തുളവീണ തൊണ്ടയില്‍
പതറിപ്പോയ അലര്‍ച്ച
നെറ്റിയില്‍ ഭക്തിയുടെ ചാരം
കാലില്‍ പഴുത്തു പൊള്ളുന്ന ചിലമ്പ്
കയ്യില്‍ ചോരയുണങ്ങിപ്പോയ വാള്
വറ്റുവാരാ കൈ കൊണ്ട്
അനുഗ്രഹമെത്ര വാരിയെറിഞ്ഞു
അന്നമിറങ്ങാ തൊണ്ടകൊണ്ട്
ദേവീഹിതമെത്ര വിളിച്ചു ചൊല്ലി
ചെണ്ടകളില്‍ രൌദ്രതാളമുണര്ന്നപ്പോള്
തൊലി തുളച്ചു പൊന്തിയ എല്ലിന്കൂട്ടില്
കരഞ്ഞുറങ്ങിപ്പോയ ജീവതാളം
പേറ്റുനോവില്‍ നിന്നും ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി* ദൂരം തികച്ചില്ല
കഞ്ഞിവെള്ളത്തില്‍ തടയുന്ന വറ്റോളം വരുമോ
ഭഗവതീ നിന്റെ കണ്ണു തുറക്കല്‍?
വാളു വലിച്ചെറിഞ്ഞ് തിരിഞ്ഞു നടന്നു
വെളിച്ചപ്പാടിന്റെ പ്രേതം
-------------
* കനലാഴി - തീകുണ്ഡം. വെളിച്ചപ്പാട് തീയിലൂടെ നടക്കുന്ന ഒരു ചടങ്ങുണ്ട്.
2008, ഏപ്രിൽ 19, ശനിയാഴ്ച
വെളിച്ചപ്പാടിന്റെ പ്രേതം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
26 പ്രതികരണങ്ങള്‍:
നെറ്റിയില്‍ ഭക്തിയുടെ ചാരം തേച്ച്
കണ്ണില്‍ കനലിന് ചുകപ്പണിഞ്ഞ്
നെഞ്ഞില്‍ നീറും നോവൊളിച്ച്
ചിലംബു കുലുക്കി, വാളു തിളക്കി
വെളിച്ചപ്പാടിന്റെ പ്രേതം...
നമ്മുടെ നാട്ടിന് പുറങ്ങളിലെ കാവുക്കളില് ദേവിയുടെ വെളിച്ചപാടുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍
നാം അവരെ വളരെ ഭയത്തോടെ ഭക്തിയൊടെ നോക്കി നിന്നു.വെളിച്ചപാടുക്കള് ഒരു കാലത്ത് നമ്മുടെ ജിവിതത്തിന്റെ ഒരു ഭാഗമായിരുന്നു.ഈ അവസരത്തില്‍ m.t.യുടെ നിര്‍മ്മാല്യം എന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപെടെണ്ടി വരുന്നു.
ഈ വെളിച്ചപാട് മന്‍സില്‍ തട്ടുന്ന ഒരു കവിത ത്ന്നെ കാരണം നമ്മുക്കന്യമായ ഒരു വേദനയാണല്ലോ ഇന്നു വെളിച്ചപ്പാട്
ഒരു കാലഘട്ടത്തിന്റെ സിനിമയായിരുന്നു നിര്‍മ്മാല്യം. അതിന്റെ ഒരു കാവ്യാവിഷ്കാരമെന്നു തോന്നി ഇതു വായിച്ചപ്പോള്‍..
വാളു വലിച്ചെറിഞ്ഞ് തിരിഞ്ഞു നടന്നു
വെളിച്ചപ്പാടിന്റെ പ്രേതം
ആശംസകള്‍....
കൊള്ളാം.. കവിതയ്ക്കു വെളിച്ചപ്പെടലിന്റെ ഒരു താളം കൂടെ ഉണ്ടായിരുന്നെങ്കില്‍!
കഞ്ഞിവെള്ളത്തില്‍ തടയുന്ന വറ്റോളം വരുമോ
ഭഗവതീ നിന്റെ കണ്ണു തുറക്കല്‍?
നന്നായി മാഷേ..”ചിലംബ്-ചിലമ്പ് എന്നാക്കിക്കൂടെ?”
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്പാലത്തില് കൂടി മനുഷ്യന് സഞ്ചരിക്കുംപോള് എതോ ഒരു വേളയില്‍ മനുഷ്യന് ദൈവത്തോട് ഇങ്ങനെ വാദിച്ചുകൊണ്ടിരിക്കും " ദൈവമേ എന്തുകൊണ്ട് ഞാന്‍ "why me ,why me oh..God .ജീവിതത്തിലെ തിക്തമായ അനുഭവങ്ങള്‍ നേരിടുമ്പോള്‍ .പക്ഷേ ദൈവത്തിനു എല്ലാത്തിനും ഒരു ഉദ്ദേശം ഉണ്ടായിരിക്കും .പാമൂജിക്ക് ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ ? ഒരു കാര്യം ഞാന്‍ പറയട്ടെ .ഗോതമ്പ് മണി നിലത്തു വീണു ചാവാതെ ,തകരാതെ ,അതൊരു പുതിയ വിത്തായി മുളക്കില്ല .ഈ വേളയിലാണ് ദൈവം ഉണ്ടോ എന്ന സംശയം മനസ്സില്‍ വരുന്നത് .എല്ലാം നല്ലതിനെന്നു കരുതി ആശ്വസിക്കുക .
വെളിച്ചപ്പാടിന്റെ കവിത കൊള്ളാം .
ഈ തിരിച്ചു നടത്തയും മറ്റൊരു പൊട്ടിച്ചെറിയല് തന്നെ.:)
ഇഷ്ടപ്പെട്ടു
വെളിച്ചപാടിന്റെ പ്രേതം വളരെ നന്നായി.
കഞ്ഞിവെള്ളത്തില്‍ തടയുന്ന വറ്റോളം വരുമോ
ഭഗവതീ നിന്റെ കണ്ണു തുറക്കല്‍? - ഈ തിരിച്ചറിവ് തന്നേയാണ് ജീവിത വിജയവും അല്ലെ?
"പേറ്റുനോവില്‍ നിന്നും ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി ദൂരം"
പാമൂ.....ഞാനെങ്ങനെ പറയണം എന്നാലോചിച്ചു തുടങ്ങിയിട്ടു നേരം കുറേയായി.
നന്നായിരിക്കുന്നു.(ഔപചാരികം)
‘ക്ഷ‘ പിടിച്ചു പാമരാ ഈ കവിത.
ഓ.ടോ:- കാപ്പിലാന്റെ കാര്യം പോക്കാ. അതിയാന് ഉപദേശിയായിപ്പോയെന്നാ തോന്നണത്. ദൈവം ഉണ്ടോന്ന് അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാ.
Nice one.....:-)
പാമൂ ജീ..,വെളിച്ചപ്പാടിന്റെ പ്രേതം കണ്മുന്നില് നിന്നുറഞ്ഞുതുള്ളുന്ന പോലെ...അനുഗ്രഹങ്ങള്‍ ഭക്തര്‍ക്ക് വാരി നല്‍കിയിട്ടും.,ദേവിയുടെ കല്പനകള് അരുളി ചെയ്തിട്ടും ഇനിയും കണ്ണു തുറക്കാത്ത ദേവിക്കു മുന്നില്‍ വാള് വലിച്ചെറിഞ്ഞുപോകുന്ന വെളിച്ചപ്പാട്...ഒരുപാട് ചോദ്യങ്ങള്‍ മനസ്സിലേക്ക് എറിഞ്ഞു തന്നിട്ടാണു ആ പോക്ക്..വരികള്‍ ഒരുപാട് ഇഷ്ടായീ പാമൂ....
വെളിച്ചപ്പാടിനെ ഇഷ്ടപ്പെട്ടു പാമൂ.
വറ്റുവാരാ കൈ കൊണ്ട്
അനുഗ്രഹമെത്ര വാരിയെറിഞ്ഞു
അന്നമിറങ്ങാ തൊണ്ടകൊണ്ട്
ദേവീഹിതമെത്ര വിളിച്ചു ചൊല്ലി
very good lines
അനൂപേ, പുടയൂരെ, നന്ദി. നിര്‍മാല്യത്തിന്റെ പ്രേതം എങ്ങനെയോ ഈ പ്രേതത്തിനെ പിടികൂടിയെന്നു തോന്നുന്നു.
ഹരിത്തേ, നന്ദി. താളം കൊടുക്കാന്‍ 2-3 പ്രാവശ്യം മാറ്റി എഴുതി നോക്കിയതാ.. കൊളമായിപ്പോയി. അപ്പോ ഇങ്ങനെ തന്നെ കിടക്കട്ടെന്നു കരുതി. വരികള്‍ക്കൊക്കെ ഒരു സമാനത പോലും നല്കാന് കഴിഞ്ഞില്ല.. :(
തണല്‍, നന്ദി. തിരുത്തിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ മ്പ ടൈപ്പു ചെയ്യാന്‍ അറിയില്ലായിരുന്നു. കണ്ടു പിടിക്കാന്‍ മടി മെനക്കെടീച്ചില്ല. നിങ്ങള്‍ എന്നെക്കൊണ്ടതു ചെയ്യിച്ചു,, :)
കാപ്പൂ :)
വേണുജി, മൂര്‍ത്തി സാര്‍, കുറുമാന്‍ജി, വളരെ നന്ദി..
കാവലാന്‍, ആ വരിയിലെ വേവു തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷം..
നീരൂ, കാപ്പു കൈവിട്ടു പോയീ.. :)
വല്ലഭ്ജീ, നന്ദി.
റോസെ, വളരെ നന്ദി. ഒരു ചോദ്യമെങ്കിലും വായിക്കുന്നവനില് അടിച്ചേല്പ്പിക്കന് കഴിഞ്ഞാല്‍..!
ഗീതേച്ചീ, വളരെ നന്ദി.
നല്ലൊരു കവിത!
നല്ല രചന
കൊള്ളാം മാഷേ.
:)
വെളിച്ചപ്പാടിനെ എനിക്കങ്ങു പിടിച്ചു.. :)
"കഞ്ഞിവെള്ളത്തില്‍ തടയുന്ന വറ്റോളം വരുമോ
ഭഗവതീ നിന്റെ കണ്ണു തുറക്കല്‍?"
കൊള്ളാം..
വെളിച്ചപ്പാടിനെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കാന്‍ പാമൂ ...
താങ്കളുടെ വരികള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു
പാവം വെളിച്ചപ്പാടു...എന്തോ ഒരു കനം മനസ്സിനു..ഇതു വായിച്ചിട്ടു...നന്നായിട്ടുണ്ടു, ട്ടോ!
വളരെ നന്നായി.............. :)
ethipedan kurachu thamsamdayi ennalum kandapl oronnayi vayichu ,ellam nannyirikkunnu .evideyokkeyo oru pattini kalathinte ormakal kayari varunnile ennu thonnunnu.Vallathe pollikkunnu chilapolokke.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ