ദ്രവിച്ച ഓലമറക്കുള്ളിലൂടെ
അയലത്തെ കറുപ്പിന്‍റെ മുഴുപ്പു കാണുംബോള്‍,
ബാങ്കിലെ കൌണ്ടറില്‍
സ്റ്റേപ്പിള്‍ പിന്നാല്‍ അമര്‍ത്തിവെച്ചിരിക്കുന്ന
അല്‍ഭുതലോകം കാണുംബോള്‍,
വിജനതയുടെ ഇരുട്ടില്‍ അനാഥമായി കിടക്കുന്ന
മാസം തികഞ്ഞ പെഴ്സു കാണുംബോള്‍,
ചുണ്ടില്‍ ചുവപ്പു തേച്ച്
കണ്ണിറുക്കിക്കാട്ടുന്ന മാംസക്കഷണത്തിന്‍റെ
പച്ചച്ചിരി കാണുംബോള്‍,
ഉയരത്തിലെ അര്‍ദ്ധപൃഷ്ഠാസനത്തിലേക്കൊരു
ആരുംകാണാ കുറുക്കുവഴി കാണുംബോള്‍
എന്നെയീ കുടത്തിനുള്ളില്‍ തന്നെ
തളച്ചിരുത്താനെനിക്ക് കഴിയുന്നുണ്ട്..
ഒരു വേള, ഞാനും നല്ലവനായിക്കാണുമോ?
2008, ഏപ്രിൽ 5, ശനിയാഴ്‌ച
നല്ലവന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
18 പ്രതികരണങ്ങള്‍:
ഒന്നും വരാത്തതുകൊണ്ട് ഒന്ന് ഞെക്കി പഴുപ്പിക്കാന്‍ നോക്കിയതാ.. ഇങ്ങനെ ഇരിക്കുന്നു..
പഴുത്തിട്ടുണ്ട് :)
അങ്ങനെ പാമുവും നന്നായീ...!!!എങ്ങനെ പഴുപ്പിച്ചതായാലും വരികള്‍ നന്നായീ ട്ടാ..അപ്പോള്‍ ഇനി കുടത്തില്‍ തന്നെ ഇരുന്നു ബാക്കി സൃഷ്ടികളും അങ്ങട്ട് പോസ്റ്റിക്കോളൂ..
പാമരന്‍സെ,
ഈ വരികളും ഇയാളും നന്നായി..
എനിക്കസൂയ തോന്നീട്ട് സഹിക്കണില്യ .. :)
ആ കുടത്തിന്‍റെ പേരു പറഞ്ഞു തര്വാവോ ?
എന്നാലും ഇങ്ങിനെയെഴുതി :
1.കാപ്പിലാന്‍റെ ബ്ലഡ് പ്രഷര്‍ കൂട്ടരുത്.
2. കാപ്പീ ഷാപ്പ് അടക്കരുത്
3. കുടിയന്‍മാരെ വഴിയാധാരമാക്കരുത്
'ഞാന്‍' നല്ലവനാകുന്നത് തളച്ചിടുമ്പോള്‍ ആണ് അല്ലെ :-)
നന്നായിട്ടുണ്ട് വരികള്‍!
തളച്ചിട്ട്, നന്നാക്കി..നന്നായി.
:)
ഇത്രേം കാലം നല്ലതാരുന്നില്ല എന്നു സമ്മതിച്ചല്ലൊ, നന്നായി ട്ടാ
മതി തളച്ചിട്ടത്.ധൈര്യമായി ഇനി പുറത്തേക്ക് വരാലോ....
ഒരു വേള, ഞാനും നല്ലവനായിക്കാണുമോ?...
പാമ്വോ ...അതൊരിക്കലും സംഭവിക്കില്ല ....
അപ്പോ പാമുവിന്റെ പോയകാലത്തെ കുറിച്ചുള്ള ഒരു ചിത്രവും കിട്ടി.
ഞെക്കി പഴുപ്പിച്ചതാണേലും നല്ല മധുരം....
ആ “മാസം തികഞ്ഞ പെഴ്സു” നന്നേ ഇഷ്ടപ്പെട്ടു...
ഗോപ,പേടിക്കണ്ടാ...
‘കാപ്പുവിന്‍ ഷാപ്പിലെ നിറഞ്ഞ കള്ളിന്‍ കുടം കാണുമ്പോള്‍’ ....എന്നെഴുതിയിട്ടില്ലല്ലോ...
എന്നെയീ കുടത്തിനുള്ളില്‍ തന്നെ
തളച്ചിരുത്താനെനിക്ക് കഴിയുന്നുണ്ട്..
ഇത്രയൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും പാമൂ, തളച്ചിടാന്‍ പറ്റുന്നല്ലോ.,നന്നാകും ,പാമൂ നന്നാകും.ഞാന്‍ എന്തേ ഇത് നേരത്തെ കണ്ടില്ല ...ഇപ്പൊ പഴയ പോലെയുള്ള ഉള്സാഹം ഇല്ല പാമൂ.എന്നെ വഹിക്കാന്‍ എനിക്ക് കഴിയുന്നില്ല .ഞാന്‍ കൈ വിട്ട് പോകും ..
നന്നായി എനിക്കിഷ്ടപ്പെട്ടു ... :)
‘ ശുട്ട പഴം വേണുമാ ശുടാത്ത പഴം വേണുമാ?
പാമുവിന്‍റെ ക്രൂരകൃത്യം കൊള്ളാം.
നന്നായി ട്ടാ
:)
കൊല്ലും ഞാന്‍
എല്ലാവര്‍ക്കും പെരുത്ത നന്ദി..! :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ