ജീവിതപ്പാതയുടെ മൂന്നു വളവുകള്‍
താണ്ടിക്കഴിഞ്ഞപ്പോഴാണറിഞ്ഞത്
അച്ഛന് കെട്ടിത്തന്ന
പൊതിച്ചോറത്രയും തീര്‍ന്നിരിക്കുന്നു
പാതയില്‍ ചതിപ്പാലത്തിന്റെ വിടവിലൂടെ
വീണൊടുങ്ങിപ്പോയില്ലെങ്കില്‍
ഇനി നടക്കാനുള്ള ചോറ്
ഞാന്‍ തന്നെ കണ്ടെത്തണം
വാധ്യാന്മാരു വില്‍ക്കുന്ന കുറേ
ചോറു ഞാനുണ്ടു
വഴിയില്‍ കണ്ടതും കൊണ്ടതും
വയറു നിറച്ചു
നടന്നദൂരത്തിനും അളന്നു കിട്ടി
നുള്ളിപ്പെറുക്കിയും കടംകൊണ്ടും
ഇന്നത്തേക്കുള്ള അന്നം തെകച്ച്
പള്ള നിറച്ചിരിക്കുംബോള്‍
ദാ, രണ്ടു കുഞ്ഞു വിശപ്പുകള്..
അവര്‍ക്ക് ഞാന്‍ ചുരത്തിക്കൊടുക്കണ്ടേ?
ഞാന്‍ വീണിടത്തു വിട്ടിട്ടു
പോകാനുള്ളതും പൊതിഞ്ഞു കെട്ടേണ്ടേ?
സ്വയം നടക്കാന്‍ പഠിക്കുംബോഴേക്ക്
അവര്‍ സ്വയം നിറയ്ക്കാനും പഠിക്കുമായിരിക്കും
ഇങ്ങനെ അച്ഛനും സമാധാനിച്ചു കാണണം..
2008, മാർച്ച് 25, ചൊവ്വാഴ്ച
പൊതിച്ചോറു്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
22 പ്രതികരണങ്ങള്‍:
ചുമ്മാ കുറേ പഴകിയ ചിന്തകള്‍..
പാമൂ, അടിപൊളി കവിത .
പക്ഷെ ഇത് പഴയ ചിന്ത അല്ലല്ലോ ..ചുമ്മാ തട്ട മുട്ടു പറയാതെ വന്ന് തട്ടേല്‍ കയറാന്‍ നോക്ക്.
വയറു തന്നവന് ഇരയും തരും എന്ന കാര്യം പാമൂ മറന്നോ.അതോ ഇനിയും ഞാന്‍ നിന്നെ എന്തെല്ലാം പഠിപ്പിക്കണം എന്റെ പൊന്ന് പാമൂ.
പകുതി ചോറ് മതിയെങ്കില്‍ ഞാന്‍ തരാം.
പിന്നെ നമുക്ക് ഒരേ പായില്‍ ഉറങ്ങാം
പഴങ്കഥകള്‍ പറയാം
പൊട്ടി ചിരിയ്ക്കാം അതും പോരെന്കില്
ആ പുഴയില്‍ നമുക്കൊരു മുങ്ങാം കുഴിയിടാം
പോരുമോ ..എന്റെ കൂട്ടുകാര
:)
veendum vaayichu..
നമുക്കു ഒരൂ അക്ഷയപാത്രം സംഘടിപ്പിക്കാം പാമരാ...
വെഷമിക്കാതെ....
കവിത പക്ഷേ കലക്കി.
നല്ല ആശയം മാഷേ.
:)
സ്വയം നടക്കാന്‍ പഠിക്കുംബോഴേക്ക്
അവര്‍ സ്വയം നിറയ്ക്കാനും പഠിക്കുമായിരിക്കും
ഇങ്ങനെ അച്ഛനും സമാധാനിച്ചു കാണണം“
ആ സ്വയം സമാധാനിപ്പിക്കലിലും ചങ്കില് പൊള്ളുന്ന തീയായിരിക്കും പാമരാ , പക്ഷെ ആ തീയാണ് നമ്മുടെയൊക്കെ , അല്ലെങ്കില്‍ നമ്മളെ വളര്‍ത്തി വലുതാക്കിയവരുടെയൊക്കെ ഊര്‍ജ്ജം.
കവിത ഇഷ്ടപ്പെട്ടു.
നല്ലത്, .....
ഇഷ്ടമായി
പണ്ഡിതനാട്ടെ,
പാമരനാട്ടെ
വന്നിടുമൊടുവില്‍
വന്‍”ചതി”നടുവില്‍.
keep it up
കവിത ഇഷ്ടപ്പെട്ടു :-)
പാമരാ..അവസാനത്തെ വരികള്‍ ഏറെ ഇഷ്ടായി..നല്ല ആശയം...വാ കീറിയ ദൈവം ഇരയും തരുമെന്നല്ലേ പ്രമാണം....നടന്നു നടന്നു ഒരു വഴിയെത്തുമ്പോള്‍ അവരുടെ കാലുകളുറക്കുമെന്നേ ..ആ ഉറച്ച കാല് വെല്പ്പുകളില് നിന്നുള്ള ഊര്‍ജ്ജത്താല്‍ അവരുടെ അന്നം അവര്‍ക്കു കണ്ടെത്താനാകും...:-)
"ദാ, രണ്ടു കുഞ്ഞു വിശപ്പുകള്..
അവര്‍ക്ക് ഞാന്‍ ചുരത്തിക്കൊടുക്കണ്ടേ?
ഞാന്‍ വീണിടത്തു വിട്ടിട്ടു
പോകാനുള്ളതും പൊതിഞ്ഞു കെട്ടേണ്ടേ?
സ്വയം നടക്കാന്‍ പഠിക്കുംബോഴേക്ക്
അവര്‍ സ്വയം നിറയ്ക്കാനും പഠിക്കുമായിരിക്കും
ഇങ്ങനെ അച്ഛനും സമാധാനിച്ചു കാണണം.. "
കാണുമായിരിക്കും...
നല്ല ചിന്ത , നല്ല വരികള്‍..
ജീവിത ചക്രം തീര്‍ക്കുന്ന കണ്ടെത്തലുകള്‍. പച്ചയായ ജീവിതത്തിന്റെ വിയര്‍പ്പു മണക്കുന്ന, നെഞ്ചില്‍ സ്നേഹത്തിന്റെ കടല്‍ നിറക്കുന്ന ഓര്‍മ്മകളാണ് മാതാപിതാക്കള്‍. ഹൃദയത്തെ തൊടുന്ന വരികള്‍.
കൊള്ളാം, നല്ല വരികള്‍. എനിക്ക് ആ ആദ്യ വരികള്‍ തന്നെ നന്നായി ഇഷ്ടപെട്ടു.
പാമൂ, നല്ല വരികള്‍
വാധ്യാന്മാരു വില്‍ക്കുന്ന കുറേ
ചോറു ഞാനുണ്ടു
വഴിയില്‍ കണ്ടതും കൊണ്ടതും
വയറു നിറച്ചു
blogile items vari valichchu thinnunna kaaryamano paamaran
mashe??
കാപ്പൂ, ഹരിത്, ശ്രീ, റെജിന്‍, ജ്യോനവന്‍ജി, തണല്‍, വല്ലഭ്ജി, റോസെ, പ്രിയ, ശെരീഖ്ജി, വാല്മീകി, പ്രായമ്മ എല്ലാര്ക്കും പെരുത്ത് നന്ദി.
ജിതേന്ദ്രകുമാര്‍ജി, വളരെ നന്ദി, വന്നതിനും വായിച്ചതിനും കമന്റിയതിനും.. പിന്നെ ഞാന്‍ വലിച്ചു വാരി തിന്നാറൊന്നും ഇല്ല കേട്ടോ.. നന്നായി ചവച്ചരച്ചേ തിന്നാറുള്ളൂ.. (ഒത്തിരി തിന്നാറുണ്ടെന്നുള്ളത് ശരി തന്നെ. ദഹിക്കാത്തതും ഇഷ്ടപ്പെടാത്തതും തുപ്പിക്കളയും. പക്ഷേ തുപ്പുംബോള്‍ ഒച്ച ഉണ്ടാക്കി അതു തന്നയാളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ വിഷംവിളംബുന്നവരോട് ചീത്ത പറയാനും മടിക്കാറില്ല. :) )
പാമരാ കവിത വളരെ നന്നായി
ആശയം ഇഷ്ടമായി.:)
ജീവിതം ഇങ്ങനെ പച്ചയ്ക്കു പകര്ത്തല്ലെ പാമരേട്ടാ
ഇഷ്ടായി
നല്ല കവിത തന്റെ കവിതക്കു ഒരു പുതിയ ജിവിതം കൈവന്നപ്പോലെ
അങ്ങനെ സമാധാനിച്ചേ പറ്റൂ, പാമൂ. ആരും നിറച്ചുകൊടുക്കാനില്ലെങ്കില് സ്വയം നിറക്കാന്‍ പഠിക്കും എന്നതും പരമാര്‍ത്ഥം.
സംഗതി കൊള്ളാമല്ലോ!
-സയന്‍സ് അങ്കിള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ