മാന്യതയുടെ മൂക്കുളുക്കുന്ന മണം
വെട്ടത്തിന്റെ കണ്ണുതുളയ്ക്കുന്ന നിറം
പകലൊക്കെ കണ്ണും പൊത്തി മൂക്കുചുളിച്ച് നടന്നിട്ട്
ഇരുട്ടത്തു ഞാനൊരു മണിയനീച്ചയായി വരാം
2008, ഏപ്രിൽ 26, ശനിയാഴ്ച
ശവംനാറിപ്പൂവ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
28 പ്രതികരണങ്ങള്‍:
നീയെന്തിനൊരു പൂവായിപ്പിറന്നു പൂവേ?
ഒത്തിരി ഒളിപ്പിച്ചിരിക്കുന്ന വരികള്‍ :)
നല്ല വരികള്‍ എന്ന് പറഞ്ഞു ഞാന്‍ ഇപ്പോള്‍ നിര്‍ത്താം .പിന്നെ ഇതിനെപറ്റി ചിന്തിച്ചു പറയാം :)
കൊള്ളാം പാമരാ ......
Good!
ശവം നാറി പൂവിന്റെ മറ്റൊരു പേര്...
- നിത്യകല്യാണി
കൊള്ളാം. മുഖം മൂടിക്കാരെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയോ? :)
കൊള്ളാം നന്നായിരിക്കുന്നു ..നാലു വരികളീല്‍ ഒതുക്കിയതെന്തേ ????
എങ്കിലുമിവയും പൂവുകളല്ലോ..
എന്നുടെ സ്വന്തം പൂവുകളല്ലോ..
( ജീ. കുമാരപിള്ള: തണ്ടാനാറിപ്പൂവുകള്)
ഈ വരികള്‍ ഓര്‍മ്മവന്നു പാമൂ.നന്നായി എഴുതിയ്ട്ടുണ്ട്.
എന്തൊരു മാന്യത....!!!
പാമരാ
നന്നായിട്ടുണ്ട്!
ശൊ!
പിരിച്ചെഴുതരുത്
തിരിച്ചുവായിക്കരുത്
പൊളിച്ചടുക്കരുത്
:)
ഉള്ളത് ഉള്ളതുപോലെ ഉണ്ടായിരിക്കാന്‍ ഇടവരരുതേ!
നല്ല വരികളും അതിന് യോജിക്കുന്ന ചിത്രവും. വളരെ മനോഹരം.
പകല്‍ മാന്യന്
പ്രിന്‍സ്, കാപ്പൂ, വല്ലഭ്ജീ, ജിതേന്ദ്രകുമാര്‍, പൊന്നമ്പലം, സ്വപ്നാടകന് വളരെ നന്ദി.
കാന്താരിക്കുട്ടി, ഇതിലധികം എഴുതാനൊന്നുമില്ലായിരുന്നു.. അതോണ്ടാ.. :) നന്ദി..
ഹരിത്തേ, വളരെ നന്ദി.
ഇത്തിരിവെട്ടം, യാരിദ്, തണല്‍, നന്ദി.
ജ്യോനവന്‍ജി, :) നന്ദി.
ശിവ, നന്ദി.
കുറ്റീ, ങ്ങനെ മോത്തുനോക്കി വിളിക്കല്ലേ, നാട്ട്വാരു് കേക്കൂലേ? :) നന്ദി.
ശവനാറി പൂക്കള്‍ അങ്ങനെ ഒരു പേരു വന്നതു
കൊണ്ട് ഓണപ്പൂക്കളത്തില് പോലും അവയ്യ്ക്ക് സ്ഥാനമില്ല ഇതൊക്കെ ഒരു വിശ്വാസം മനുഷ്യന്റെ അന്തമായ വിശ്വാസത്തിന്റെ പരിണാമം
ഒരോ പൂവിനും ഒരോ പകിട്ടുണ്ട്
ആരാണ് അവയ്ക്ക് അങ്ങനെ ഒരു പേരിട്ടത്
പാവം പൂക്കള്‍
പാമു ഞാന്‍ തിരക്കിലായതു കൊണ്ടു സ്വല്പം വൈകി
ആര്ക്കെല്ലാമോയിട്ട് നല്ല പെടകൊടുത്തത് പോലെ.
ഈ മണിയനീച്ചകള്‍ ആ കുപ്പത്തൊട്ടിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നു ..
ആ കോപ്പി പേസ്റ്റ് സംഭവം എന്തായി ? എവിടെയാണ് പാമാരന്റെ മറ്റേ ബ്ലോഗ്ഗ് .പുതിയ സംഭവങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല .
നന്നായിട്ടുണ്ട്. സ്മോള്‍ (മറ്റേതല്ല) ഇസ് ബ്യൂട്ടിഫുള്‍
ശവം നാറിപ്പൂക്കളെ ഞാന്‍ ആദ്യം അറിഞ്ഞത് ‘ഉഷമലരിപ്പൂക്കള്‍’ എന്ന പേരിലാണ്. ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു അമ്പലത്തിന്റെ ചുറ്റുമതിലിഅകത്തായി നാലുചുറ്റും വളര്‍ത്തിയിരുന്നു, നിറയെ പൂവിട്ടു ചിരിക്കുന്ന അവയെ. അതു കൊണ്ട് തന്നെ ഉഷമലരിപ്പൂക്കള്ക്ക് മനസ്സിലെന്നും ഒരു ദൈവീകപരിശുദ്ധിയാണ് തോന്നിയിരുന്നത്. പിന്നീട് ഈ മനോഹരമായ പൂക്കളെ ‘ശവം നാറിപ്പൂക്കള്‍‘ എന്നു വിളിക്കുന്നത് കേട്ട് വിഷമം തോന്നിയിരുന്നു.
കവിതയില്‍ ആ പേരു അര്‍ഥവത്താണ്. കവിത മനോഹരം
ഇരുട്ടുമ്പോള്‍ പതയ്ക്കുന്ന മണിയനീച്ചകളുടെ ലോകം.
നാലു വരിയില്‍ നിര്‍ത്തണ്ടായിരുന്നു.
കുറച്ചുകൂടി നീട്ടി എഴുതരുതായിരുന്നോ ?
nalla varikal ... ellaavarum ingane thanneyaanu....
കുറച്ചു വാക്കുകളാല്‍ ഒരു വലിയ ആശയം തീര്‍ത്തു.
ഞാനും........
അനൂപ്ജി, നിരു, കാപ്സ്, ശ്രീ, നിത്യന്, ലക്ഷ്മി, ഗീതേച്ചി, മൈ ക്രാക്ക് വേര്‍ഡ്സ്, അത്ക്കന്‍, രഞ്ജിത്ത്, വളരെ നന്ദി.
ഇത്തിരി വരികളില്‍ ഒത്തിരി അര്‍ത്ഥം തുളുമ്പുന്നു...
കൊള്ളാം...
:)
ഗുഡ്ഡ്.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ