2008, ഏപ്രിൽ 19, ശനിയാഴ്‌ച

ഇന്നത്തെ പ്‌രാന്ത്‌: കെ.പി. ബ്രഹ്മാനന്ദന്‍




ഇതാണു ഇന്നത്തെ പ്‌രാന്ത്‌. ഇന്നു കാലത്തെണീറ്റതു മുതല്‍ ബ്രഹ്മാനന്ദനാണു മനസ്സില്‍. "പ്രിയമുള്ളവളേ.." മനസ്സില്‍ മൂളിക്കൊണ്ടാണെണീറ്റത്‌ (ഉറക്കെ മൂളിയാല്‍ ഫാര്യ ചൂലെടുക്കും.. അതോണ്ടാ.. തെറ്റിദ്ധരിക്കരുത്‌ പ്ളീസ്‌..)

അപ്പോ പ്‌രാന്തു മുഴുത്തപ്പോള്‍ ഇതെല്ലാം തപ്പിയെടുത്തു കേട്ടു.. അപ്പോ തോന്നി ഇതു നിങ്ങള്‍ക്കും കൂടി തന്നേക്കാമെന്ന്‌... ഒരു പണിയുമില്ലാത്തവര്‍ ഇരുന്നു കേള്‍ക്കുക. പണിയുള്ളവര്‍ നിന്നോണ്ടും :)

1. പ്രിയമുള്ളവളേ.. ചിത്രം തെക്കന്‍കാറ്റ്‌(1973).




ഇതാണ്‌ എന്‍റെ ബ്രഹ്മാനന്ദന്‍ ഫേവറേറ്റ്‌. എംപീ3 കണ്ടു പിടിക്കാന്‍ പറ്റിയില്ല. കയ്യിലുള്ളവരൊന്നു പോസ്റ്റൂ..

2. നീലനിശീഥിനീ.. ചിത്രം സി.ഐ.ഡി. നസീര്‍ (1971)











ഡൌണ്‍ലോഡ്‌ ചെയ്യൂ

3. മാനത്തേ കായലിന്‍.. ചിത്രം കള്ളിച്ചെല്ലമ്മ (1969)











ഡൌണ്‍ലോഡ്‌ ചെയ്യൂ



എന്തൊരു ഭാവം! എന്താ ആലാപനം..! എന്തേ അങ്ങേരു എങ്ങും എത്താതെ പോയത്‌?

7 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ പ്‌രാന്തില്‍ പങ്കു ചേരൂ.. :)

കാപ്പിലാന്‍ പറഞ്ഞു...

ഇത് പിരന്തല്ല..വട്ടെന്നു പറയും നല്ല മുഴുത്ത വട്ട് .പാട്ടു കേട്ടില്ല കേട്ടിട്ടു പിന്നെ തരാം ബാക്കി തേങ്ങകള്‍ .ഇത് ആദ്യ തേങ്ങ

:)

കാപ്പിലാന്‍ പറഞ്ഞു...

നല്ല ആലാപനം .എനിക്കിഷ്ടപ്പെട്ടു.എങ്ങും എത്താതെ പോയത് ആരും കണ്ടു എന്ന് വരില്ല ഒന്ന് പിടിച്ചു കയറ്റാന്‍.കൂടാതെ പാരയും കാണും .എനിക്കറിയില്ല ..ആരോടെങ്കിലും ചോദിച്ചിട്ട് പറയാം .എവിടെ കവിത

ഹരിത് പറഞ്ഞു...

കള്ള കാപ്പിലാനേ.... ബ്രഹ്മാനന്ദനെ കള്ളുകുടിപ്പിച്ചു കുളമാക്കിട്ടു് ഇനി ആരോട് എന്തു ചോദിക്കാനാ പോകുന്നതൂ?
ഉയരങ്ങളില്‍ എത്താനായില്ല, മദ്യാസക്തി ഇദ്ദേഹത്തെ താഴേയ്ക്കു വലിച്ചിറക്കി.

തണല്‍ പറഞ്ഞു...

പാമരാ,
അവിടുത്തെപ്പോലെ ഇവിടെയും.
ആ താരകരൂപിണിയൊന്നു കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

ഗീത പറഞ്ഞു...

മാനത്തെ കായലില്‍...... ഏറ്റവും ഇഷ്ടമുള്ള ഗാനം.
എങ്ങും എത്താതെപോയത് ആരും ഒരു താങ്ങ് കൊടുക്കാന്‍ ഉണ്ടായിരുന്നില്ലായിരിക്കും. പോരെങ്കില്‍ കാപ്പു പറഞ്ഞതുപോലെ പാരയും കാണും.....

പാമരന്‍ പറഞ്ഞു...

എല്ലാര്‍ക്കും നന്ദി.

ഹരിത്തേ, നിങ്ങളു പത്രക്കാരു്‌ ഈ കഥകളൊക്കെ ഒന്നു പറഞ്ഞു തരൂ..

തണല്‍, ഞാനതു കിട്ടാന്‍ സെര്‍ച്ചു ചെയ്തോണ്ടിരിക്കുവാ.. കിട്ട്യാലുടനെ പോസ്റ്റാം.. മറ്റൊരു സമാനമനസ്കനെ (പ്രാന്തനെ) കണ്ടതില്‍ സന്തോഷം :)