2008, മാർച്ച് 16, ഞായറാഴ്‌ച

ശല്യപ്പെടുത്തരുത്‌ പ്ളീസ്‌..

ഇവടെവിടൊക്കെയോ ഇട്ടാണവരെന്നെ വെട്ടിക്കൊന്നത്‌

ഒറ്റവെട്ടിനൊന്നും ചത്തില്ല ഞാന്‍
സംബൂര്‍ണ്ണ സാക്ഷരനായിപ്പോയില്ലേ
(കുടുംബത്തില്‍ പിറന്നോനായിപ്പോയില്ലേ)

മൊത്തം ഇരുനൂറ്റംബത്താറു വെട്ടുകള്‍
കണ്ടതിനൊക്കെ കുത്തുകള്‍
കേട്ടതിനൊക്കെ ചവിട്ടുകള്‍
അറിഞ്ഞതിനൊക്കെ കാര്‍ക്കിച്ചു തുപ്പുകള്‍

എന്നിട്ടും ചോരവാര്‍ത്തങ്ങനെ കിടന്നു ഞാന്‍
നടു റോഡില്‍.. മരിക്കാതെ..

ഒടുവില്‍ പത്രക്കാരു വന്നു
ടീവിക്കാരു വന്നു
സാംസ്കാരിക 'നായ'ന്‍മാരു വന്നു
എന്‍റെ ചെകിള പൊളിച്ചു നോക്കി
മരിച്ചെന്നു വിധിയെഴുതി

വീണ്ടും വായുവലിച്ചുകേറ്റി എണീറ്റുവരാതിരിക്കാന്‍
മൂക്കില്‍ പഞ്ഞി തിരുകി
ഒടിഞ്ഞ വാരിയെല്ലുകള്‍ക്കിടയില്‍
ഹൃദയം കിടന്നു പിടക്കാതിരിക്കാന്‍
കനമുള്ള പൂച്ചക്രങ്ങള്‍ കയറ്റി വെച്ചു

എന്നിട്ടവരു ഒരോ ബലികുടിരവും ബലിദാന മന്ദിരവും പണിതു
ഞാന്‍ ചുവപ്പായിരുന്നോ കാവിയായിരുന്നോന്നു തര്‍ക്കമായത്രെ
എഴുത്തെന്തായാലും ഒന്നായിരുന്നു:

'മലയാള മനസ്സാക്ഷി
ജനനം: ഇന്നലെ
മരണം: ഇന്ന്‌
റെസ്റ്റ്‌ ഇന്‍ പീസ്‌ (ശല്യപ്പെടുത്തരുത്‌ പ്ളീസ്‌..)'

29 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

'മലയാള മനസ്സാക്ഷി
ജനനം: ഇന്നലെ
മരണം: ഇന്ന്‌
റെസ്റ്റ്‌ ഇന്‍ പീസ്‌ (ശല്യപ്പെടുത്തരുത്‌ പ്ളീസ്‌..)'

കാപ്പിലാന്‍ പറഞ്ഞു...

പാമ്വോ ..ആക്ച്വലി എന്താ പറ്റിയത് ?

എന്നോടൊരുവാക്ക് പറഞ്ഞിട്ട് പോരായിരുന്നോ , ഈ മരണം?

എന്തായാലും ഞാന്‍ ഒരു രീത്തു വാങ്ങി ഓടി വരാം.അതുവരെ ഇവിടെ ഒരു വടിയായി ,ശവമായി കിടക്ക്.

കലിപ്സ് തീര്‍ക്കുകയാനല്ലേ?

ഇന്നലെ തുപ്പിയിട്ട്‌ കുളിക്കാന്‍ കയറിയപ്പഴെ ഞാന്‍ ഇത് പ്രതിക്ഷിച്ചു .
നന്നായി .

ശ്രീ പറഞ്ഞു...

“എന്‍റെ ചെകിള പൊളിച്ചു നോക്കി
മരിച്ചെന്നു വിധിയെഴുതി

വീണ്ടും വായുവലിച്ചുകേറ്റി എണീറ്റുവരാതിരിക്കാന്‍
മൂക്കില്‍ പഞ്ഞി തിരുകി”

ഹ ഹ.. അവസാനം അവരതു ഉറപ്പിച്ചൂല്ലേ മാഷേ?
;)

Sharu (Ansha Muneer) പറഞ്ഞു...

ഈ ചിന്ത വേണ്ടതു തന്നെ... :)

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ചിന്തിപ്പിക്കുന്ന എഴുത്ത്‌...

തലക്കുള്ളി ലെവിടെയൊക്കെയോ ബള്‍ബുകള്‍ തെളിയുന്നു...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പാമരാ..
മലയാളി മനസാക്ഷി ഒരിക്കലും മരിക്കില്ല,

നന്നായി

ശ്രീവല്ലഭന്‍. പറഞ്ഞു...

അതെ, സമ്പൂര്‍ണ സാക്ഷരനായിപ്പോയില്ലേ

നല്ല കവിത.

ഹരിത് പറഞ്ഞു...

വളരെ നന്നായി എഴുതിയിരിക്കുന്നു. വെരി റ്റെമിലി.
പിന്നെ ‘ ഖനമുള്ള പൂച്ചക്രങ്ങള്‍‘ എന്നു വേണ്ട ‘ കനമുള്ള’ എന്നു മതി.

സുബൈര്‍കുരുവമ്പലം പറഞ്ഞു...

മരണം .... തുറിഛ് നോക്കുന്ന പോലെയൊരു തോന്നല്‍ ......
എങനെ മരണത്തെ വര്‍ ണിക്കണമായിരുന്നോ.....
പാമരാ.........

അജ്ഞാതന്‍ പറഞ്ഞു...

"റെസ്റ്റ്‌ ഇന്‍ പീസ്‌."

അതന്നെ. ബാക്കിയൊള്ളതൊക്കെ കഷണങ്ങളായിട്ടു് ങ്ങടു് പോന്നോട്ടെ!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നന്നായി

പാമരന്‍ പറഞ്ഞു...

കാപ്സേ.. തേങ്ക്സ്‌.. റീത്തുമായി വേഗം വാ..

ശ്രീ.. നിങ്ങളു വന്നു കുത്തി നോക്കിയതും ഞാന്‍ കണ്ടു കേട്ടാ :) നന്ദി

ഷാരു, ശ്രീനാഥ്, വഴിപോക്കന്‍, വല്ലഭ്ജി, വളരെ നന്ദി..

ഹരിത്.. ഇച്ചിരി 'കന'മായിരിക്കട്ടെ ന്നു കരുതിയതാ :) തിരുത്തിയിട്ടുണ്ട്‌.. വളരെ നന്ദി..

സുബൈര്‍.. മരണം ഭീകരം തന്നെ അല്ലേ? മനസ്സാക്ഷിയുടേതാവുംബോള്‍ പ്രത്യേകിച്ചും..

പ്രാഞ്ചീസ്‌, അരീക്കോടന്‍.. വളരെ നന്ദി..

Rare Rose പറഞ്ഞു...

നന്നായി...നല്ല വരികള്‍....ഇതു കണ്ടെങ്കിലും മരവിച്ച മനസാക്ഷി ഉണരട്ടെ.......

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അവരുടെ മനസ്സാക്ഷിക്കിതെന്തു പറ്റുന്നു??? അറിയാന്‍ പോലും കഴിയുന്നില്ല കുറച്ചെങ്കിലും

പാമരന്‍ ജീ, നല്ല ചിന്ത

ഗീത പറഞ്ഞു...

മലയാള മനസ്സാക്ഷി ഇന്നലെ പിറന്നതേയുണ്ടായിരുന്നുള്ളു അല്ലേ.
കഷ്ടം ഇന്നു മരിക്കയും ചെയ്തു...

നാളെത്തൊട്ടിനി മനസ്സാക്ഷി ഇല്ലാത്ത കേരളം...
എങ്ങനാ ഇവിടെ വസിക്ക ഹെന്റെ ഭഗവാനേ ?

പാമരന്‍ പറഞ്ഞു...

റോസെ, പ്രിയ, വളരെ നന്ദി.

ഗീത ടീച്ചറെ, ഇതുവരെ മരിച്ചിട്ടില്ല.. ഇപ്പോഴും ഒരു സ്പന്ദനം ബാക്കിയുണ്ട്. അതു തിരിച്ചറിയുന്ന ഒരു തലമുറ വരുമെന്നു കരുതി ഊര്‍ദ്ധ്വശ്വാസം വലിച്ചു കഴിയുന്നു.. നന്ദി..

Gopan | ഗോപന്‍ പറഞ്ഞു...

പാമൂ .. കലക്കി..
ഒരു തിരിച്ചറിവ് നല്ലതാണ്
മലയാളികള്‍ക്കും
മനസാക്ഷിക്കും
ഓ ടോ : നിങ്ങള് രണ്ടുപേരും കൂടെ മീന്‍ പിടിക്കാന്‍ പോയത് ഇതിനായിരുന്നോ ?
ഏതായാലും ഒരു കവിത ചൂണ്ടെല്‍ കുടുങ്ങിയത് നന്നായി .. :)

കാപ്പിലാന്‍ പറഞ്ഞു...

വെറും മണ്ണായ മനുഷ്യ ,പാമാരാ.ഞാന്‍ റീത്തും കൂടെ, നമ്മുടെ പള്ളിയിലെ അച്ഛനേയും കൊണ്ടാ ഇപ്പൊ വന്നെ :)


മനുഷ്യ നീ വെറും മണ്ണാകുന്നു.
മണ്ണിലേക്ക് തന്നെ ഞാന്‍ നിന്നെ
തിരികെ അയക്കുന്നു .
പിതാവിന്റെയും ,പുത്രന്റെയും ,പരിശുധാത്മാവിന്റെയും നാമത്തില്‍ നിന്നെ ഞാന്‍ മണ്ണിലേക്ക് തിരികെ അയക്കുന്നു ,നിന്‍റെ ശവകുടിരത്തില്‍ നിന്നും പുനര്‍ജനിക്കട്ടെ ഒരായിരം നന്മ നിറഞ്ഞ മനുഷ്യര്‍ ..ആമേന്‍

GLPS VAKAYAD പറഞ്ഞു...

പാമരേട്ടോ.
ഇന്നലെ വരെ അതു ജീവിച്ചിരിപ്പുണ്ടായിരുന്നോ?
എനിക്കു വിശ്വാസമില്ല.
നല്ല ഉശിരന്‍ കവിത

sv പറഞ്ഞു...

മൂന്നാം നാള്‍ നിന്റെ മനസ്സില്‍ മാത്രം ഞാന്‍ ഉയിര്‍ത്തെഴുനേല്കും ...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sanal Kumar Sasidharan പറഞ്ഞു...

rest in piece !! :)

anushka പറഞ്ഞു...

kalakki....

Unknown പറഞ്ഞു...

കൊല്ലട്ടെടൊ കൊന്നു കണക്കു തിര്‍ക്കട്ടേ ചോര
കണ്ടു കൊതി തിരട്ടേ ഒരിക്കല്‍ സ്വമി വിവേകാന്ദന്‍ കേരളത്തെ ഭ്രാന്താലായം എന്നു വിളിച്ചത് ഇവിടുത്തെ ജാതി വേര്‍തിരിവു കണ്ടിട്ടാണു എന്നാല്‍ എന്നു കേരളം ശരിക്കും ഒരു ഭ്രാന്താലയം ആണു

ജ്യോനവന്‍ പറഞ്ഞു...

ശല്യപ്പെടുത്തുന്നില്ല പ്ലീസ്
ഒരു പൂ വച്ചോട്ടേ?

വ്യത്യസ്തം. ഗുഡ്
:)

yousufpa പറഞ്ഞു...

ലളിതം.....ഹ്രുദ്യം‌....കേമം.
ഭാഷയ്ക്ക് ലാളിത്യം ഉണ്ട്.
പാമരനാണെങ്കിലും പ്രതാപിയുടെ പകിട്ടുണ്ട്.

ഹരിശ്രീ പറഞ്ഞു...

നല്ല ചിന്തകള്‍ മാഷേ...

ഹരിശ്രീ പറഞ്ഞു...

നല്ല ചിന്തകള്‍ മാഷേ...

ഗീത പറഞ്ഞു...

സനാതനന്‍ ആ ആത്മാവിനെ കഷണം കഷണമായി വിശ്രമിക്കാന്‍ ആശംസിച്ചിരിക്കുന്നു...

അതുപോലെ തന്നെ ആവുമോ പാമൂ?

പാമരന്‍ പറഞ്ഞു...

ഹതെന്നോട്‌ 'പെടക്കാതെ അവ്ടെ ഇരിക്ക്‌ ചെക്കാ..' ന്ന്‌ സ്നേഹപൂര്‍വ്വം പറഞ്ഞതല്ലേ ടീച്ചറേ.. അതോണ്ട്‌ ചെക്കന്‍ അടങ്ങ്വോ? :)