുകള്‍ക്കു മുന്‍പേ പിറന്ന ഒരു നോട്ടം
കൊരവള്ളിക്കു പിടിച്ച്
അതിന്റെ ആഴത്തിലേക്കു
മുക്കിക്കളഞ്ഞു.
ഇത്തിരി ശ്വാസം വേണമെന്ന്
എനിക്കു വേണ്ടിത്തന്നെ മിടിച്ചുകൊണ്ടിരുന്ന ഹൃദയം
നിലവിളിച്ചു തുടങ്ങിയപ്പോഴേയ്ക്കും
ആഴം പൂര്‍ണ്ണമായും
വിഴുങ്ങിക്കളഞ്ഞിരുന്നു.
മിഥ്യയും യാഥാര്‍ത്ഥ്യവും
കൊമ്പുകോര്‍ത്തിട്ടൊടുവില്‍,
ചിമ്മിത്തുറന്ന കണ്ണില്‍ നിന്നും
തള്ളിപ്പുറത്താക്കപ്പെട്ട ഒരു തുള്ളി
ഞാനായിരുന്നു.
നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍..
2008, ജൂലൈ 12, ശനിയാഴ്ച
പ്രണയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
31 പ്രതികരണങ്ങള്‍:
പ്രണയചിന്തകള്‍.. വറ്റിപ്പോയിട്ടില്ല :)
ഇതുവായിച്ച്,
നിലത്തുവീണുടഞ്ഞുപോയ
എന്നെയും പെറുക്കിക്കൂട്ടുകയാണ്
ഞാനുമിപ്പോള്‍....
ഞാന്‍ ഇതു വഴി വന്നു...
കവിത വായിച്ചു
പ്രണയം എന്ന് കേട്ടോടി വന്നതാണ് ഞാന്‍ പാമരന്‍സേ..പ്രണയത്തിന്റെ സുഖകരമായ ശീതള സ്പര്‍ശത്തിനു പകരം നീറുന്ന ഈ വരികളിലെ നോവുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ആറ്റി കുറുക്കിയ വരികള്‍...പറയാതെ വയ്യ.
വളരെ ഇഷ്ടമായി..
ഇതൊരു സീരീസ് ആക്കുമോ..ഒന്നില്‍ നിറുത്തരുതെന്നല്ലേ പഴമൊഴി :)
പ്രണയമെന്നു കേട്ടാല്‍ നൊക്കാതിരിക്കാനാവുമൊ?
പ്രണയത്തിന്റെ കുളിരില്‍ നിന്നും മൊചനത്തിനായി ഞാന്‍കണ്ട വഴി കൂടി ഒന്നു നൊക്കണെ. http://pathivukazhchakal.blogspot.com/2008/06/blog-post_23.html
‘കണ്ണുകള്‍ക്കു മുന്‍പേ പിറന്ന ഒരു നോട്ടം‘’
ഗംഭീരം.
‘കൊരവള്ളിക്കു പിടിച്ച്
അതിന്റെ ആഴത്തിലേക്കു
മുക്കിക്കളഞ്ഞു‘
ഒരു കല്ലുകടി. കൊരവള്ളി ഒന്നു മാറ്റീഴുതിയാലോ?
“നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍.“
മനോഹരം..
എപ്പോഴാ കഞ്ചാവു പ്രേമം തുടങ്ങിയത്?എന്തായാലും അതു നല്ലൊരു കവിതയായി.
എന്റെ ദൈവമേ പഴയ പ്രണയ കാലത്തിന്റെ തുടിപ്പുകള്‍ വല്ലതും വാക്കുകളിലൂടെ വരച്ചിട്ടിട്ടുണ്ടാവും എന്നു കരുതി ഓടി വന്നതാ..പക്ഷേ..നിരാശപ്പെടുത്തി..ഈ കവിത ബുദ്ധിജീവികള്‍ക്കു വേണ്ടി ഉള്ളതാ..ഇതിലെ പ്രണയം എവിടെ ആണെന്ന് മനസ്സിലായില്ലേ....
നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍..
..... നന്നായി :)
പ്രണയം ഹോമിച്ച അഗ്നികുണ്ഡത്തില്‍ നിന്നുമൊരു
പുകച്ചുരുളുയര്ന്നെന്നെ ഭീഷണമായി നോക്കുന്നു പാമരാ....
ഇങ്ങനെ വിങ്ങലുകള്‍ കുത്തിനിറച്ചുതന്നെ എഴുതണം ട്ടോ.
നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍
നിലത്തുടഞ്ഞൂ പോയ എന്റെ പ്രണയവും ഓര്‍മ്മകളുടെ നൂലിഴകളില്‍ ഞാന്‍ കോര്‍ത്തെടുക്കുകയാണ്.എന്നേലും ഒരിക്കല്‍
വിരിയാന്‍ കാത്തിരിക്കുന്ന ഒരു പൂമൊട്ടിനെ പോലെ ഞാനും കാത്തിരിക്കുകയാണ്
നഷ്ടപ്രണയം വീണ്ടും തളിര്‍ക്കും പുലരിക്കായി
ആശംസകളൊടെ
പിള്ളേച്ചന്
'പ്രണയചിന്തകള്‍.. വറ്റിപ്പോയിട്ടില്ല ...'
പ്രണയം വറ്റിപ്പോയോ?
ചാണക്യന് ചോദിച്ചതു കേട്ടില്ലേ? പ്രണയം കളഞ്ഞു പോവതെങ്ങനെ?
Paamaran.
Excellent.
Pranayam ennum eppozhum ezhutaavunna oru subject aane.
:-)
Upasana
നിലത്തുവീണുടഞ്ഞുപോയ എന്നെ പെറുക്കിക്കൂട്ടുകയാണ് ഞാന്‍..നല്ല ബിംബകല്പ്പന
വൈകിപ്പോയല്ലോ പണ്ഡിതാ...
നാട്ടില്‍ പറയും കേറിക്കേറി മേക്കാറ്റ് പീടിച്ചെന്ന്..ഇതിപ്പോ മേക്കാറ്റല്ലാ..അതിന്റെ മുകളില്‍ കേറീന്നാ തോന്നുന്നേ..:)
അതേയ്,
ഞാനിതൊന്നു പെറുക്കിക്കൂട്ടട്ടേ..:)
മിഥ്യയും യാഥാര്‍ത്ഥ്യവും
കൊമ്പുകോര്‍ത്തിട്ടൊടുവില്‍,
ചിമ്മിത്തുറന്ന കണ്ണില്‍ നിന്നും
തള്ളിപ്പുറത്താക്കപ്പെട്ട ഒരു തുള്ളി
ഞാനായിരുന്നു.
ഇഷ്ടപ്പെട്ടു കവിത :-)
!
നന്നായി.
ചിതറിയോ ഞാനും!
വറ്റരുത്. ഈ ചിന്തകള്‍ ഒരു പുഴയായിട്ടൊഴുകട്ടെ.
ഓ.ടോ:- പുകച്ചുരുളായി വന്നവള്‍ കൂടെ കൂടിയിട്ട് കാലമെത്രയായി?
നല്ല കാവ്യ ബിംബങ്ങള്‍
പാമര്‍ജീ,
"കണ്ണുകള്‍ക്കു മുന്‍പേ പിറന്ന ഒരു നോട്ടം.."
വരികളില്‍, കണ്ണുകള്‍ക്കും മുന്‍പേ പായുന്ന നോട്ടം..
:)
കെട്ട്യോള് എടുത്തിട്ട് പെരുമാറിയെന്നു തോന്നുന്നു, ഇല്ലേല് പെറുക്കിക്കൂട്ടാന്ന് പറയുമോ...
really good one.. liked it very much..
:)
രണ്ജിത്തേ, നണ്ട്രി..
സ്മിത, വന്നതിനും വായിച്ചതിനും നന്ദി..
ഗോപന്‍ജീ, ങേഹേ, നിറുത്താനോ.. :)
അനില്‍, നന്ദി.
ഹരിത്ജി, പറ്റിയ വേറൊന്നും കിട്ടിയില്ല :(. 'കൊങ്ങായ്ക്കു പിടിച്ച്', 'കഴുത്തിനു പിടിച്ച്' എന്നൊക്കെ ആക്കി നോക്കിയിരുന്നു.. വിമര്‍ശനത്തിനൊരു ഡബിള്‍ നന്ദി.
ജിതേന്ദ്രന്ജി, 'കഞ്ചാവു പ്രണയം' നല്ലൊരു വായന തന്നെ. വളരെ നന്ദി.
കാന്താരി, ഇതില്‍ ബുദ്ധിജീവിത്തരമൊന്നുമില്ല. (അല്ലെങ്കില്‍ത്തന്നെ പുത്തിയില്ലാത്ത ഞാനെങ്ങനെ ബുദ്ധിജീവിക്കവിത എഴുതാന്‍!) എനിക്കു ഒരു സമയത്തു തോന്നുന്ന പ്രാന്തുകള് എഴുതിവച്ചത് വായിച്ചാല്‍ വേറൊരാള്‍ക്ക് ഞാനെന്താ വിചാരിച്ചിരുന്നതെന്ന് മനസ്സിലാവണമെന്നുണ്ടോ? (ബൂലോകത്തെ യഥാര്‍ത്ഥ കവികളൊക്കെ എഴുതുന്നതു 4ഉം 5ഉം പ്രാവശ്യം വായിച്ചാലും ചിലപ്പോള്‍ എനിക്കു മനസ്സിലാകാറില്ല. പിന്നെ വിവരമുള്ളവര്‍ ആരെങ്കിലും കമന്റെഴുതുന്നതുവരെ കാത്തിരിക്കും. ട്രേഡ് സീക്രട്ടാ.. ആര്‍ക്കും പറഞ്ഞു കൊടുക്കല്ലേ..) മുടങ്ങാതെ വന്നു വായിക്കുന്നതിനു നന്ദി. കൂടുതല്‍ തെളിമയോടെ എഴുതാന്‍ ശ്രമിക്കാം.
ഷാരു, നന്ദി.
കാവലാന്‍ജി, :) നന്ദി..
അനൂപെ, നിങ്ങള്‍ക്കിതു കൊള്ളുമെന്നു പോസ്റ്റിയപ്പോഴേ വിചാരിച്ചു. സോറി.
അരൂപിക്കുട്ടാ.. ഡോണ്ടൂ ഡോണ്ടൂ..:)
ചാണക്യാ, ധ്വനി, വറ്റിപ്പോയില്ലെന്നു ആശ്വസിച്ചതു പ്രണയത്തെപ്പറ്റിത്തന്നെയാ :) നന്ദി.
ഉപാസന, നന്ദി മാഷെ. കുറേ കാലമായല്ലോ കണ്ടിട്ട്?
സനാതനന്‍ജി, നന്ദി.
തണലേ.. ചുമ്മാ ആക്കല്ലേ :)
ഹാരിസ്ക്കാ, എബ്ട്യാ.? ഭാവന ഉറയൊഴിച്ചു പുളിക്കാന്‍ കാത്തിരിക്കുകയാണോ?
വല്ലഭ്ജി, വീണ്ടും സജീവമായോ? സന്തോഷം.
ജ്യോനവന്‍ജി, നന്ദി.
നീരൂ :) പുകച്ചുരുള്‍ കൂടെക്കൂടിട്ടിപ്പോള് 8 കൊല്ലമാകുന്നു..
ഗോപക്, നന്ദി.
ചന്ദ്രകാന്തം, നന്ദി ട്ടോ.
പ്രായമ്മേ.. ആ കമന്റു കലക്കി! ഹ ഹ ഹ.. ഇതൊക്കെ ഇങ്ങനെ പബ്ളിക്കായി പറയാമോ?
നന്ദ, നന്ദി..
കുറ്റീ, നണ്ട്രി ട്ടാ..
പാമരന് പറഞ്ഞ ആ ട്രേഡ് സീക്രെട്ട് ഇന്നാണ് ഞാന്‍ പരീക്ഷിച്ചു നോക്കിയത് .കുറെ നേരമായി ഞാന്‍ ഇവിടെ ചുറ്റി പറ്റി നടക്കുന്നു .വല്ലതും തടയും എന്ന് കരുതി.താന്‍ കൂടുതല്‍ തെളിയുന്നു .അഭിനന്ദങ്ങള്‍ .ഇപ്പോള്‍ പെറുക്കി കൂട്ടി ചാക്കില്‍ കെട്ടിയോ ? ഞാന്‍ ഒരേ ഒരു പ്രാവശ്യം ഈ കണ്ചാവിനെ പ്രണയിച്ചു.അന്ന് നിര്‍ത്തുകയും ചെയ്തു പരിപാടി .അതിനെപറ്റി പിന്നീട് പറയാം :)
അവളാകെ മൂടുന്നു. ശക്തമായ എഴുത്ത്.
നന്മകള്
നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.
ലൈവ് മലയാളം
''നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍''
ഇതെനിക്കിഷ്ടമായി.
നന്നായിരിക്കുന്നു
അവസാനത്തെ രണ്ട് വരികൾ ഒരുപാടിഷ്ടമായി
ഒരുകാലത്തും വറ്റാതിരിക്കട്ടെ പ്രണയം.
നല്ല വരികള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ