ഈ മങ്ങിത്തുടങ്ങുന്ന വെളിച്ചക്കീറിലൂടെ
ഞാന്‍ കാണുന്നത് നിന്റെ കുഞ്ഞു മുഖമാണ്..
നെഞ്ചില്ത്തട്ടുന്നത് നിന്റെ ഇളം കയ്യിലെ ചൂടും
വിടരാന്‍ വെംബുന്ന നിന്റെ ചിറകുകളെ
വിറക്കുന്ന ഈ കട്ടിലിനടിയില്‍
കണ്ണടച്ചുണ്ടാക്കിയ ഇരുട്ടിന്റെ കരിംബടത്തിനടിയിലാണ്
ഞാനൊളിച്ചുവച്ചിരിക്കുന്നത്
ശരീരത്തിനുമപ്പുറത്തായി കിടക്കുംപോള്‍
നിന്റെ തൊണ്ട വരളുന്നതാണോര്ക്കുന്നത്
ആരൊക്കെയോ എച്ചിലാക്കിയ മുലക്കണ്ണുകള്‍
ചോര നിറമുള്ള പാലു ചുരത്തുന്നു
ഒരിക്കല്‍ ഞാനുണ്ടാക്കിയ കൊക്കൂണു പൊട്ടിച്ച്
ആ വെളിച്ചക്കീറില്‍ നീ അലിഞ്ഞുപോകുമെന്നെനിക്കറിയാം
അതുവരെ, എന്റെ ഞാനല്ലായ്മയുടെ ഒരു കുഞ്ഞുമൂലയ്ക്ക്
നിന്നെ ഞാനൊളിച്ചു വെക്കട്ടെ, ഒരിത്തിരി നേരം കൂടി.
2008, മാർച്ച് 9, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
17 പ്രതികരണങ്ങള്‍:
ജനല്പ്പൊളിയിലൂടെ കാണുന്ന വെളിച്ചക്കീറിലേക്കു പറന്നു പോകുമോ എന്നു ഭയപ്പെട്ട്, കുഞ്ഞിനെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുത്തി, ശരീരം വറ്റിനു വേണ്ടി വാടകക്കു കൊടുക്കുന്ന ഒരു അമ്മയെ എവിടെയോ വായിച്ചു; മറന്നില്ല..
ഉള്‍പ്രേരകങ്ങള്‍: ചങ്കരന്റെ വൈഗ, ശ്രീവല്ലഭന്റെ പെദ്ദാപുരത്തെ പെണ്‍കുട്ടി
മങ്ങിത്തുടങ്ങുന്ന സ്വപ്നങ്ങളെ ആളിക്കത്തിക്കാന്‍ ഒരു ചെറു പാല്പുഞ്ചിരിയ്ക്കു കഴിഞേയ്ക്കാം...
വരികള്‍ക്കുമപ്പുറം ആ ചിത്രം എല്ലാം പറയുന്നു.
പാമരന്‍സെ,
മനസ്സില്‍ തട്ടുന്ന പ്രമേയവും വരികളും.
അഭിനന്ദനങ്ങള്‍.
വല്ലാതെ മനസില്‍ വിങ്ങുന്ന ആ കുഞ്ഞിനു വേണ്ടി
പാമോ ....നന്നായി തുടരട്ടെ ...ഈ വിങ്ങലുകള്‍.എന്നിട്ട് ആ പുഴയുടെ തീരത്ത് പോയി നീ നന്നായൊന്നു കരയൂ .നിന്റെ വിഷമം മാറട്ടെ ...
നല്ല പ്രമേയം, നല്ല വരികള്‍.
വളരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍ മാതാവിന് മഹിമ മറക്കും
തളരുമ്പോള്‍ താനെ വീണ്ടും തായ്വേരിന് താങ്ങിനു കേഴും
പാമരേട്ടാ ഒരുപാടിഷ്ടാപ്പെട്ടു
ഒരിക്കല്‍ ഞാനുണ്ടാക്കിയ കൊക്കൂണു പൊട്ടിച്ച്
ആ വെളിച്ചക്കീറില്‍ നീ അലിഞ്ഞുപോകുമെന്നെനിക്കറിയാം
അതുവരെ, എന്റെ ഞാനല്ലായ്മയുടെ ഒരു കുഞ്ഞുമൂലയ്ക്ക്
നിന്നെ ഞാനൊളിച്ചു വെക്കട്ടെ, ഒരിത്തിരി നേരം കൂടി.
ഇതൊരു ജീവിത യാഥാര്‍ത്ഥ്യം.
നന്നായി മാഷേ...
:)
ഇന്നാണ് ഈ ബ്ലോഗ് ശ്രദ്ധിച്ചത്,എല്ലാം നല്ല രചനകള്‍.
ചിന്നുമോള്‍ക്ക് ഇക്കരെ നിന്നും ഒരു ചേച്ചിയുടെ ഒരു ചേട്ടന്റെ ഒരു കുഞ്ഞുവാവേടേ സ്നേഹം :)
വളരെ നല്ല പ്രമേയം.... നല്ല വരികള്‍...ശരിക്കും ഹൃദയസ്പര്‍ശി..:)
ശരീരത്തിനുമപ്പുറത്തായി കിടക്കുംപോള്‍
നിന്റെ തൊണ്ട വരളുന്നതാണോര്ക്കുന്നത്
ആരൊക്കെയോ എച്ചിലാക്കിയ മുലക്കണ്ണുകള്‍
ചോര നിറമുള്ള പാലു ചുരത്തുന്നു
ഇതു പോലെ എത്രയോ അമ്മമാര്‍............. വളരെ... ഹ്രുദയസ്പ്ര്ശിയായ കവിത.......
സുന്ദരം....!
നന്നായിട്ടുണ്ട്
പാമരന്,
വളരെ നല്ല മനസ്സില്‍ തട്ടുന്ന കവിത! ഇഷ്ടപ്പെട്ടു.
വാക്കുകളിലെ മൂര്‍ച്ച.
അതിന്റെ ആസ്വാധനംവര്ദ്ധിപ്പിക്കുന്നൂ.!!
നന്നായിട്ടുണ്ട് മാഷെ
പ്രിയ, ഗോപന്ജി, കാപ്പില്സേ. ഹരിത്, ദേവ, വാല്മീകി, ശ്രീ, ഷാരു, സുബൈര്‍, ആലുവവാല, സനാതനന്, ശ്രീവല്ലഭന്ജി, മിന്നാമ്മിനുങ്ങേ, എല്ലാവര്ക്കും വളരെ വളരെ നന്ദി. വന്നതിനും വായിച്ചതിനും കമന്റിയതിനും, ഈ പ്രോല്‍സാഹനത്തിനും...
വല്യമ്മായീ.. വളരെ നന്ദി. ചിന്നുമോള് തിരിച്ചും കൊറേ സ്നേഹം തന്നുവിട്ടിട്ടുണ്ട്. അവളുടെ ഉണ്ണ്യേട്ടന് സ്നേഹം അവനും വേണം ന്നും പറഞ്ഞു വഴക്കുണ്ടാക്കുന്നു.. :)
അമ്മയുടെ മുലപ്പാലിന് മാധുര്യം മറക്കുമോ മര്ത്ത്യ് മനുഷ്യയൂസ്സ്
നല്ല ചിന്തക്കാളാണു നല്ല എഴുത്തിലേക്കുള്ള കവാടം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ